പുതിയ ഹോണ്ട CB300R ഉടന്‍ വിപണിയില്‍, ബുക്കിംഗ് തുടങ്ങി

ഒടുവില്‍ ആ പ്രഖ്യപനമെത്തി. ഹോണ്ട CB300R ഇന്ത്യയിലേക്ക്. നിയോ സ്‌പോര്‍ട്‌സ് കഫെ റേസര്‍ കോണ്‍സെപ്റ്റില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുങ്ങുന്ന CB300R രാജ്യത്തു ഉടന്‍ വില്‍പ്പനയ്ക്കു വരുമെന്ന് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട വ്യക്തമാക്കി. ബൈക്കിനെ പ്രാദേശികമായി കമ്പനി നിര്‍മ്മിക്കില്ല. പകരം കിറ്റുകളായി CB300R ഘടകങ്ങള്‍ ഇറക്കുമതി ചെയ്യും (കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ യൂണിറ്റ്).

പുതിയ ഹോണ്ട CB300R ഉടന്‍ വിപണിയില്‍, ബുക്കിംഗ് തുടങ്ങി

ഗുരുഗ്രാം ശാലയില്‍ വെച്ച് സംയോജിപ്പിച്ചാണ് മോഡലിനെ ഹോണ്ട വിപണിയില്‍ കൊണ്ടുവരിക. ബൈക്കിന് രണ്ടരലക്ഷം രൂപയ്ക്ക് താഴെയായിരിക്കും വിലയെന്നു കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു. ഔദ്യോഗിക അവതരണം മുന്‍നിര്‍ത്തി തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ CB300R ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്. ബുക്കിംഗ് തുക 5,000 രൂപ.

പുതിയ ഹോണ്ട CB300R ഉടന്‍ വിപണിയില്‍, ബുക്കിംഗ് തുടങ്ങി

വിലയില്‍ കെടിഎം 390 ഡ്യൂക്കുമായി മത്സരിക്കാനാണ് ഹോണ്ടയുടെ ശ്രമം. നിലവില്‍ 2.44 ലക്ഷം രൂപയ്ക്ക് ഇന്ത്യന്‍ നിര്‍മ്മിത 390 ഡ്യൂക്ക് ഷോറൂമുകളില്‍ അണിനിരക്കുന്നു. 286 സിസി നാലു വാല്‍വ് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് CB300R -ന്റെ ഹൃദയം. ലിക്വിഡ് കൂളിംഗ് സംവിധാനം എഞ്ചിനിലുണ്ട്.

പുതിയ ഹോണ്ട CB300R ഉടന്‍ വിപണിയില്‍, ബുക്കിംഗ് തുടങ്ങി

37 bhp കരുത്തും 27.5 Nm torque ഉം എഞ്ചിന്‍ കുറിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. നിയോ സ്‌പോര്‍ട്‌സ് കഫെ റേസറിനെ അടിസ്ഥാനപ്പെടുത്തുന്നത് കൊണ്ടു മുഴക്കമുള്ള എക്‌സ്‌ഹോസ്റ്റ് ശബ്ദം CB300R -ന് പ്രതീക്ഷിക്കാം. ബൈക്കില്‍ നൂതന സംവിധാനങ്ങള്‍ക്ക് യാതൊരു കുറവും ഹോണ്ട വരുത്തില്ല.

പുതിയ ഹോണ്ട CB300R ഉടന്‍ വിപണിയില്‍, ബുക്കിംഗ് തുടങ്ങി

ട്യൂബുലാര്‍ സ്റ്റീല്‍ ഫ്രെയിം മോഡലിന് അടിത്തറപാകും. സ്റ്റീല്‍ പ്ലേറ്റില്‍ നിന്നും ഉരുത്തിരിയുന്ന സ്വിംഗ്ആം CB300R -ന് ഭാവികാല ഡിസൈനാണ് കല്‍പ്പിക്കുന്നത്. ക്രമരഹിതമായ ക്രോസ് സെക്ഷന്‍ ബൈക്കിന്റെ മിതശൈലി ഉയര്‍ത്തിക്കാട്ടും.

Most Read: ബജാജ് ഡോമിനാറിന് 'വൈബ്രേഷന്‍ റിഡക്ഷന്‍ കിറ്റ്' എത്തി, ഘടിപ്പിക്കാം സൗജന്യമായി

പുതിയ ഹോണ്ട CB300R ഉടന്‍ വിപണിയില്‍, ബുക്കിംഗ് തുടങ്ങി

41 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് CB300R -ന് ലഭിക്കുന്നത്. പിന്നില്‍ ക്രമീകരിക്കാവുന്ന മോണോഷോക്ക് യൂണിറ്റ് സസ്‌പെന്‍ഷന്‍ നിറവേറ്റും. ബ്രേക്കിംഗിനായി ഇരുടയറുകളിലും പെറ്റല്‍ ഡിസ്‌ക്കുകളാണുള്ളത്. ഇരട്ട ചാനല്‍ എബിഎസ് ഫലപ്രദമായ സുരക്ഷ ഉറപ്പുവരുത്തും.

പുതിയ ഹോണ്ട CB300R ഉടന്‍ വിപണിയില്‍, ബുക്കിംഗ് തുടങ്ങി

പ്രാരംഭ പെര്‍ഫോര്‍മന്‍സ് ബൈക്കായി ഇന്ത്യയില്‍ തിളങ്ങാനുള്ള എല്ലാ ഗുണങ്ങളും ബൈക്കിന് മുതല്‍ക്കൂട്ടായുണ്ട്. റെട്രോ ശൈലിയും ആധുനിക ഫീച്ചറുകളും തമ്മിലുള്ള മികച്ച സമന്വയം ഹോണ്ട CB300R -ല്‍ കാണാം. ക്ലാസിക് ഭാവം വെളിപ്പെടുത്തുന്ന വട്ടത്തിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പും വലിയ ഇന്ധനടാങ്കും CB300R -ല്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ ധാരാളം.

പുതിയ ഹോണ്ട CB300R ഉടന്‍ വിപണിയില്‍, ബുക്കിംഗ് തുടങ്ങി

കെടിഎം 390 ഡ്യൂക്കിലേതുപോലെ പൂര്‍ണ എല്‍ഇഡി സംവിധാനമായിരിക്കും പുതിയ ഹോണ്ട ബൈക്കിനും. ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഹെഡ്‌ലാമ്പില്‍ ഇടംകണ്ടെത്തും. ചെരിഞ്ഞുയര്‍ന്നാണ് എക്സ്ഹോസ്റ്റ് മഫ്ളര്‍. പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ ബൈക്കിന്റെ ആധുനിക വിശേഷങ്ങളില്‍പ്പെടും.

പുതിയ ഹോണ്ട CB300R ഉടന്‍ വിപണിയില്‍, ബുക്കിംഗ് തുടങ്ങി

മാറ്റ് ആക്‌സിസ് ഗ്രെയ് മെറ്റാലിക്, ക്യാന്‍ഡി ക്രോമോസ്ഫിയര്‍ റെഡ് എന്നിങ്ങനെ രണ്ടു നിറങ്ങള്‍ പുതിയ ഹോണ്ട CB300R -ലുണ്ട്. ഹോണ്ട വിംഗ് വേള്‍ഡ് ഡീലര്‍ഷിപ്പുകള്‍ വഴി മാത്രമായിരിക്കും മോഡലിന്റെ വില്‍പ്പന.

Most Read: 80,000 രൂപ വിലക്കിഴിവില്‍ എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 650

പുതിയ ഹോണ്ട CB300R ഉടന്‍ വിപണിയില്‍, ബുക്കിംഗ് തുടങ്ങി

പ്രീമിയം ബൈക്കുകള്‍ക്കായുള്ള ഹോണ്ടയുടെ പ്രത്യേക വിപണന ശൃലയാണിത്. അതേസമയം രാജ്യത്തുടനീളമുള്ള ഹോണ്ട ഡീലര്‍ഷിപ്പുകള്‍ മുഖേന CB300R ബുക്ക് ചെയ്യാനുള്ള സൗകര്യം കമ്പനി ഏര്‍പ്പെടുത്തും.

പുതിയ ഹോണ്ട CB300R ഉടന്‍ വിപണിയില്‍, ബുക്കിംഗ് തുടങ്ങി

ഇന്ത്യന്‍ വിപണിയില്‍ ടിവിഎസ് അപാച്ചെ RR310, ബിഎംഡബ്ല്യു G310 R, ബജാജ് ഡോമിനാര്‍ 400, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350, ജാവ ഫോര്‍ട്ടി ടൂ മോഡലുകളുമായാണ് ഹോണ്ട CB300R -ന്റെ മത്സരം. നിലവില്‍ ഇന്ത്യയില്‍ ഹോണ്ടയ്ക്ക് നെയ്ക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ മോഡലില്ല. ആകെ CBR250R മാത്രമാണ് കമ്പനിയുടെ പെര്‍ഫോര്‍മന്‍സ് ബൈക്ക് നിരയിലുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda CB300R India Launch Confirmed. Read in Malayalam.
Story first published: Wednesday, January 16, 2019, 10:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X