എൻട്രി ലെവൽ നിയോ റെട്രോ സ്ക്രാംബ്ലറുമായി ഹോണ്ട എത്തുന്നു

കമ്മ്യൂട്ടർ മോട്ടോർസൈക്കിളായ CB ഹോർനെറ്റ് 160R-നെ അടിസ്ഥാനമാക്കി പുതിയ എൻട്രി ലെവൽ നിയോ റെട്രോ സ്ക്രാംബ്ലർ പുറത്തിറക്കാൻ പദ്ധതിയിട്ട് ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട.

എൻട്രി ലെവൽ നിയോ റെട്രോ സ്ക്രാംബ്ലറുമായി ഹോണ്ട എത്തുന്നു

നിലവിൽ ഈ വിഭാഗത്തിൽ ജാവ, റോയൽ എൻഫീൽഡ് 650 ഇരട്ടകൾ, ഹോണ്ട CB 300R, ബെനലി ഇംപെരിയാലെ 400, ഹസ്ഖ്‌വര്‍ണ വിറ്റ്‌പിലൻ, സ്വാർട്ട്പിലെൻ തുടങ്ങി നിരവധി ഓപ്ഷനുകൾ ബൈക്ക് പ്രേമികൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. അതിനാൽ ഇതിൽ നിന്നും വ്യത്യസ്തമായി ഒരു എൻട്രി ലെവൽ നിയോ റെട്രോ സ്ക്രാംബ്ലറാകും ഹോണ്ട നിർമ്മിക്കുകയെന്നാണ് സൂചന.

എൻട്രി ലെവൽ നിയോ റെട്രോ സ്ക്രാംബ്ലറുമായി ഹോണ്ട എത്തുന്നു

ഇന്റർനെറ്റിലൂടെ പുതിയ പേറ്റന്റ് ചിത്രങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.

എൻട്രി ലെവൽ നിയോ റെട്രോ സ്ക്രാംബ്ലറുമായി ഹോണ്ട എത്തുന്നു

ചിത്രങ്ങളിൽ കാണുന്നതുപോലെ പുതിയ ബൈക്കിൽ സിഗ്നേച്ചർ നിയോ-റെട്രോ സവിശേഷതകളായ റൗണ്ട്‌ ഹെഡ്‌ലാമ്പ്, റിയർ വ്യൂ മിററുകൾ, ഇന്ധന ടാങ്ക്, എഞ്ചിൻ ബാഷ് പ്ലേറ്റ്, അപ്‌‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ്, ചുരുക്കിയ ടെയിൽ സെക്ഷൻ, വൺ-സൈഡഡ് സ്വിംഗാർം, കുറഞ്ഞ ബോഡി വർക്ക് എന്നിവ ഉൾപ്പെടുന്നു. കൂടാതെ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ് ഉൾപ്പെടുന്ന പൂർണ എൽഇഡി സജ്ജീകരണവും ബൈക്കിൽ ഹോണ്ട വാഗ്ദാനം ചെയ്തേക്കും.

എൻട്രി ലെവൽ നിയോ റെട്രോ സ്ക്രാംബ്ലറുമായി ഹോണ്ട എത്തുന്നു

ഇന്ത്യൻ പതിപ്പ് CB ഹോർനെറ്റ് 160R-ന്റെ നിലവിലുള്ള മോഡലിൽ കാണാനാകുന്ന സമാനതകളിൽ എയർ-കൂൾഡ് എഞ്ചിൻ, ഗിയർബോക്സ്, ഡയമണ്ട്-ടൈപ്പ് ചേസിസ് എന്നിവ ഉൾപ്പെടുന്നു. അലോയ് വീലുകൾക്കും രണ്ട് ഡിസ്കുകൾക്കും ഒരേ രൂപകൽപ്പന പോലുള്ള മറ്റ് സമാനതകളും ഉണ്ട്.

എൻട്രി ലെവൽ നിയോ റെട്രോ സ്ക്രാംബ്ലറുമായി ഹോണ്ട എത്തുന്നു

ബൈക്കിന്റെ പരുക്കൻ സ്വഭാവത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു പ്രധാന വ്യത്യാസം അപ്‌സൈഡ് ഡൗണ്‍

ഫ്രണ്ട് ഫോർക്കുകൾ ആണ്. സ്റ്റാൻഡേർഡ് ടെലിസ്‌കോപ്പിക്ക് ഫോർക്കുകളുള്ള ഇന്ത്യൻ പതിപ്പ് CB ഹോർനെറ്റ് 160R-ന്റെ നിലവിലെ തലമുറയിൽ ഈ സവിശേഷത ലഭ്യമല്ലെന്നത് ശ്രദ്ധേയമാണ്.

എൻട്രി ലെവൽ നിയോ റെട്രോ സ്ക്രാംബ്ലറുമായി ഹോണ്ട എത്തുന്നു

പിൻഭാഗത്ത്, മോണോഷോക്ക് സസ്‌പെൻഷനോടെ ബൈക്ക് എത്തും. എക്‌സ്‌ഹോസ്റ്റിന് ഇൻബിൽറ്റ് കാറ്റലറ്റിക് കൺവെർട്ടർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടത് വശത്തുള്ള സിംഗിൾ സ്ട്രിപ്പിൽ ഷോർട്ട് റിയർ ഫെൻഡറുകൾ ഒഴിവാക്കി സ്വിംഗ്-ആം ഫോർക്കിലേക്ക് ഘടിപ്പിച്ചിരിക്കുന്നു.

Most Read: ബിഎസ്-VI പൾസർ മോഡലുകൾ ഉടൻ വിപണയിൽ എത്തിക്കുമെന്ന് ബജാജ്

എൻട്രി ലെവൽ നിയോ റെട്രോ സ്ക്രാംബ്ലറുമായി ഹോണ്ട എത്തുന്നു

ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു കഴിഞ്ഞാൽ പുതിയ ഹോണ്ട സ്‌ക്രാംബ്ലർ, 160 സിസി വിഭാഗത്തിൽ പ്രീമിയം ഓപ്ഷനായി സ്ഥാനം പിടിക്കും. എന്നാൽ മറ്റ് ബൈക്കുകളായ കെടിഎം 125 ഡ്യൂക്ക്, യമഹ MT-15 എന്നിവയേക്കാൾ വിലകുറഞ്ഞതായോക്കും.

Most Read: റോയൽ എൻ‌ഫീൽഡ് ബി‌എസ്-VI ഹിമാലയനിൽ പ്രതീക്ഷിക്കാവുന്ന പ്രധാന മാറ്റങ്ങൾ

എൻട്രി ലെവൽ നിയോ റെട്രോ സ്ക്രാംബ്ലറുമായി ഹോണ്ട എത്തുന്നു

ഹോണ്ട CB ഹോർനെറ്റ് 160R അതിന്റെ ക്ലാസിലെ ജനപ്രിയ ബൈക്കാണ്. എൽഇഡി ഹെഡ്‌ലാമ്പ്, സ്‌പോർട്ടി ഗ്രാഫിക്സുള്ള ഇന്ധന ടാങ്ക്, X-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പ്, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, 5-സ്‌പോക്ക് സ്പ്ലിറ്റ് അലോയ് വീൽ ഡിസൈൻ, കോംപാക്റ്റ് മഫ്ലർ, ലോ മെയിന്റനൻസ് സീൽ ചെയിൻ എന്നിവ മോട്ടോർസൈക്കിളിന്റെ പ്രത്യേകതയാണ്.

Most Read: 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ ബൈക്കുകള്‍

എൻട്രി ലെവൽ നിയോ റെട്രോ സ്ക്രാംബ്ലറുമായി ഹോണ്ട എത്തുന്നു

സുരക്ഷക്കായി രണ്ട് വശങ്ങളിലും ഡിസ്ക് ബ്രേക്കുകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ സ്റ്റാൻഡേർഡായി എബിഎസും വാഗ്ദാനം ചെയ്യുന്നു. പുതിയ നിയോ റെട്രോ സ്ക്രാംബ്ലറിന് നിലവിലുള്ള അതേ എഞ്ചിൻ‌ ഉപയോഗിക്കാൻ‌ കഴിയും. എന്നാൽ ഈ യൂണിറ്റ് കൂടുതൽ‌ ചടുലവും പ്രതികരിക്കുന്നതുമാക്കി മാറ്റുന്നതിന് വ്യത്യസ്തമായ ട്യൂണിൽ വരാൻ‌ സാധ്യതയുണ്ട്.

എൻട്രി ലെവൽ നിയോ റെട്രോ സ്ക്രാംബ്ലറുമായി ഹോണ്ട എത്തുന്നു

എഞ്ചിനും ബിഎസ്-VI കംപ്ലയിന്റ് ആയിരിക്കും. നിലവിലുള്ള ഹോർനെറ്റിലെ എഞ്ചിൻ 162.71 സിസി ബിഎസ്-IV യൂണിറ്റാണ്. ഇത് 8,500 rpm-ൽ 14.9 bhp കരുത്തും 6,500 rpm-ൽ 14.5 Nm torque ഉം നൽകുന്നു. എഞ്ചിൻ 5 സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

Source: TMCBlog

Most Read Articles

Malayalam
English summary
Honda CB Hornet 160R Scrambler Patent images leaked. Read more Malayalam
Story first published: Monday, December 16, 2019, 11:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X