ഹീറോ എക്സ്ട്രീം 1.R കൺസെപ്പ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഹീറോ എക്‌സ്ട്രീം 1.R ഒരു സിംഗിൾ സീറ്റ് കൺസെപ്റ്റ് ബൈക്കാണ്, സ്ലിക്ക് റേസിംഗ് ടയറുകളും ആരോയിൽ നിന്നുള്ള എക്‌ഹോസ്റ്റും വാഹനത്തിൽ വരുന്നു.

ഹീറോ എക്സ്ട്രീം 1.R കൺസെപ്പ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഈ വർഷം 2019 EICMA മോട്ടോർസൈക്കിൾ ഷോയിലാണ് ഹീറോ എക്‌സ്ട്രീം 1.R കൺസെപ്റ്റ് പ്രദർശിപ്പിച്ചത്. ഒരു കൺസെപ്റ്റ് മോഡൽ ആയതിനാൽ, ഇതുവരെ വാഹനത്തിന്റെ സവിശേഷതകളോ വിവരങ്ങളോ ലഭ്യമല്ല. എന്നിരുന്നാലും, ഇത് തീർച്ചയായും ഹീറോയുടെ ഭാവി എക്‌സ്ട്രീം സ്ട്രീറ്റ്ഫൈറ്റർ മോഡലുകൾക്ക് അടിസ്ഥാനമിടും.

ഹീറോ എക്സ്ട്രീം 1.R കൺസെപ്പ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഹീറോ എക്‌സ്ട്രീം 1.R കൺസെപ്റ്റിനെക്കുറിച്ച് നിങ്ങൾ അറിയേണ്ട അഞ്ച് കാര്യങ്ങൾ ഇതാ.

ഹീറോ എക്സ്ട്രീം 1.R കൺസെപ്പ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

1. അഗ്രസ്സീവായ കൺസെപ്റ്റ്

കൺസെപ്റ്റ് മോഡലുകൾ അഗ്രസ്സീവായി കാണപ്പെടുന്നതിനാണ് നിർമ്മിക്കുന്നത്, ഹീറോ എക്‌സ്ട്രീം 1.R കൺസെപ്റ്റും വ്യത്യസ്തമല്ല. റേസർ ഷാർപ്പ് സ്റ്റൈലിംഗാണ് മോട്ടോർസൈക്കിളിന്, എൽഇഡി ഹെഡ്‌ലാമ്പ്.

ഹീറോ എക്സ്ട്രീം 1.R കൺസെപ്പ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

കൂടാതെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മസ്കുലർ ലുക്കിംഗ് ഫ്യൂവൽ ടാങ്ക്, റൈഡറിന് ഒരൊറ്റ സ്പോർട്സ് സീറ്റ് എന്നിവ ലഭിക്കുന്നു. അതോടൊപ്പം വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്ന ആരോയിൽ നിന്നുള്ള ഒരു എക്‌സ്‌ഹോസ്റ്റ് യൂണിറ്റ് മറ്റൊരു സവിശേഷതയാണ്.

ഹീറോ എക്സ്ട്രീം 1.R കൺസെപ്പ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2. സസ്പെൻഷനും ബ്രേക്കുകളും

ഹീറോ എക്‌സ്ട്രീം 1.R കൺസെപ്റ്റിൽ മുൻവശത്ത് അപ്പ്സൈഡ് ഡൗണ്‍ സസ്‌പെൻഷൻ സജ്ജീകരണവും പിന്നിൽ ഒരു മോണോഷോക്ക് സജ്ജീകരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, വാനത്തിന്റെ വില നിയന്ത്രിക്കുന്നതിന് പ്രൊഡക്ഷൻ മോഡലിന് അപ്പ്സൈഡ് ഡൗണ്‍ യൂണിറ്റിന് പകരം പരമ്പരാഗത ടെലിസ്കോപിക്ക് ഫോർക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ഹീറോ എക്സ്ട്രീം 1.R കൺസെപ്പ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

കൺസെപ്റ്റ് മോഡലിൽ രണ്ട് അറ്റത്തും പെറ്റൽ ഡിസ്ക് ബ്രേക്കുകളാണ് ഘടിപ്പിച്ചിരുന്നത്. റൈഡറിന്റെ സുരക്ഷയ്ക്കായി പ്രൊഡക്ഷൻ മോഡലിന് സിംഗിൾ ചാനൽ ABS ഉം ലഭിക്കുമെന്ന് കരുതാം.

ഹീറോ എക്സ്ട്രീം 1.R കൺസെപ്പ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

3. പവർട്രെയിൻ വിശദാംശങ്ങൾ

2019 EICMA മോട്ടോർസൈക്കിൾ ഷോയിൽ പ്രദർശിപ്പിച്ച കൺസെപ്റ്റ് മോഡലിൽ 200 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്ടഡ് ബിഎസ്-VI കംപ്ലയിന്റ് മോട്ടോറാണ് നൽകിയിരുന്നത്. വാഹനത്തിന്റെ കരുത്തിനെക്കുറിച്ച് ഇതുവരെ വിശദാംശങ്ങളൊന്നും ലഭ്യമല്ലെങ്കിലും, എഞ്ചിന് 15-20 bhp -ക്ക് ഇടയിൽ കരുത്തും 15-20 Nm -ന് ഇടയിൽ torque ഉം ഉത്പാദിപ്പിക്കാം.

Most Read: പെര്‍ഫോമന്‍സ് നിരയിലേക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്ന് കെടിഎം

ഹീറോ എക്സ്ട്രീം 1.R കൺസെപ്പ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

4. തിരഞ്ഞെടുത്ത സ്ലിക്ക് ടയറുകൾ

ഹീറോ 1.R കൺസെപ്റ്റിൽ പ്രധാനമായും റേസിംഗ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സ്ലിക്ക് ടയറുകളാണുള്ളത്, പക്ഷേ ഇത് പ്രൊഡക്ഷൻ മോഡലിൽ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.

Most Read: EICMA-യിൽ അരങ്ങേറ്റം കുറിച്ച് ഇന്ത്യൻ വിപണിയിലെത്തുന്ന മികച്ച ബൈക്കുകൾ

ഹീറോ എക്സ്ട്രീം 1.R കൺസെപ്പ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

5. ഹീറോ എക്സ്ട്രീം 1.R കൺസെപ്പ്റ്റിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്

ഹീറോ മോട്ടോകോർപ്പ് മുമ്പ് ഒന്നിലധികം കൺസെപ്പ്റ്റുൾ പ്രദർശിപ്പിച്ചിരുന്നുവെങ്കിലും അവയിൽ ഭൂരിഭാഗത്തിനും ഉൽ‌പാദന നിരയിലെത്താൻ കഴിഞ്ഞില്ല.

Most Read: 2020 ട്രേസർ 700 സ്പോർട്സ് ടൂററിനെ അവതരിപ്പിച്ച് യമഹ

ഹീറോ എക്സ്ട്രീം 1.R കൺസെപ്പ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

EICMA മോട്ടോർസൈക്കിളിൽ ഷോയിൽ പ്രദർശിപ്പിച്ച 1.R കൺസെപ്പ്റ്റ് തീർച്ചയായും മികച്ച ഒരു ഡിസൈനാണ്, എന്നാൽ ഈ കൺസെപ്പ്റ്റിനെ അടിസ്ഥാനമാക്കി ഒരു പ്രൊഡക്ഷൻ പതിപ്പ് അവതരിപ്പിക്കാൻ ഹീറോയ്ക്ക് എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന് ഇപ്പോഴും നിശ്ചയമില്ല.

Most Read Articles

Malayalam
English summary
Hero Xtreme Concept Five things to Know. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X