ടെലിസ്‌കോപിക് സസ്‌പെന്‍ഷനുമായി ഹോണ്ട ആക്ടിവ 6G

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രാജ്യത്ത് അവതരിച്ച ആക്ടിവ, അന്നത്തെ പ്രധാനി കൈനറ്റിക് ഹോണ്ടയെ അട്ടിമറിച്ചാണ് താരപദവിയിലേക്ക് ഉയര്‍ന്നത്. 2013 - 14 കാലയളവില്‍ ഹീറോ സ്‌പ്ലെന്‍ഡറിനെ കടത്തിവെട്ടി രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഇരുചക്ര വാഹനമായി ഹോണ്ട ആക്ടിവ അറിയപ്പെട്ടു. ഇന്ന് ഹീറോ സ്‌പ്ലെന്‍ഡറും ഹോണ്ട ആക്ടിവയും തമ്മിലാണ് വില്‍പ്പനയില്‍ പ്രധാന മത്സരം.

ടെലിസ്‌കോപിക് സസ്‌പെന്‍ഷനുമായി ഹോണ്ട ആക്ടിവ 6G

ചില മാസങ്ങളില്‍ സ്‌പ്ലെന്‍ഡര്‍ ഒന്നാമനാവുമ്പോള്‍, ചില മാസങ്ങളില്‍ ആക്ടിവ ഈ സ്ഥാനം കൈയ്യടക്കുന്നു. പക്ഷെ വര്‍ഷാവസാനം കണക്കുനോക്കുമ്പോള്‍ ഹീറോ സ്‌പ്ലെന്‍ഡറായിരിക്കും എന്നും പ്രഥമസ്ഥാനത്ത്. എന്തായാലും ഈ സ്ഥിതിവിശേഷം തിരുത്താനുള്ള പുറപ്പാടിലാണ് ഹോണ്ട. ആറാംതലമുറ ആക്ടിവയുമായി വിപണിയില്‍ കടക്കാനുള്ള നടപടിക്രമങ്ങള്‍ കമ്പനി ആരംഭിച്ചിരിക്കുന്നു.

ടെലിസ്‌കോപിക് സസ്‌പെന്‍ഷനുമായി ഹോണ്ട ആക്ടിവ 6G

നിലവില്‍ ആക്ടിവയുടെ പ്രചാരത്തെ ആശ്രയിച്ചാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളെന്ന ലക്ഷ്യത്തിലേക്ക് ഹോണ്ട നടന്നുനീങ്ങുന്നത്. പുതിയ ആക്ടിവ 6G കമ്പനിയുടെ കുതിപ്പിന് വേഗം കൂട്ടും. കഴിഞ്ഞ ദിവസം ഓട്ടോമൊട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പൂനെ കേന്ദ്രത്തില്‍ നിന്നും ക്യാമറ പകര്‍ത്തിയ സ്‌കൂട്ടറിന്റെ ദൃശ്യങ്ങള്‍ ഹോണ്ടയുടെ തയ്യാറെടുപ്പുകള്‍ വെളിപ്പെടുത്തുകയാണ്.

ടെലിസ്‌കോപിക് സസ്‌പെന്‍ഷനുമായി ഹോണ്ട ആക്ടിവ 6G

പുതിയ ഫീച്ചറുകളും കോസ്മറ്റിക് അപ്‌ഡേറ്റുകളും പുതിയ സ്‌കൂട്ടറില്‍ ധാരാളമായി ഒരുങ്ങും. ടെലിസ്‌കോപിക് മുന്‍ ഫോര്‍ക്കുകളാണ് മാറ്റങ്ങളില്‍ പ്രധാനം. നിലവിലെ യൂണിറ്റ് ലിങ്ക് സസ്‌പെന്‍ഷന്‍ ഉപേക്ഷിക്കാന്‍ ഹോണ്ട തീരുമാനിച്ചിരിക്കുന്നു. മുന്‍ ടയറില്‍ ഡിസ്‌ക്ക് യൂണിറ്റാണ് ബ്രേക്കിംഗിനായി. അലോയ് വീലുകള്‍ക്കും പിറകിലെ ഗ്രാബ് റെയിലുകള്‍ക്കും പരിഷ്‌കാരങ്ങള്‍ സംഭവിച്ചു.

Most Read: വളര്‍ന്നു വലുതായി പുതിയ മാരുതി ആള്‍ട്ടോ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

ടെലിസ്‌കോപിക് സസ്‌പെന്‍ഷനുമായി ഹോണ്ട ആക്ടിവ 6G

പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ആറാംതലമുറ ആക്ടിവയുടെ മാറ്റുകൂട്ടുന്നു. അനലോഗ് സ്പീഡോമീറ്ററിനൊപ്പം നിലകൊള്ളുന്ന വലിയ എല്‍സിഡി ഡിജിറ്റല്‍ ഡിസ്‌പ്ലേ ഇന്ധന നില, ട്രിപ്പ് മീറ്റര്‍ മുതലായ വിവരങ്ങള്‍ പങ്കുവെയ്ക്കും. എന്നാല്‍, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയിലേക്കുള്ള കുടിയേറ്റമാകും പുതിയ ആക്ടിവയിലെ മുഖ്യവിശേഷം.

ടെലിസ്‌കോപിക് സസ്‌പെന്‍ഷനുമായി ഹോണ്ട ആക്ടിവ 6G

ഇപ്പോഴുള്ള കാര്‍ബ്യുറേറ്റര്‍ യൂണിറ്റിനെ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തിന് വേണ്ടി കമ്പനി വേണ്ടെന്നുവെയ്ക്കും. നടപ്പിലാവുന്ന ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഈ മാറ്റം അനിവാര്യമാണ്. എഞ്ചിനിലേക്കുള്ള ഇന്ധനവിതരണം കൂടുതല്‍ കൃത്യതയോടെ പാകപ്പെടുത്താന്‍ ഇലക്ട്രോണിക്ക് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയ്ക്ക് കഴിയും.

ടെലിസ്‌കോപിക് സസ്‌പെന്‍ഷനുമായി ഹോണ്ട ആക്ടിവ 6G

വാതക പുറന്തള്ളല്‍ തോത് കുറയ്ക്കാന്‍ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തിന് സാധിക്കുമെന്ന് പ്രത്യേകം പരാമര്‍ശിക്കണം. ഇതിനുപുറമെ മൈലേജിലും കാര്യമായ വര്‍ധനവുണ്ടാകും. നിലവിലെ ആക്ടിവ മോഡലുകളെക്കാള്‍ പത്തുശതമാനം കൂടുതല്‍ കാര്യക്ഷമത ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള ആക്ടിവ മോഡലുകള്‍ അവകാശപ്പെടുമെന്നാണ് നിരീക്ഷണം. മൈലേജ് 60 കിലോമീറ്റര്‍ ചുറ്റിപ്പറ്റിയായിരിക്കും നിലകൊള്ളുക.

Most Read: നിയന്ത്രണം വിട്ട ഹാരിയര്‍ മരത്തിൽ ഇടിച്ചുകയറി, മുന്‍ഭാഗം തരിപ്പണം — വീഡിയോ

ടെലിസ്‌കോപിക് സസ്‌പെന്‍ഷനുമായി ഹോണ്ട ആക്ടിവ 6G

ഇതേസമയം ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം ആക്ടിവ 6G -യുടെ വിലകൂട്ടും. നിരയിലെ മുഴുവന്‍ 110 സിസി, 125 സിസി, 150 സിസി മോഡലുകള്‍ക്ക് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം നല്‍കാന്‍ ഹോണ്ടയ്ക്ക് ആലോചനയുണ്ട്.

Image Source: MotorBeam

Most Read Articles

Malayalam
English summary
Honda Activa 6G Spotted. Read in Malayalam.
Story first published: Tuesday, March 19, 2019, 10:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X