ആക്ടിവയ്ക്ക് പുതിയ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി ഹോണ്ട

ആറാംതലമുറ ഹോണ്ട ആക്ടിവയ്ക്കുള്ള കാലമായി. കൂടുതല്‍ ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമായി എതിരാളികള്‍ കളം നിറയുമ്പോള്‍ കേവലം കാഴ്ച്ചക്കാരന്റെ വേഷമണിയാന്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയ്ക്ക് ഉദ്ദേശ്യമില്ല. അണിയറയില്‍ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള പുതുതലമുറ ആക്ടിവയുടെ ഒരുക്കങ്ങള്‍ തുടരുകയാണ്.

ആക്ടിവയ്ക്ക് പുതിയ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി ഹോണ്ട

എന്നാല്‍ പുതിയ പതിപ്പ് വരുന്നതുവരെ വിപണി പിടിച്ചുനിര്‍ത്തണം. ഇതിനായി ലിമിറ്റഡ് എഡിഷന്‍ ആക്ടിവയെയാണ് കമ്പനി കണ്ടുവെച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള സ്‌കൂട്ടറായ ആക്ടിവയ്ക്ക് പുത്തന്‍ ലിമിറ്റഡ് എഡിഷന്‍ ഹോണ്ട ഉടന്‍ അവതരിപ്പിക്കും. ഇപ്പോഴുള്ള ആക്ടിവ 5G വകഭേദങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ലിമിറ്റഡ് എഡിഷന്‍ മോഡലുകളുടെ ഒരുക്കം.

ആക്ടിവയ്ക്ക് പുതിയ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി ഹോണ്ട

STD, DLX വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ ലഭ്യമാവുക. വിശിഷ്ടമായ ഇരട്ടനിറം ലിമിറ്റഡ് ലിമിറ്റഡ് എഡിഷനെ സാധാരണ ആക്ടിവ നിരയില്‍ നിന്നും വേറിട്ടുനിര്‍ത്തും. ഡീലര്‍ഷിപ്പുകളില്‍ ലിമിറ്റഡ് എഡിഷന്‍ ആക്ടിവ വന്നുതുടങ്ങിയതോടെ സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്.

ആക്ടിവയ്ക്ക് പുതിയ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി ഹോണ്ട

സില്‍വര്‍-ബ്ലാക്ക്, പേള്‍ വൈറ്റ്-ഗോള്‍ഡ് നിറഭേദങ്ങള്‍ ആക്ടിവ ലിമിറ്റഡ് എഡിഷനിലുണ്ട്. സാധാരണ പതിപ്പിനെക്കാളും നാനൂറു രൂപ മാത്രമാണ് ലിമിറ്റഡ് എഡിഷന് വില കൂടുതല്‍. അതായത് ലിമിറ്റഡ് എഡിഷന്‍ ഹോണ്ട ആക്ടിവ STD മോഡലിന് വില 55,032 രൂപ. ലിമിറ്റഡ് എഡിഷന്‍ ആക്ടിവ DLX മോഡല്‍ 56,897 രൂപയ്ക്ക് അണിനിരക്കും (ദില്ലി ഷോറൂം).

ആക്ടിവയ്ക്ക് പുതിയ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി ഹോണ്ട

ഇരു മോഡലുകളെയും ഹോണ്ട ഔദ്യോഗികമായി അവതരിപ്പിക്കാനിരിക്കുന്നതേയുള്ളൂ. ഇതേസമയം, ലിമിറ്റഡ് എഡിഷന്‍ ആക്ടിവ ബുക്കിങ് രാജ്യമെങ്ങുമുള്ള ഹോണ്ട ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു. ലിമിറ്റഡ് എഡിഷനെന്ന് കാണിക്കാന്‍ ഇരട്ടനിറങ്ങള്‍ക്ക് പുറമെ പ്രത്യേക സ്റ്റിക്കറുകളും സ്‌കൂട്ടറില്‍ കമ്പനി പതിപ്പിച്ചിട്ടുണ്ട്. ഏപ്രണിലും മുന്‍ ഫെന്‍ഡറിലും എഞ്ചിന്‍ കവറിലും സ്‌പെഷ്യല്‍ എഡിഷന്‍ സ്റ്റിക്കറുകള്‍ കാണാം.

ആക്ടിവയ്ക്ക് പുതിയ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി ഹോണ്ട

ഹെഡ്‌ലാമ്പ് ഘടനയും ഗ്രാബ് റെയിലുകളും പുതുമ കാഴ്ച്ചവെക്കും. എഞ്ചിനും അലോയ് വീലുകള്‍ക്കും കറുപ്പഴകാണ്. പരിമിതകാല പതിപ്പായതുകൊണ്ട് സ്‌കൂട്ടറിന്റെ എത്ര യൂണിറ്റുകള്‍ പുറത്തിറങ്ങുമെന്ന കാര്യം ഹോണ്ട അറിയിച്ചിട്ടില്ല. ശ്രേണിയില്‍ മത്സരം കണക്കിലെടുത്ത് ലിമിറ്റഡ് എഡിഷന് ആവശ്യക്കാരുണ്ടെന്ന് കണ്ടാല്‍ യൂണിറ്റുകള്‍ ധാരാളമായി വിപണിയിലെത്തുമെന്നാണ് വിവരം.

Most Read: 25 വര്‍ഷം പിന്നിട്ട് ഹീറോ സ്പ്ലെന്‍ഡര്‍, സ്പെഷല്‍ എ‍ഡിഷന്‍ വിപണിയില്‍

ആക്ടിവയ്ക്ക് പുതിയ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി ഹോണ്ട

പുതിയ ലിമിറ്റഡ് എഡിഷന്‍ ആക്ടിവയ്‌ക്കൊപ്പം CB ഷൈന്‍ 125 -ന്റെ പുതിയ രണ്ടു നിറഭേദങ്ങളെ കൂടി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹോണ്ട. വൈകാതെ ബ്ലാക്ക്-മെറ്റാലിക് റെഡ്, സില്‍വര്‍ മെറ്റാലിക് നിറങ്ങളിലും CB ഷൈന്‍ 125 വില്‍പ്പനയ്ക്കു വരും.

Most Read: ജാവയും ബുള്ളറ്റും മുഖാമുഖം ഏറ്റുമുട്ടുമ്പോള്‍ — വീഡിയോ

ആക്ടിവയ്ക്ക് പുതിയ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി ഹോണ്ട

പുറംമോടിയില്‍ പരിഷ്‌കാരങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും ആക്ടിവയുടെയോ, CB ഷൈനിന്റെയോ എഞ്ചിനില്‍ കമ്പനി കൈകടത്തിയിട്ടില്ല. ഹോണ്ട പരീക്ഷിച്ചു തെളിഞ്ഞ 110 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍തന്നെ ലിമിറ്റഡ് എഡിഷന്‍ ആക്ടിവയില്‍ തുടരും. എഞ്ചിന്‍ 8 bhp കരുത്തും 9 Nm torque -മാണ് പരമാവധി വരിക്കുക.

Most Read: വില കുറഞ്ഞ ബൈക്കുകള്‍ വില്‍ക്കാന്‍ ഹാര്‍ലി, നോട്ടം റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി

ആക്ടിവയ്ക്ക് പുതിയ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി ഹോണ്ട

മറുഭാഗത്ത് ഹോണ്ട ഷൈന്‍ 125 -ല്‍ തുടിക്കുന്ന 125 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 10.16 bhp കരുത്തും 10.3 Nm torque ഉം കുറിക്കും. ഭാരത് സ്റ്റേജ് VI ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതു മാനിച്ച് ആക്ടിവയെ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയിലേക്ക് പറിച്ചുനടാനുള്ള നടപടികള്‍ കമ്പനി ആരംഭിച്ചുകഴിഞ്ഞു.

ആക്ടിവയ്ക്ക് പുതിയ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി ഹോണ്ട

എഞ്ചിനിലേക്കുള്ള ഇന്ധനവിതരണം കൂടുതല്‍ കൃത്യതയോടെ പാകപ്പെടുത്താന്‍ ഇലക്ട്രോണിക് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയ്ക്ക് കഴിയും. ഒപ്പം മൈലേജിലും കാര്യമായ വര്‍ധനവ് പ്രതീക്ഷിക്കാം. ഇതേസമയം, 110 സിസി HET എഞ്ചിനെ കമ്പനി ഉപേക്ഷിക്കില്ലെന്നാണ് വിവരം. ആക്ടിവ 6G എന്ന പേരിലാകും പുതുതലമുറ പതിപ്പ് വിപണിയില്‍ കടന്നുവരിക. ആക്ടിവയുടെ ചുവടുപിടിച്ച് മറ്റു സ്‌കൂട്ടറുകള്‍ക്കും ഫ്യൂവല്‍ ഇഞ്ചക്ഷന്‍ വിദ്യ സമര്‍പ്പിക്കാനും കമ്പനിക്ക് ആലോചനയുണ്ട്.

Image Sources: 1, 2

Most Read Articles

Malayalam
English summary
Honda Activa 5G Limited Edition To Launch Soon. Read in Malayalam.
Story first published: Saturday, May 25, 2019, 11:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X