ആക്ടിവ 125 ബിഎസ് VI; വിലയും വകഭേദങ്ങളും

ബിഎസ് VI നിലവാരത്തിലുള്ള ഹോണ്ട ആക്ടിവ 125 അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയിലെത്തിത്. 67,490 രൂപയാണ് സ്‌കൂട്ടറിന് വിപണിയില്‍ വില. സ്‌കൂട്ടറിന്റെ ബുക്കിങ് കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചതായി കമ്പനി അറിയിച്ചു.

ആക്ടിവ 125 ബിഎസ് VI; വിലയും വകഭേദങ്ങളും

1,000 രൂപ മുതല്‍ 1,500 രൂപ വരെയാണ് ഡീലര്‍ഷിപ്പുകള്‍ ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. സെപ്തംബര്‍ 28 മുതല്‍ സ്‌കൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങുകയും ചെയ്യും. 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് ബിഎസ് VI നിലവാരം നിര്‍ബന്ധമാണ്. ഇതിന് മുന്നോടിയായാണ് ബിഎസ് VI ആക്ടിവ വിപണിയിലെത്തിയത്.

ആക്ടിവ 125 ബിഎസ് VI; വിലയും വകഭേദങ്ങളും

രൂപത്തില്‍ മുന്‍ മോഡലിന് സമാനമാണ് ബിഎസ് VI ആക്ടിവ. പഴയ മോഡലിനെക്കാള്‍ നീളവും വീതിയും ഉയരവും പുതിയ മോഡലിന് കൂടുതലുണ്ട്. വിപണിയിലുള്ള മോഡലിനെക്കാള്‍ 13 ശതമാനം അധിക മൈലേജും ബിഎസ് VI ആക്ടിവയില്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ആക്ടിവ 125 ബിഎസ് VI; വിലയും വകഭേദങ്ങളും

സ്റ്റാന്റേര്‍ഡ്, അലോയി, ഡ്യുലക്സ് എന്നിങ്ങനെ മുന്ന് പതിപ്പുകളിലായിട്ടാണ് സ്‌കൂട്ടറിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ മുന്ന് പതിപ്പുകളുടെയും വിലയും സവിശേഷതകളും എന്തൊക്കെയെന്ന് നോക്കാം.

ആക്ടിവ 125 ബിഎസ് VI; വിലയും വകഭേദങ്ങളും

സ്റ്റാന്റേര്‍ഡ് വകഭേദം

ബിഎസ് VI ആക്ടിവയുടെ അടിസ്ഥാന പതിപ്പാണ് സ്റ്റാന്റേര്‍ഡ് വകഭേദം. 67,490 രൂപയാണ് സ്റ്റാന്റേര്‍ഡ് വകഭേദത്തിന്റെ വില. മുന്‍വശത്ത് 10 ഇഞ്ചിന്റെ വീലും പിന്‍ഭാഗത്ത് 12 ഇഞ്ചിന്റെ വീലുമാണ് വരുന്നത്. എക്സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ് സ്റ്റാന്റേര്‍ഡ് പതിപ്പില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആക്ടിവ 125 ബിഎസ് VI; വിലയും വകഭേദങ്ങളും

എല്‍ഇഡി ഹെഡ്‌ലാമ്പ് സ്റ്റാന്റേര്‍ഡ് പതിപ്പില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല. പകരം ഒരു ഹാലെജന്‍ ഹെഡ്‌ലാമ്പാണ് സ്‌കൂട്ടറിന് ലഭിച്ചിരിക്കുന്നത്. അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ നല്‍കിയിട്ടുണ്ടെങ്കിലും പൂര്‍ണമായും ഡിജിറ്റല്‍ അല്ല. സൈഡ് സ്റ്റാന്റ് പൂര്‍ണ്ണമായും മടങ്ങിയ ശേഷം മാത്രമേ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കു.

ആക്ടിവ 125 ബിഎസ് VI; വിലയും വകഭേദങ്ങളും

അലോയി വകഭേദം

നിരയിലെ രണ്ടാമത്തെ പതിപ്പാണ് അലോയി വകഭേദം. 70,990 രൂപയാണ് മോഡലിന് വിപണിയില്‍ വില. പേര് സൂചിപ്പിക്കുന്നതുപോലെ അലോയ് വീലുകള്‍ വാഹനത്തിന്റെ സവിശേഷതയാണ്. അലോയി വീലുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ഇരുവശങ്ങളിലും ഡ്രം ബ്രേക്കുകളാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Most Read: ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് ട്രക്ക് ഡ്രൈവറിന് ലഭിച്ചത് 2 ലക്ഷം രൂപ പിഴ

ആക്ടിവ 125 ബിഎസ് VI; വിലയും വകഭേദങ്ങളും

എല്‍ഇഡി ഹെഡ്‌ലാമ്പ്, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവ സ്‌കൂട്ടറില്‍ ലഭിക്കും. സൈഡ് സ്റ്റാന്റ് പൂര്‍ണ്ണമായും മടങ്ങിയ ശേഷം മാത്രം സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ആകുന്ന ഫീച്ചര്‍ അലോയി വകഭേദത്തിലും നല്‍കിയിട്ടുണ്ട്. സ്റ്റാന്റേര്‍ഡ് പതിപ്പില്‍ നിന്നും 3,500 രൂപയുടെ വ്യത്യാസമാണ് അലോയി വകഭേദത്തിന് വരുന്നത്.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

ആക്ടിവ 125 ബിഎസ് VI; വിലയും വകഭേദങ്ങളും

ഡ്യുലക്സ് വകഭേദം

ഈ നിരയിലെ ഏറ്റവും ഉയര്‍ന്ന പതിപ്പാണ് ഡ്യുലക്സ് വകഭേദം. 74,490 രൂപയാണ് ഡ്യുലക്സ് വകഭേദത്തിന്റെ വില. അലോയി വീലുകള്‍ക്ക് ഒപ്പം മുന്നില്‍ ഡിസ്‌ക് ബ്രേക്കും കമ്പനി നല്‍കിയിട്ടുണ്ട്. ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റവും വാഹനത്തിലുണ്ട്.

Most Read: ഉടൻ പുറത്തിറങ്ങുന്ന അഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്‌ മോഡലുകൾ

ആക്ടിവ 125 ബിഎസ് VI; വിലയും വകഭേദങ്ങളും

എല്‍ഇഡി ഹെഡ്‌ലാമ്പുകളും, പൂര്‍ണ ഡിജിറ്റല്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഈ പതിപ്പില്‍ ലഭിക്കും. അലോയി വകഭേദത്തില്‍ നല്‍കിയിരിക്കുന്ന എല്ലാ ഫീച്ചറുകളും ഡ്യുലക്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹീറോയുടെ i3S ടെക്‌നോളജിയും സ്‌കൂട്ടറില്‍ ഇടം പിടിച്ചിട്ടുണ്ട്. 3,500 രൂപയാണ് ഡ്യുലക്സ് വകഭേദത്തിന് അധിക ചിലവ് വരുന്നത്.

ആക്ടിവ 125 ബിഎസ് VI; വിലയും വകഭേദങ്ങളും

മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കാണ് സസ്‌പെന്‍ഷന്‍. പിന്നില്‍ ത്രീ സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്‌സോര്‍ബറും. ഫ്യുവല്‍ ഇഞ്ചക്ഷനിലുള്ള 124 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 6500 rpm -ല്‍ 8.4 bhp പവറും 5000 rpm -ല്‍ 10.54 Nm torque ഉം സൃഷ്ടിക്കും. കാര്‍ബുറേറ്റഡ് ബിഎസ് IV ആക്ടിവയെക്കാള്‍ പവര്‍ അല്‍പം കുറവാണ് പുതിയ ആക്ടിവയ്ക്കെന്നാണ് റിപ്പോര്‍ട്ട്.

ആക്ടിവ 125 ബിഎസ് VI; വിലയും വകഭേദങ്ങളും

റെബല്‍ റെഡ്, മെറ്റാലിക് ബ്ലാക്ക്, ഹെവി ഗ്രേ മെറ്റാലിക്, മിഡ്‌നൈറ്റ് ബ്ലൂ മെറ്റാലിക്, പേള്‍ പ്രെഷ്യസ് വൈറ്റ്, മജസ്റ്റിക് ബ്രൗണ്‍ മെറ്റാലിക് എന്നിങ്ങനെ ആറ് നിറങ്ങളില്‍ ഹോണ്ട ആക്ടിവ 125 ബിഎസ് VI ലഭ്യമാകും.

Most Read Articles

Malayalam
English summary
Honda Activa 125 BS 6 scooter variants in detail. Read more in Malayalam.
Story first published: Saturday, September 14, 2019, 13:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X