2019 ഹോണ്ട CB യുണീക്കോണ്‍ 150 എബിഎസ് വിപണിയില്‍

ഹോണ്ട CB യുണീക്കോണ്‍ 150 എബിഎസ് പതിപ്പ് വിപണിയില്‍ പുറത്തിറങ്ങി. 78,815 രൂപയാണ് ബൈക്കിന് വില. പുതിയ മോഡലിന്റെ വിതരണം ഡീലര്‍ഷിപ്പുകള്‍ ഉടന്‍ ആരംഭിക്കും. എബിഎസില്ലാത്ത പതിപ്പിനെ അപേക്ഷിച്ച് 6,500 രൂപയോളം യുണീക്കോണ്‍ 150 എബിസ് മോഡലിന് വില കൂടുതലാണ്.

2019 ഹോണ്ട CB യുണീക്കോണ്‍ 150 എബിഎസ് വിപണിയില്‍

നിലവില്‍ 150 സിസി കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ ഹോണ്ട CB യുണീക്കോണ്‍ 150 -യ്ക്ക് പ്രചാരമേറെയാണ്. ലാളിത്യമാര്‍ന്ന ഡിസൈന്‍ ശൈലി മോഡലിന്റെ മുഖ്യവിശേഷമാവുന്നു. ശ്രേണിയില്‍ മറ്റു മോഡലുകളെപോലെ സങ്കീര്‍ണമായി ഗ്രാഫിക്‌സൊന്നുംതന്നെ ഹോണ്ട ബൈക്കിലില്ല.

2019 ഹോണ്ട CB യുണീക്കോണ്‍ 150 എബിഎസ് വിപണിയില്‍

മുന്‍ മഡ്ഗാര്‍ഡില്‍ പതിപ്പിച്ച എബിഎസ് സ്റ്റിക്കറുണ്ടന്നതൊഴിച്ചാല്‍ മറ്റു വിശേഷമായ മാറ്റങ്ങളൊന്നും ബൈക്കിന് കാഴ്ച്ചയില്‍ സംഭവിച്ചിട്ടില്ല. സില്‍വര്‍, റെഡ്, ബ്ലാക്ക് നിറപ്പതിപ്പുകളില്‍ മോഡല്‍ വിപണിയില്‍ ലഭ്യമാണ്.

2019 ഹോണ്ട CB യുണീക്കോണ്‍ 150 എബിഎസ് വിപണിയില്‍

ബൈക്കിലെ 150 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 12.7 bhp കരുത്തും 12.8 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറും യുണീക്കോണില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റാനായുണ്ട്.

2019 ഹോണ്ട CB യുണീക്കോണ്‍ 150 എബിഎസ് വിപണിയില്‍

മുന്‍ ടയറില്‍ 260 mmm ഡിസ്‌ക്ക് ബ്രേക്കിംഗ് നിര്‍വഹിക്കും. പിന്‍ ടയറില്‍ 130 mm ഡ്രം യൂണിറ്റുകളാണ് ബ്രേക്കിംഗിനായി. മുന്‍ ടയര്‍ അളവ് 80/100-R18; പിന്‍ ടയര്‍ അളവ് 100/90-R18. 18 ഇഞ്ചാണ് അലോയ് വീലുകളുടെ വലുപ്പം.

Most Read: രക്ഷകനായി എബിഎസ്, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടിവിഎസ് അപ്പാച്ചെ RR 310

2019 ഹോണ്ട CB യുണീക്കോണ്‍ 150 എബിഎസ് വിപണിയില്‍

പുതിയ എബിഎസ് പതിപ്പ് വന്നെങ്കിലും എബിഎസില്ലാത്ത യുണീക്കോണ്‍ 150 മോഡല്‍ ഷോറൂമുകളില്‍ വില്‍പ്പനയില്‍ തുടരും. എന്നാല്‍ ഏപ്രില്‍ മുതല്‍ സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാവുന്നതോടെ എബിഎസില്ലാത്ത മോഡല്‍ നിരയില്‍ നിന്നും അപ്രത്യക്ഷമാവും.

2019 ഹോണ്ട CB യുണീക്കോണ്‍ 150 എബിഎസ് വിപണിയില്‍

125 സിസിയില്‍ കൂടുതലുള്ള ഇരുചക്ര വാഹനങ്ങള്‍ എബിഎസില്ലാതെ പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരമാണ് യുണീക്കോണിന് എബിഎസ് നല്‍കാനുള്ള ഹോണ്ടയുടെ തീരുമാനം. 125 സിസിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് കോമ്പി ബ്രേക്കിംഗ് സംവിധാനമാണ് നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തേണ്ടത്.

2019 ഹോണ്ട CB യുണീക്കോണ്‍ 150 എബിഎസ് വിപണിയില്‍

നേരത്തെ 125 സിസിയില്‍ താഴെയുള്ള CB ഷൈന്‍, CB ഷൈന്‍ SP ഡ്രം ബ്രേക്ക് പതിപ്പുകള്‍ക്ക് കോമ്പി ബ്രേക്കിംഗ് സംവിധാനം കമ്പനി അവതരിപ്പിച്ചിരുന്നു. പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പ്രകാരം മോഡലുകള്‍ക്ക് മുഴുവന്‍ സിബിഎസ്, എബിഎസ് സംവിധാനം നല്‍കാനുള്ള തിരക്കിലാണ് ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍. തങ്ങളുടെ സ്‌കൂട്ടര്‍ നിരയെ പൂര്‍ണ്ണമായും യമഹ പുതുക്കി കഴിഞ്ഞു. ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ഹീറോയും മോഡലുകളില്‍ ഏറിയ പങ്കിനെയും അടുത്തിടെ പുതുക്കുകയുണ്ടായി.

Most Read Articles

Malayalam
English summary
2019 Honda CB Unicorn 150 ABS Launched In India. Read in Malayalam.
Story first published: Tuesday, February 26, 2019, 11:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X