Just In
- 6 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 7 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 7 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 8 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ആക്ടിവ, CB ഷൈന്‍ മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട
തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട. CB ഷൈന്റെ ലിമിറ്റഡ് എഡീഷന് പതിപ്പിനും, ആക്ടിവയ്ക്കുമാണ് കമ്പനി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
11,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. രണ്ട് മോഡലുകളും കമ്പനിയുടെ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ള വാഹനങ്ങളാണ്. റിപ്പോര്‍ട്ട് അനുസരിച്ച് ജനപ്രീയ സ്കൂട്ടറായ ആക്ടിവ, പ്രതിമാസം രണ്ട് ലക്ഷം യൂണിറ്റുകളാണ് വിറ്റഴിക്കപ്പെടുന്നത്. CB ഷൈന്റെ പ്രതിമാസ വില്‍പ്പന ഒരു ലക്ഷം യൂണിറ്റുകളാണ്.
ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി 1,100 രൂപയുടെ കുറഞ്ഞ ഡൗണ്‍ പെയ്മെന്റ് സൗകര്യമാണ് മോഡലുകളില്‍ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. നോ കോസ്റ്റ് ഈഎംഐ സൗകര്യത്തിനൊപ്പം മറ്റ് പ്രോസസിങ്ങ് ചിലവുകള്‍ ഒന്നും തന്നെ ഇല്ലെന്നും കമ്പനി അറിയിച്ചു.
പണമിടപാട് പേടിഎം വഴി ആണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് 7,000 രൂപ വരെ ക്യാഷ്ബക്ക് ലഭിക്കുമെന്നും കമ്പനി അറിയിച്ചു. എച്ച്ഡിഎഫ്സി (HDFC) ബാങ്ക് വായ്പ വഴിയാണ് വാഹനം എടുക്കുന്നതെങ്കില്‍ 8,900 രൂപയുടെ കിഴിവ് ലഭിക്കുമെന്നും ഹോണ്ട അറിയിച്ചു.
നിലവില്‍ ഹോണ്ടയുടെ ഏറ്റവും വില്‍പ്പനയുള്ള സ്കൂട്ടറാണ് ആക്ടിവ. രണ്ടാം സ്ഥാനത്ത് തന്നെ സിബി ഷൈനും ഉണ്ട്. പുതിയ ഓഫറുകള്‍ നല്‍കുന്നതോടെ വില്‍പ്പന ഇനിയും ഉയര്‍ന്നേക്കാം എന്നാണ് കമ്പനിയുടെ പ്രതീക്ഷ. ആക്ടിവ 5G പരിമിതകാല പതിപ്പിനെ പോലെ ഷൈന്റെയും പരിമിതകാല പതിപ്പിനെ കമ്പനി അടുത്തിടെ വിപണിയില്‍ എത്തിച്ചിരുന്നു.
പരിമിതകാല പതിപ്പുകള്‍ ആണെങ്കിലും ഡിസൈനിലെ ചില മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മെക്കാനിക്കല്‍ ഫിച്ചേഴ്സില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. 109.2 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എഞ്ചിനാണ് ആക്ടിവ 5G പരിമിതകാല പതിപ്പിന് കരുത്തേകുന്നത്. ഈ എഞ്ചിന് 8 bhp കരുത്തും, 9 Nm torqe ഉം സൃഷ്ടിക്കും.
CB ഷൈനിലും ഗ്രാഫിക്സിലും, ഡിസൈനിലും ചെറിയ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പരിമിതകാല പതിപ്പില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. 124.6 സിസി എയര്‍ കൂളിങ് സംവിധാനമുള്ള എഞ്ചിന് തന്നെയാണ് വാഹനത്തില്‍ ഇടം പിടിച്ചിരിക്കുന്നത്.
Most Read: ബിഎസ് VI ടര്‍ബോ-പെട്രോള്‍ എഞ്ചിന് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ റെനോ
ഈ എഞ്ചിന് 10.1 bhp കരുത്തും, 10.3 Nm torque ഉം സൃഷ്ടിക്കും. നാലു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്സ്. ബിഎസ് VI നിലവാരത്തിലുള്ള തങ്കളുടെ ആദ്യ സ്കൂട്ടറിനെ ഹോണ്ട വിപണിയില്‍ അവതരിപ്പിച്ചിരുന്നു. സ്റ്റാന്റേര്‍ഡ്, അലോയി, ഡിലക്സ് എന്നീ മൂന്ന് വകഭേദങ്ങളിലാണ് ബിഎസ് VI ആക്ടിവ 125 വിപണിയില്‍ എത്തുന്നത്.
ചില മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഒറ്റ നോട്ടത്തില്‍ വിപണിയില്‍ ഉള്ള പതിപ്പിന് സമാനമാണ് പുതിയ ബിഎസ് VI ആക്ടിവ 125. എന്നാല്‍ പഴയ മോഡലിനെക്കാള്‍ നീളവും വീതിയും ഉയരവും പുതിയ മോഡലിന് കൂടിയിട്ടുണ്ട്. 67,490 രൂപയാണ് പുതിയ മോഡലിന്റെ വിപണിയിലെ വില.
Most Read: ഉത്പാദനം വർധിപ്പിച്ച് കിയ; സെൽറ്റോസിനായുള്ള കാത്തിരിപ്പ് കുറയും
ഉടന്‍ തന്നെ ഹീറോയും അവരുടെ ബിഎസ് VI വാഹനങ്ങളെ വിപണിയില്‍ എത്തിക്കും. ഇതിന് മുന്നോടിയായി ബിഎസ് IV നിലവാരത്തിലുള്ള മോഡലുകള്‍ എല്ലാം വിറ്റ് തീര്‍ക്കുന്നതിന് പിന്നാലെയാണ് വാഹന നിര്‍മ്മാതാക്കള്‍.
വിപണിയിലെ മാന്ദ്യം വലിയൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍ക്ക്. ഈ മാന്ദ്യത്തെ നേരിടുന്നതിനും വില്‍പ്പന ഉയര്‍ത്തുന്നതിനും ശ്രേണിയിലെ വാഹനങ്ങള്‍ക്ക് എല്ലാം വിവിധ ആനുകൂല്യങ്ങള്‍ നല്കി വിറ്റഴിക്കുകയാണ് നിര്‍മ്മാതക്കള്‍ ചെയ്യുന്നത്.