സ്‌കൂട്ടര്‍ നിരയിലെ താരം ഹോണ്ട ആക്ടിവ തന്നെ!

ബൈക്കിനോടുള്ളതുപോലെ തന്നെ സ്‌കൂട്ടറുകളോടും ഉള്ള ആളുകളുടെ പ്രണയം ദിനംപ്രതി കൂടി വരുകയാണ്. പ്രായഭേദമന്യേ നിരവധി ആളുകളാണ് സ്‌കൂട്ടറുകള്‍ സ്വന്തമാക്കുന്നത്. 2019 ജൂണ്‍ മാസത്തെ സ്‌കൂട്ടര്‍ വില്‍പ്പനയുടെ കണക്കുകള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് രാജ്യത്തെ വിവിധ വാഹന നിര്‍മ്മാതാക്കള്‍.

സ്‌കൂട്ടര്‍ നിരയിലെ താരം ഹോണ്ട ആക്ടിവ തന്നെ!

1. ഹോണ്ടആക്ടിവ

ഹോണ്ടയുടെ ആക്ടിവ തന്നെയാണ് വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തുള്ളത്. വിപണിയില്‍ എത്തിയ നാള്‍ മുതല്‍ ഹോണ്ട ആക്ടിവ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. 2018 ജൂണ്‍ മാസത്തില്‍ 2,92,294 മോഡലുകള്‍ നിരത്തിലെത്തിയപ്പോള്‍ 2019 ജൂണ്‍ മാസത്തില്‍ 2,36,739 യൂണിറ്റുകള്‍ മാത്രമാണ് നിരത്തിലെത്തിയത്. 19.01 ശതമാനം ഇടിവാണ് വില്‍പ്പനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെങ്കിലും ഒന്നാം സ്ഥാനം ആക്ടിവ കൈവിട്ടില്ല.

സ്‌കൂട്ടര്‍ നിരയിലെ താരം ഹോണ്ട ആക്ടിവ തന്നെ!

2. ടിവിഎസ് ജുപിറ്റര്‍

ടിവിഎസ് ജുപിറ്ററാണ് സ്‌കൂട്ടര്‍ നിരയില്‍ രണ്ടാം സ്ഥാനം കൈയ്യാളുന്നത്. 2019 ജൂണ്‍ മാസത്തെ മോഡലിന്റെ വില്‍പ്പനയില്‍ 5.10 ശതമാനം ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2018 ജൂണ്‍ മാസത്തില്‍ 59,276 യൂണിറ്റുകള്‍ നിരത്തിലെത്തിയപ്പോള്‍ 2019 ജൂണ്‍ മാസത്തില്‍ 56,254 മോഡലുകള്‍ മാത്രമാണ് നിരത്തിലെത്തിയത്.

സ്‌കൂട്ടര്‍ നിരയിലെ താരം ഹോണ്ട ആക്ടിവ തന്നെ!

3. സുസുക്കി അക്‌സസ്

വില്‍പ്പനയില്‍28.77 ശതമാനം വളര്‍ച്ച സ്വന്തമാക്കിയ സുസുക്കി അക്‌സസ് മൂന്നാം സ്ഥാനത്തെത്തി. 2018 ജൂണ്‍ മാസത്തില്‍ 38,338 യൂണിറ്റുകള്‍ മാത്രമാണ് നിരത്തിലെത്തിയതെങ്കില്‍ 2019 ജൂണ്‍ മാസത്തിലിത് 49,366 യൂണിറ്റാക്കി ഉയര്‍ത്താന്‍ കമ്പനിക്ക് സാധിച്ചു.

സ്‌കൂട്ടര്‍ നിരയിലെ താരം ഹോണ്ട ആക്ടിവ തന്നെ!

4. ഹോണ്ട ഡിയോ

2019 ജൂണ്‍ മാസത്തെ വില്‍പ്പനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് മുന്നാം സ്ഥാനം കൈയ്യാളിയിരുന്ന ഹോണ്ടയുടെ ഡിയോ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വില്‍പ്പനയില്‍ 7.39 ശതമാനം നേട്ടം കൈവരിച്ചിട്ടും ഡിയോ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 2018 ജൂണ്‍ മാസത്തില്‍ 40,733 യൂണിറ്റുകള്‍ മാത്രമാണ് നിരത്തിലെത്തിയതെങ്കില്‍ 2019 ജൂണില്‍ ഇത് 43,749 യൂണിറ്റായി ഉയര്‍ന്നു.

സ്‌കൂട്ടര്‍ നിരയിലെ താരം ഹോണ്ട ആക്ടിവ തന്നെ!

5. ടിവിഎസ് എന്‍ടോര്‍ക്ക്

രണ്ട് സ്ഥാനങ്ങള്‍ കുതിച്ച് കയറി ടിവിഎസ് എന്‍ടോര്‍ക്കാണ് വില്‍പ്പനയില്‍ അഞ്ചാം സ്ഥാനത്തുള്ളത്. 26.36 ശതമാനമാണ് വില്‍പ്പനയിലെ വളര്‍ച്ച. 17,203 യൂണിറ്റുകള്‍ മാത്രം 2018 ജൂണ്‍ മാസത്തില്‍ നിരത്തിലെത്തിയപ്പോള്‍ 21,738 യൂണിറ്റുകളാണ് 2019 ജൂണ്‍ മാസത്തില്‍ നിരത്തിലെത്തിയത്.

സ്‌കൂട്ടര്‍ നിരയിലെ താരം ഹോണ്ട ആക്ടിവ തന്നെ!

6. യമഹ ഫാസിനോ

വില്‍പ്പനയില്‍ 9.86 ശതമാനം ഇടിവുണ്ടായ യമഹ ഫാസിനോ പട്ടികയില്‍ ആറാം സ്ഥാനക്കാരനാണ്. 17,216 യൂണിറ്റുകള്‍ 2018 ജൂണ്‍ മാസത്തില്‍ നിരത്തിലെത്തിയപ്പോള്‍ 15,519 യൂണിറ്റുകള്‍ മാത്രമാണ് 2019 ജൂണ്‍ മാസത്തില്‍ നിരത്തിലെത്തിയത്.

സ്‌കൂട്ടര്‍ നിരയിലെ താരം ഹോണ്ട ആക്ടിവ തന്നെ!

7. ഹീറോ ഡെസ്റ്റിനി

2018 ജൂണ്‍ മാസത്തിലെ മികച്ച പട്ടികയില്‍ ഹീറോയുടെ ഡെസ്റ്റിനി ഇടം കണ്ടെത്തിയിരുന്നില്ലെങ്കിലും 2019 ജൂണ്‍ മാസത്തില്‍ 11,292 യൂണിറ്റ് നിരത്തിലെത്തിച്ച് പട്ടികയില്‍ ഏഴാം സ്ഥാനം ഉറപ്പിച്ചു.

സ്‌കൂട്ടര്‍ നിരയിലെ താരം ഹോണ്ട ആക്ടിവ തന്നെ!

8. യമഹ റേ

എട്ടാം സ്ഥാനത്ത് യമഹയുടെ റേ ആണ്. 13.85 ശതമാനമാണ് വാഹനത്തിന്റെ വില്‍പ്പനയിലെ ഇടിവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2018 ജൂണ്‍ മാസത്തെ വില്‍പ്പനയില്‍ 12,416 യൂണിറ്റുകള്‍ നിരത്തിലെത്തിയപ്പോള്‍ 2019 ജൂണ്‍ മാസത്തെ വില്‍പ്പന 10,696 യൂണിറ്റില്‍ ഒതുങ്ങി.

സ്‌കൂട്ടര്‍ നിരയിലെ താരം ഹോണ്ട ആക്ടിവ തന്നെ!

9. ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്

പട്ടികയില്‍ ഒമ്പതാം സ്ഥാനം ടിവിഎസിന്റെ സ്‌കൂട്ടി പെപ് പ്ലസാണ്. 12.39 ശതമാനമാണ് സ്‌കൂട്ടി പെപ് പ്ലസിന്റെ വില്‍പ്പനയിലെ ഇടിവ്. 12,135 യൂണിറ്റുകള്‍ 2018 ജൂണ്‍ മാസത്തില്‍ നിരത്തിലെത്തിയപ്പോള്‍ 10,631 യൂണിറ്റുകള്‍ മാത്രമാണ് 2019 ജൂണ്‍ മാസത്തില്‍ നിരത്തിലെത്തിയത്.

സ്‌കൂട്ടര്‍ നിരയിലെ താരം ഹോണ്ട ആക്ടിവ തന്നെ!

10. ഹോണ്ട ഗ്രസിയ

പട്ടികയിലെ പത്താം സ്ഥാനക്കാരന്‍ ഹോണ്ടയുടെ ഗ്രസിയയാണ്. 51.53 ശതമാനമാണ് ഗ്രസിയായുടെ വില്‍പ്പനയിലെ ഇടിവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2018 ജൂണ്‍ മാസത്തില്‍ 21,432 യൂണിറ്റുകളെ നിരത്തിലെത്തിക്കാന്‍ കമ്പനിക്ക് സാധിച്ചു. പിന്നാലെ പട്ടികയില്‍ അഞ്ചാം സ്ഥാനം പിടിച്ചെടുക്കാനും മോഡലിന് സാധിച്ചു. എന്നാല്‍ 2019 ജൂണ്‍ മാസത്തെ റിപ്പോര്‍ട്ടില്‍ 10,388 യൂണിറ്റുകള്‍ മാത്രമാണ് നിരത്തിലെത്തിയത്. ഇതോടെ അഞ്ചാം സ്ഥാനത്ത് നിന്നും പത്താം സ്ഥാനത്തേക്ക് ഗ്രസിയ പിന്തള്ളപ്പെട്ടു.

സ്‌കൂട്ടര്‍ നിരയിലെ താരം ഹോണ്ട ആക്ടിവ തന്നെ!

സ്‌കൂട്ടര്‍ വിപണിയില്‍ 2019 ജൂണ്‍ മാസത്തെ വില്‍പ്പന 10,388 യുണിറ്റായി കുറഞ്ഞതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരിക്കുന്നത്. പട്ടികയിലെ അവസാനത്തെ മൂന്ന് വാഹനങ്ങള്‍ തമ്മിലുള്ള വില്‍പ്പനയിലെ വ്യത്യാസം 300 യൂണിറ്റുകള്‍ മാത്രമാണ്.

Most Read Articles

Malayalam
English summary
Honda Activa maintains No 1 position in top 10 scooter sales june 2019
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X