പുതിയ ഹോണ്ട CB300R ഡെലിവറി ആരംഭിച്ചു

പുതിയ CB300R ബൈക്കിന്റെ ഡെലിവറി നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ഔദ്യോഗികമായി തുടങ്ങി. അടുത്തിടെ ഹോണ്ട വിപണിയിലെത്തിച്ച നിയോ കഫേ റേസര്‍ ബൈക്കാണ് പുതിയ CB300R. ചണ്ഡീഗഢ്, ദില്ലി, ജയ്പൂര്‍, ഹരിയാന എന്നിവിടങ്ങളിലായിരിക്കും ആദ്യ ബാച്ച് ബൈക്കുകള്‍ ഡെലിവര്‍ ചെയ്യുകയെന്ന് കമ്പനി അറിയിച്ചു. ദില്ലി എക്‌സ്‌ഷോറൂം പ്രകാരം 2.41 ലക്ഷം രൂപ മുതലാണ് ബൈക്കിന്റെ വില ആരംഭിക്കുന്നത്.

പുതിയ ഹോണ്ട CB300R ഡെലിവറി ആരംഭിച്ചു

ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യയില്‍ അണിനിരത്തുന്ന ആദ്യ 300 സിസി ബൈക്ക് കൂടിയാണ് CB300R. ഇന്ത്യന്‍ വിപണിയിലെത്തിയതിന് ഏതാനും ദിവസങ്ങള്‍ക്കകം 400 -ലേറെ ബുക്കിംഗുകളാണ് ബൈക്കിന് ലഭിച്ചത്.

പുതിയ ഹോണ്ട CB300R ഡെലിവറി ആരംഭിച്ചു

ഒടുവില്‍ മൂന്ന് മാസത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ബൈക്ക് ബുക്ക് ചെയ്തവരുടെ പക്കലെത്താനിരിക്കുകയാണ് പുതിയ ഹോണ്ട CB300R. ഇന്ത്യയിലേക്ക് CKD (കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍) യൂണിറ്റായിട്ടായിരിക്കും ഹോണ്ട CB300R ഇറക്കുമതി ചെയ്യുക.

Most Read:സിക്‌സര്‍ പാഞ്ഞ പന്ത് ചെന്നിടിച്ചത് ഹാരിയറിന്റെ ചില്ലില്‍ - വീഡിയോ

പുതിയ ഹോണ്ട CB300R ഡെലിവറി ആരംഭിച്ചു

ശേഷം ഇന്ത്യയില്‍ വച്ച് ബൈക്ക് അസംബ്ള്‍ ചെയ്യും. പ്രീമിയം ബൈക്കുകള്‍ക്കായി കമ്പനി സ്ഥാപിച്ച വിംഗ് വേള്‍ഡ് ഔട്ട്‌ലെറ്റുകള്‍ വഴിയായിരിക്കും CB300R -ന്റെ വില്‍പ്പന. ഡെലിവറിയ്ക്ക് പുറമെ പുതിയ നിയോ റെട്രോ കഫേ റേസര്‍ ബൈക്കിനായുള്ള പുതിയ ആക്‌സസറികളും ഹോണ്ട അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ ഹോണ്ട CB300R ഡെലിവറി ആരംഭിച്ചു

പുതിയ കഫേ റേസര്‍ ബൈക്കിന് കൂടുതല്‍ സവിശേഷമാക്കാന്‍ 16 പുതിയ ആക്‌സസറികളാണ് കമ്പനി പുറത്തിറക്കിയത്. പ്രീമിയം, സ്‌പോര്‍ട്, പ്രൊട്ടക്ഷന്‍, സ്റ്റാന്‍ഡേര്‍ഡ് എന്നിങ്ങനെ വിവിധ തലങ്ങള്‍ക്കാവശ്യമായ കസ്റ്റം കിറ്റും കമ്പനി ലഭ്യമാക്കുന്നു.

പുതിയ ഹോണ്ട CB300R ഡെലിവറി ആരംഭിച്ചു

മാറ്റ് ആക്‌സിസ് ഗ്രെയ് മെറ്റാലിക്, ക്യാന്‍ഡി ക്രോമോസ്ഫിയര്‍ റെഡ് എന്നീ രണ്ട് നിറപ്പതിപ്പുകളിലാണ് പുതിയ CB300R -നെ ഹോണ്ട അണിനിരത്തുന്നത്. രാജ്യത്തെ 22 വിംഗ് വേള്‍ഡ് ഡീലര്‍ഷിപ്പുകളിലിപ്പോള്‍ ബുക്കിംഗ് സൗര്യങ്ങള്‍ ഹോണ്ട ലഭ്യമാക്കിയിട്ടുണ്ട്.

പുതിയ ഹോണ്ട CB300R ഡെലിവറി ആരംഭിച്ചു

അടുത്തിടെ 2019 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കിനെ ഹോണ്ട ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. CB300R -നെ പോലെ തന്നെ 2019 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ ടൂറര് മോഡലും കമ്പനിയുടെ പ്രീമിയം വിംഗ് വേള്‍ഡ് ഔട്ട്‌ലെറ്റുകളിലൂടെയാണ് വില്‍ക്കുന്നത്.

Most Read:ഓട്ടോമാറ്റിക്കാവാന്‍ മഹീന്ദ്ര XUV300, ഭീഷണി മാരുതി ബ്രെസ്സയ്ക്ക്

പുതിയ ഹോണ്ട CB300R ഡെലിവറി ആരംഭിച്ചു

കെടിഎം ഡ്യൂക്ക് 390, ബജാജ് ഡോമിനാര്‍ 400, ടിവിഎസ് അപ്പാച്ചെ RR310 എന്നിവയ്‌ക്കെതിരെയായിരിക്കും ഇന്ത്യന്‍ വിപണിയില്‍ ഹോണ്ടയുടെ ആദ്യ 300 സിസി ബൈക്കായ പുതിയ CB300R വെല്ലുവിളി ഉയര്‍ത്തുക.

Most Read Articles

Malayalam
English summary
Honda Commences CB300R Deliveries In India — Introduces New Range Of Official Accessories: read in malayalam
Story first published: Tuesday, April 9, 2019, 10:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X