ആക്ടിവയ്ക്കും CB ഷൈനിനും പരിമിതകാല പതിപ്പ് പുറത്തിറക്കി ഹോണ്ട

ആക്ടിവയ്ക്കും CB ഷൈനിനും പരിമിതകാല പതിപ്പ് പുറത്തിറക്കി ഹോണ്ട. 55,032 രൂപ പ്രാരംഭ വിലയില്‍ ലിമിറ്റഡ് എഡിഷന്‍ ഹോണ്ട ആക്ടിവ 5G വിപണിയിലെത്തി. 59,083 രൂപ മുതലാണ് CB ഷൈന്‍ ലിമിറ്റഡ് എഡിഷന് വില (ദില്ലി ഷോറൂം). പുതിയ ഫീച്ചറുകളും ഡിസൈന്‍ പരിഷ്‌കാരങ്ങളുമാണ് ആക്ടിവ 5G ലിമിറ്റഡ് എഡിഷനെ നിരയില്‍ വേറിട്ടു നിര്‍ത്തുന്നത്.

ആക്ടിവയ്ക്കും CB ഷൈനിനും പരിമിതകാല പതിപ്പ് പുറത്തിറക്കി ഹോണ്ട

പത്തു പുതിയ പ്രീമിയം ഘടകങ്ങള്‍ സ്‌കൂട്ടറിന് ലഭിച്ചെന്ന് ഹോണ്ട പറയുന്നു. ആകര്‍ഷകമായ ബോഡി ഗ്രാഫിക്‌സ്, കറുപ്പഴകുള്ള റിമ്മുകള്‍, ക്രോം ആവരണമുള്ള മഫ്‌ളര്‍ എന്നിവയെല്ലാം ലിമിറ്റഡ് എഡിഷന്‍ ആക്ടിവ 5G -യുടെ വിശേഷങ്ങളാണ്. കറുപ്പ് നിറമാണ് സ്‌കൂട്ടറിന്റെ എഞ്ചിനും കമ്പനി കല്‍പ്പിച്ചിരിക്കുന്നത്.

ആക്ടിവയ്ക്കും CB ഷൈനിനും പരിമിതകാല പതിപ്പ് പുറത്തിറക്കി ഹോണ്ട

ഇരട്ടനിറമുള്ള സീറ്റ് കവറുകളും സ്‌കൂട്ടറിലേക്ക് ശ്രദ്ധ ക്ഷണിക്കും. പേള്‍ പ്രെഷ്യസ് വൈറ്റ് - മാറ്റ് സെലീന്‍ സില്‍വര്‍, സ്‌ട്രോണ്‍ടിയം സില്‍വര്‍ മെറ്റാലിക് - പേള്‍ ഇഗെനസ് ബ്ലാക്ക് നിറഭേദങ്ങള്‍ ആക്ടിവ 5G ലിമിറ്റഡ് എഡിഷനില്‍ തിരഞ്ഞെടുക്കാം. പുറംമോടിയില്‍ പരിഷ്‌കാരങ്ങള്‍ ഒരുങ്ങുന്നുണ്ടെങ്കിലും എഞ്ചിന്‍ മുഖത്തേക്ക് മാറ്റങ്ങളുടെ അലയൊലി വന്നിട്ടില്ല.

ആക്ടിവയ്ക്കും CB ഷൈനിനും പരിമിതകാല പതിപ്പ് പുറത്തിറക്കി ഹോണ്ട

ഇപ്പോഴുള്ള 109 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍തന്നെ ലിമിറ്റഡ് എഡിഷനിലും തുടരുന്നു. എയര്‍ കൂളിങ് സംവിധാനം എഞ്ചിനിലുണ്ട്. 8 bhp കരുത്തും 9 Nm torque -മാണ് എഞ്ചിന്‍ പരമാവധി സൃഷ്ടിക്കുക. ലിമിറ്റഡ് എഡിഷന്‍ ആക്ടിവ 5G -യ്ക്ക് സമാനമായ പരിഷ്‌കാരങ്ങള്‍ CB ഷൈനിനും കമ്പനി നല്‍കിയിട്ടുണ്ട്.

ആക്ടിവയ്ക്കും CB ഷൈനിനും പരിമിതകാല പതിപ്പ് പുറത്തിറക്കി ഹോണ്ട

അഞ്ചു പുതിയ പ്രീമിയം സ്റ്റൈലിങ് ഘടകങ്ങളാണ് ബൈക്കിന്റെ മുഖ്യാകര്‍ഷണം. പുതിയ ബോഡി ഗ്രാഫിക്‌സ്, വൈവിധ്യ നിറമുള്ള ഗ്രാബ് റെയിലുകള്‍, ആധുനിക ശൈലി പ്രതിഫലിക്കുന്ന പാര്‍ശ്വ കവചങ്ങള്‍, ഇരട്ടനിറമുള്ള ഇന്ധനടാങ്ക് എന്നിവയെല്ലാം ലിമിറ്റഡ് എഡിഷന്‍ CB ഷൈനിന്റെ പുതുമകളില്‍പ്പെടും.

Most Read: ക്ലാസിക്ക് സ്കൂട്ടറായി ബജാജ് ചേതക്, കൂടുതൽ ചിത്രങ്ങൾ പുറത്ത്

ആക്ടിവയ്ക്കും CB ഷൈനിനും പരിമിതകാല പതിപ്പ് പുറത്തിറക്കി ഹോണ്ട

പുതിയ രണ്ടു നിറഭേദങ്ങളും ഇക്കുറി ബൈക്കില്‍ അണിനിരക്കുന്നുണ്ട്. ബ്ലാക്ക് - ഇംപീരിയല്‍ റെഡ് മെറ്റാലിക്, ബ്ലാക്ക് - സ്പിയര്‍ സില്‍വര്‍ മെറ്റാലിക് നിറങ്ങള്‍ ബൈക്കിന്റെ മാറ്റു വര്‍ധിപ്പിക്കും. ഇതേസമയം, എഞ്ചിനില്‍ മാറ്റങ്ങളില്ല. എയര്‍ കൂളിങ് സംവിധാനമുള്ള 124.6 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 10.1 bhp കരുത്തും 10.3 Nm torque ഉം കുറിക്കാന്‍ പ്രാപ്തമാണ്.

Most Read: പുതിയ ടിവിഎസ് അപ്പാച്ചെ RR310 വിപണിയില്‍, വില 2.27 ലക്ഷം രൂപ

ആക്ടിവയ്ക്കും CB ഷൈനിനും പരിമിതകാല പതിപ്പ് പുറത്തിറക്കി ഹോണ്ട

നാലു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. വില്‍പ്പന കുറഞ്ഞ നിലവിലെ സാഹചര്യം മറികടക്കാന്‍ ലിമിറ്റഡ് എഡിഷന്‍ മോഡലുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

Most Read Articles

Malayalam
English summary
Honda Activa 5G & CB Shine Limited Edition Launched In India. Read in Malayalam.
Story first published: Tuesday, May 28, 2019, 10:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X