ഹോണ്ട ആഫ്രിക്ക ട്വിൻ സെപ്റ്റംബർ 23-ന് ആഗോള വിപണിയിൽ അവതരിപ്പിക്കും

അഡ്വഞ്ചർ മോട്ടോർ സൈക്കിളായ ആഫ്രിക്ക ട്വിന്നിന്റെ പുതിയ മോഡലിനെ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട സെപ്റ്റംബർ 23 ന് ആഗോളതലത്തിൽ അവതരിപ്പിക്കും.

വരാനിരിക്കുന്ന മലിനീകരണ നിരോധന ചട്ടങ്ങള്‍ പാലിക്കുന്നതിനായാണ് കമ്പനി മോഡലിനെ പരിഷ്ക്കരിച്ച് വിപണിയിലെത്തിക്കുന്നത്. 2020 ആഫ്രിക്ക ട്വിന്നിന്റെ ടീസർ വീഡിയോ ഹോണ്ട സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. എല്ലാ പുതിയ ഹെഡ്‌ലാമ്പ് യൂണിറ്റും ഹൈലൈറ്റ് ചെയ്യുന്നതിനു പുറമെ വലുതും ശക്തവുമാണ് നവീകരിച്ച ആഫ്രിക്ക ട്വിൻ.

ഹോണ്ട ആഫ്രിക്ക ട്വിൻ സെപ്റ്റംബർ 23-ന് ആഗോള വിപണിയിൽ അവതരിപ്പിക്കും

പരിഷ്ക്കരിച്ച ഡിസൈനിനൊപ്പം ഡബിൾ ക്രാഡിൾ ഫ്രെയിമും ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഴയ തലമുറ മോട്ടോർസൈക്കിളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വിംഗാം അൽപ്പം വ്യത്യസ്തമാണെന്ന് തോന്നുമെങ്കിലും വീൽബേസ് 1,575 mm അതേപടി തുടരുന്നു.

ഹോണ്ട ആഫ്രിക്ക ട്വിൻ സെപ്റ്റംബർ 23-ന് ആഗോള വിപണിയിൽ അവതരിപ്പിക്കും

എന്നിരുന്നാലും പുതിയ ആഫ്രിക്ക ട്വിന്നിന്റെ ഏറ്റവും പ്രധാനമാറ്റം അതിന്റെ എഞ്ചിനിലാണ് ഹോണ്ട വരുത്തിയിരിക്കുന്നത്. വിദേശത്ത് കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഹോണ്ട സമാന്തര-ഇരട്ട എഞ്ചിന്റെ ശേഷി 998 സിസിയിൽ നിന്ന് 1084 സിസിയായി ഉയർത്തി. നിലവിലെ പതിപ്പിനെക്കാളും 86 cc കൂടുതലാണ് പുതിയ തലമുറ ബൈക്കിന് നൽകിയിരിക്കുന്നത്.

ഹോണ്ട ആഫ്രിക്ക ട്വിൻ സെപ്റ്റംബർ 23-ന് ആഗോള വിപണിയിൽ അവതരിപ്പിക്കും

ആഫ്രിക്ക ട്വിന്നിന്റെ പുതിയ പതിപ്പ് 102 bhp കരുത്തില്‍ 107 Nm സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അന്താരാഷ്ട്ര വിപണിയിൽ വിൽക്കുന്ന പഴയ തലമുറ ആഫ്രിക്ക ട്വിന്നിനെക്കാൾ 11 bhp കരുത്ത് കൂടുതലാണ്.

ഹോണ്ട ആഫ്രിക്ക ട്വിൻ സെപ്റ്റംബർ 23-ന് ആഗോള വിപണിയിൽ അവതരിപ്പിക്കും

പരിഷ്ക്കരിച്ച അഡ്വഞ്ചർ മോട്ടോർസൈക്കിളിനെ അടുത്ത വർഷമായിരിക്കും ഹോണ്ട ഇന്ത്യയിൽ അവതരിപ്പിക്കുക. ഏകദേശം 15 ലക്ഷം രൂപയായിരിക്കും ഈ മോഡലിന്റെ എക്സ്ഷോറൂം വില. ഇത് നിലവിലെ മോഡലിനേക്കാൾ 1.5 ലക്ഷം രൂപ കൂടുതലാണ്.

ഹോണ്ട ആഫ്രിക്ക ട്വിൻ സെപ്റ്റംബർ 23-ന് ആഗോള വിപണിയിൽ അവതരിപ്പിക്കും

നിലവില്‍ സ്റ്റാന്‍ഡേര്‍ഡ് ആഫ്രിക്കന്‍ ട്വിന്നിന് 13.5 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. അധിക തുകയ്‌ക്ക് വാഗ്ദാനം ചെയ്യുന്ന മികച്ച ഒരു ഓഫ്-റോഡറാകും പുതിയ ആഫ്രിക്ക ട്വിൻ.

Most Read: നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ

ഹോണ്ട ആഫ്രിക്ക ട്വിൻ സെപ്റ്റംബർ 23-ന് ആഗോള വിപണിയിൽ അവതരിപ്പിക്കും

ആഫ്രിക്ക ട്വിൻ വേരിയന്റിൽ ഇപ്പോൾ ഹ്രസ്വമായ വിൻഡ്‌സ്ക്രീൻ, ചെറിയ എഞ്ചിൻ ബാഷ് പ്ലേറ്റ്, പരമ്പരാഗത വയർ-സ്‌പോക്ക് വീലുകൾ, ട്യൂബ് ടയറുകൾ എന്നിവ ഉൾപ്പെടുന്നു.

Most Read: ഇന്ത്യ മറന്ന റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍

ഹോണ്ട ആഫ്രിക്ക ട്വിൻ സെപ്റ്റംബർ 23-ന് ആഗോള വിപണിയിൽ അവതരിപ്പിക്കും

രണ്ട് മോട്ടോർസൈക്കിളുകളും മുൻവശത്ത് അപ്സൈഡ് ഡൗണ്‍ സസ്പെൻഷൻ സജ്ജീകരണവും പിന്നിൽ ഒരു മോണോഷോക്ക് യൂണിറ്റുമാണ് കമ്പനി നൽകിയിരിക്കുന്നത്. മുൻവശത്ത് ഇരട്ട-ഡിസ്ക് ബ്രേക്കും പിന്നിൽ സിംഗിൾ ഡിസ്ക് ബ്രേക്കുമാണ് വാഗ്ദാനം ചെയ്യുന്നത്. സ്റ്റാൻഡേർഡായി ഒരു ഡ്യുവൽ ചാനൽ എബിഎസും ഉൾപ്പെടുത്തിയിട്ടുണ്ട്.

Most Read: മാരുതിയുടെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ബി‌എസ്‌-VI നിലവാരത്തിലേക്ക് പരിഷ്ക്കരിച്ചേക്കാം

ഹോണ്ട ആഫ്രിക്ക ട്വിൻ സെപ്റ്റംബർ 23-ന് ആഗോള വിപണിയിൽ അവതരിപ്പിക്കും

കൂടാതെ നിലവിലെ ബൈക്കിനേക്കാള്‍ 9 db ശാന്തമാവുമായിരിക്കും വാഹനം. ഇവയെല്ലാം ഉള്‍പ്പെടുത്തി മലിനീകരണ നിരോധന ചട്ടങ്ങള്‍ പാലിച്ചാണ് പുതിയ പതിപ്പിന് രൂപം നല്‍കിയിരിക്കുന്നത്.

ഹോണ്ട ആഫ്രിക്ക ട്വിൻ സെപ്റ്റംബർ 23-ന് ആഗോള വിപണിയിൽ അവതരിപ്പിക്കും

എഞ്ചിനില്‍ മാത്രമല്ല മറ്റ് പല ഘടകങ്ങളിലും ഹോണ്ട കാര്യമായ നവീകരണങ്ങൾ വരുത്തിയിട്ടുണ്ട്. ലോക വിപണിയിൽ ട്രയംഫ് ടൈഗർ, സുസുക്കി വി ക്രോസ്, ഡ്യുകാറ്റി മൾട്ടിസ്ട്രാഡ 950 തുടങ്ങിവയാണ് ഹോണ്ട ആഫ്രിക്ക ട്വിന്നിന്റെ വിപണിയിലെ എതിരാളികൾ.

Most Read Articles

Malayalam
English summary
Honda africa twin 2020 global launch date confirmed. Read more Malayalam
Story first published: Wednesday, September 18, 2019, 18:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X