മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

2019 ഡിസംബര്‍ മാസത്തിലും മോഡലുകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട. നിരയിലെ നിരവധി മോഡലുകള്‍ക്കാണ് കമ്പനി ഇത്തവണ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

9,500 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതിനൊപ്പം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി 1,100 രൂപയുടെ കുറഞ്ഞ ഡൗണ്‍ പെയ്‌മെന്റ് സൗകര്യമാണ് മോഡലുകളില്‍ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

നോ കോസ്റ്റ് ഈഎംഐ സൗകര്യത്തിനൊപ്പം മറ്റ് പ്രോസസിങ്ങ് ചിലവുകള്‍ ഒന്നും തന്നെ ഇല്ലെന്നും കമ്പനി അറിയിച്ചു. ബൈക്ക് നിരയില്‍ നിന്നും ഹോണ്ട CBR250R, CB ഷൈന്‍, ലിവോ, CB ഹോര്‍നെറ്റ് 160 R, CB യുണികോണ്‍ തുടങ്ങിയ മോഡലുകള്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക.

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

സ്‌കൂട്ടര്‍ നിരയില്‍ നിന്നും ആക്ടിവ 125, ആക്ടിവ 5G, ഡിയോ, ഗ്രാസിയ, ക്ലിഖ്, നവി മോഡലുകള്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. പണമിടപാട് പേടിഎം വഴി ആണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് 7,000 രൂപ വരെ ക്യാഷ്ബക്ക് ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

2020 ജനുവരി 15 വരെ രാജ്യത്തെ എല്ലാ അംഗികൃത ഹോണ്ട ഡീലര്‍ഷിപ്പുകളിലും ഈ ആനുകൂല്യം ലഭിക്കുമെന്നും കമ്പനി അറിയിച്ചു. ഹോണ്ട നിരയിലെ ജനപ്രീയ സ്‌കൂട്ടറാണ് ആക്ടിവ. പ്രതിമാസം രണ്ട് ലക്ഷം യൂണിറ്റുകളാണ് വിറ്റഴിക്കപ്പെടുന്നത്.

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

രണ്ടാം സ്ഥാനത്ത് തന്നെ CB ഷൈനും ഉണ്ട്. പുതിയ ഓഫറുകള്‍ നല്‍കുന്നതോടെ വില്‍പ്പന ഇനിയും ഉയര്‍ന്നേക്കാം എന്നാണ് കമ്പനിയുടെ പ്രതീക്ഷ. ആക്ടിവ 5G പരിമിതകാല പതിപ്പിനെ പോലെ ഷൈന്റെയും പരിമിതകാല പതിപ്പിനെ കമ്പനി അടുത്തിടെ വിപണിയില്‍ എത്തിച്ചിരുന്നു.

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

പരിമിതകാല പതിപ്പുകള്‍ ആണെങ്കിലും ഡിസൈനിലെ ചില മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മെക്കാനിക്കല്‍ ഫിച്ചേഴ്‌സില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല.

Most Read: കോന ഉപഭോക്താക്കള്‍ക്ക് പുതിയ ചാര്‍ജിങ് പദ്ധതിയുമായി ഹ്യുണ്ടായി

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

109.2 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എഞ്ചിനാണ് ആക്ടിവ 5G പരിമിതകാല പതിപ്പിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 8 bhp കരുത്തും, 9 Nm torqe ഉം സൃഷ്ടിക്കും.

Most Read: ടാറ്റയില്‍ വിശ്വസിച്ച് സംസ്ഥാനങ്ങള്‍; ലഭിച്ചത് 2,300 ബസുകള്‍ക്കായുള്ള ഓര്‍ഡര്‍

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

CB ഷൈനിലും ഗ്രാഫിക്‌സിലും, ഡിസൈനിലും ചെറിയ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പരിമിതകാല പതിപ്പില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. 124.6 സിസി എയര്‍ കൂളിങ് സംവിധാനമുള്ള എഞ്ചിന്‍ തന്നെയാണ് വാഹനത്തില്‍ ഇടം പിടിച്ചിരിക്കുന്നത്.

Most Read: 2020 മഹീന്ദ്ര ഥാർ 5, 6 സീറ്റർ ഓപ്ഷനുകളിൽ എത്തും

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

ഈ എഞ്ചിന്‍ 10.1 bhp കരുത്തും, 10.3 Nm torque ഉം സൃഷ്ടിക്കും. നാലു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. ബിഎസ് VI നിലവാരത്തിലുള്ള തങ്കളുടെ ആദ്യ സ്‌കൂട്ടറിനെ ഹോണ്ട വിപണിയില്‍ അവതരിപ്പിച്ചിരുന്നു. സ്റ്റാന്റേര്‍ഡ്, അലോയി, ഡിലക്സ് എന്നീ മൂന്ന് വകഭേദങ്ങളിലാണ് ബിഎസ് VI ആക്ടിവ 125 വിപണിയില്‍ എത്തുന്നത്.

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

ചില മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഒറ്റ നോട്ടത്തില്‍ വിപണിയില്‍ ഉള്ള പതിപ്പിന് സമാനമാണ് പുതിയ ബിഎസ് VI ആക്ടിവ 125. എന്നാല്‍ പഴയ മോഡലിനെക്കാള്‍ നീളവും വീതിയും ഉയരവും പുതിയ മോഡലിന് കൂടിയിട്ടുണ്ട്. 67,490 രൂപയാണ് പുതിയ മോഡലിന്റെ വിപണിയിലെ വില.

Most Read Articles

Malayalam
English summary
Honda announces offers for selected models. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X