ബിഎസ് VI നിലവാരത്തില്‍ ഹോണ്ട ആക്ടിവ, പഴയതും പുതിയതും തമ്മിലുള്ള വ്യത്യാസം ഇങ്ങനെ

തങ്ങളുടെ ബിഎസ് VI കംപ്ലേന്റ് ആക്ടിവ 125 -നെ ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്റ് സ്‌കൂട്ടര്‍സ് ഇന്ത്യ അവതരിപ്പിച്ചു. ഏപ്രില്‍ 2020 -ല്‍ നിലവില്‍ വരുന്ന ബിഎസ് VI നിലവാരത്തില്‍ ഇന്ത്യയില്‍ ആദ്യമായി ഇറങ്ങിയ സ്‌കൂട്ടറാണ് ഹോണ്ട ആക്ടിവ 125. പുതിയ മോഡല്‍ ആക്ടിവ 125 -ല്‍ നിരവധി മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. അതോടൊപ്പം ചില അഡീഷ്ണല്‍ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബിഎസ് VI നിലവാരത്തില്‍ ഹോണ്ട ആക്ടിവ, പഴയതും പുതിയതും തമ്മിലുള്ള വ്യത്യാസം ഇങ്ങനെ

നിലവിലുള്ള ആക്ടിവ 125 -യെക്കാല്‍ പുതുമോഡലില്‍ വരുത്തിയിരിക്കുന്ന പ്രധാന മാറ്റങ്ങള്‍

ഡിസൈന്‍

നിലവില്‍ പ്രചാരത്തിലുള്ള ആക്ടിവ 125 ഡിസൈനില്‍ കാര്യമായ മാറ്റമൊന്നും ഹോണ്ട വരുത്തിയിട്ടില്ല. എന്നാല്‍ ചില കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇവയില്‍ ഫ്രണ്ട് ഏപ്രണിന് മുമ്പിലും വശങ്ങളിലും ഉപയോഗിച്ചിരിക്കുന്ന ക്രോം സ്ട്രിപ്പാണ് പ്രധാനം. ഹെഡ് ലാമ്പുകളും ടെയില്‍ ലൈറ്റുകളും കോര്‍ണറിംഗ് ലൈറ്റുകളും പുതു മോഡല്‍ ആക്ടിവ 125-ല്‍ ഹോണ്ട ചെറുതായി ചുരുക്കിയിട്ടുണ്ട്. മള്‍ട്ടി ഫംഗ്ഷന്‍ ഇഗ്നിഷന്‍ സ്വിച്ചിലീടെ പ്രവര്‍ത്തിപ്പാവുന്ന തരത്തില്‍ പുറത്താണ് പുതിയ ആക്ടിവ ബിഎസ് VI -ന്റെ ഫ്യുവല്‍ ലിഡ് ഘടിപ്പിച്ചിരിക്കുന്നത്. ഈ പറഞ്ഞ മാറ്റങ്ങളോഴിച്ചാല്‍ കാഴ്ച്ചയില്‍ മറ്റോന്നിനും കാര്യമായ മാറ്റമില്ല.

Most Read: സ്‌കൂട്ടറുകളില്‍ ബ്ലൂടൂത്ത് കണക്ടിവിറ്റി നല്‍കാന്‍ അപ്രീലിയ

ബിഎസ് VI നിലവാരത്തില്‍ ഹോണ്ട ആക്ടിവ, പഴയതും പുതിയതും തമ്മിലുള്ള വ്യത്യാസം ഇങ്ങനെ

ഫീച്ചറുകൾ

നിലവില്‍ ഇന്ത്യയില്‍ വിപണിയിലുള്ള ഹോണ്ട ആക്ടിവ 125 -യിലെ എല്ലാ ഫീച്ചറുകളും പുതുമോഡല്‍ ബിഎസ് VI -ല്‍ ഉണ്ടാവും. അതോടൊപ്പം നൂതന സിബിഎസ് ടെക്‌നോളജി (കോമ്പി ബ്രേക്കിങ്ങ് സിസ്റ്റം) ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ത്തും പുതിയതായൊരു ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ബിഎസ് VI ആക്ടിവയിലുള്ളത്. സെമി ഡിജിറ്റലാണ് പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അതായത് സ്പീഡോ മീറ്റര്‍ മാത്രം അനലോഗും ട്രിപ്പ് മീറ്റര്‍ ഓഡോമീറ്റര്‍ എന്നിവ ഡിജിറ്റലായിരിക്കും. പുതു സ്‌ക്രീനില്‍ ക്ലോക്ക്, ഫ്യുവല്‍ ഗേജ്, റിയല്‍ ടൈം ഫ്യുവല്‍ എഫിഷെന്‍സി, ആവറേജ് ഫ്യുവല്‍ എഫിഷെന്‍സി, അതോടൊപ്പം വാഹനത്തില്‍ ഇനിയും എത്ര ദൂരം പോകാനുള്ള ഇന്ധനമുണ്ട് എന്ന് കാണിക്കുന്ന റീഡിങ്ങുകള്‍ എല്ലാം ഇതിലുണ്ട്. ഒരു സ്മാര്‍ട്ട് സൈഡ് സ്റ്റാന്റ് ഇന്റിക്കേറ്ററും ഒരുക്കിയിട്ടുണ്ട്.

Most Read: കൂപ്പുകുത്തി റോയല്‍ എന്‍ഫീൽഡ് 500 സിസി വിപണി

ബിഎസ് VI നിലവാരത്തില്‍ ഹോണ്ട ആക്ടിവ, പഴയതും പുതിയതും തമ്മിലുള്ള വ്യത്യാസം ഇങ്ങനെ

എഞ്ചിന്‍ ഇന്‍ഹിബിറ്ററോഡ് കൂടെയാണ് സൈഡ് സ്റ്റാന്റ് ഇന്റിക്കേറ്റര്‍ എത്തുന്നത്. അതായത് സൈഡ് സ്റ്റാന്റ് പൂര്‍ണമായി മടക്കിയതിന് ശേഷം മാത്രമേ എഞ്ചിന്‍ സ്റ്റാര്‍ട്ട് ആവുകയുള്ളൂ. അതോടൊപ്പം എതിരാളിയായ ഹീറോ മയിസ്‌ട്രോയില്‍ ഉള്ളതുപോലെ സ്മാര്‍ട്ട് സ്റ്റാര്‍ട്ട/സ്‌റ്റോപ്പ് സംവിധാനം ഉള്‍ക്കൊളിക്കാനും ഹോണ്ട തീരുമാനിച്ചിട്ടുണ്ട്.

Most Read: വില്‍പ്പനയില്ല, ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് വാഹന നിര്‍മ്മാതാക്കള്‍

ബിഎസ് VI നിലവാരത്തില്‍ ഹോണ്ട ആക്ടിവ, പഴയതും പുതിയതും തമ്മിലുള്ള വ്യത്യാസം ഇങ്ങനെ

എഞ്ചിന്‍

ബിഎസ് VI ആക്ടിവയിലെ പ്രധാന മാറ്റം എന്നത് എഞ്ചിനാണ്. നിലവില്‍ ഉപയോഗിക്കുന്ന അതേ 124 സിസി സിംഗിള്‍ സിലണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനില്‍ ചില മാറ്റം വരുത്തിയാണ് ഉപയോഗിക്കു്ന്നത്. ഫ്യുവല്‍ ഇംഗ്ജഷന്‍ സിസ്റ്റമാണ് ബിഎസ് VI എഞ്ചിന്. അതിനാല്‍ നിലവിലുള്ളതിനേക്കാള്‍ സ്മൂത്തും റിഫൈന്‍ഡുമാണ് പുതു എഞ്ചിന്‍. എന്നാലും ബിഎസ് VI എഞ്ചിന്റെ പവറും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Most Read Articles

Malayalam
English summary
Honda Activa 125 BS-VI Vs Honda Activa 125 — How Different Is The New BS-VI Model From The Current? Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X