CB4X അഡ്വഞ്ചര്‍ ടൂറര്‍ കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് ഹോണ്ട

പുതിയ CB4X അഡ്വഞ്ചര്‍ ടൂറര്‍ കണ്‍സെപ്റ്റ് അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട. ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന 2019 EICMA മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് പുതിയ ഈ ടൂറര്‍ കണ്‍സെപ്റ്റിനെ കമ്പനി അവതരിപ്പിച്ചത്.

CB4X അഡ്വഞ്ചര്‍ ടൂറര്‍ കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് ഹോണ്ട

അതേസമയം ഈ അഡ്വഞ്ചര്‍ മോഡലിന്റെ പ്രൊഡക്ഷന്‍ മോഡല്‍ പുറത്തിറക്കുന്ന കാര്യത്തില്‍ ഹോണ്ട സ്ഥിരീകരണമെന്നും നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഹോണ്ടയുടെ റോമിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പമെന്റ് ടീമാണ് ഈ കണ്‍സെപ്റ്റ് മോഡല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

CB4X അഡ്വഞ്ചര്‍ ടൂറര്‍ കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് ഹോണ്ട

വാഹനം ഷോയില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് കണ്‍സെപ്റ്റിലുള്ളതെന്ന് ഹോണ്ട അറിയിച്ചു. ഇരയെ പിടിക്കാന്‍ തയ്യാറായിരിക്കുന്ന പാമ്പിനെ ഓര്‍മ്മിപ്പിക്കുന്ന രൂപത്തിലാണ് വാഹനത്തിന്റെ ഫ്യുവല്‍ ടാങ്ക് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

CB4X അഡ്വഞ്ചര്‍ ടൂറര്‍ കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് ഹോണ്ട

മറ്റ് ബൈക്കുകളില്‍ നിന്നും വ്യത്യസ്തമായ ഹെഡ് ലാമ്പ്, ഉയര്‍ന്നിരിക്കുന്ന റിയര്‍ ഡിസൈന്‍, സ്‌പോര്‍ട്ടി എക്‌സ്‌ഹോസ്റ്റ്, 17 ഇഞ്ച് അലോയി വീല്‍, ക്രമീകരിക്കാവുന്ന വിന്‍ഡ് സ്‌ക്രീന്‍, സ്‌പോര്‍ട്ടി സീറ്റ് എന്നിവയാണ് കാഴ്ചയില്‍ CB4X -ന്റെ സവിശേഷതകള്‍.

CB4X അഡ്വഞ്ചര്‍ ടൂറര്‍ കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് ഹോണ്ട

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ബ്രെംബോ ബ്രേക്കിങ് സിസ്റ്റം, മുന്നില്‍ ഇന്‍വേര്‍ട്ടഡ് ടെലിസ്‌കോപ്പിക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. മിലാനില്‍ നടക്കുന്ന മോട്ടോര്‍ഷോയിലെ ശ്രദ്ധേയമായ വേറെ കുറച്ച് മോഡലുകളെയും കമ്പനി അവതരിപ്പിച്ചിരുന്നു.

CB4X അഡ്വഞ്ചര്‍ ടൂറര്‍ കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് ഹോണ്ട

പുതിയ 2020 CBR1000RR-R ഫയര്‍ബ്ലേഡ്, CBR1000RR-R 1000 ഫയര്‍ബ്ലേഡ് SP -യും അരങ്ങേറ്റം കുറിച്ചിരുന്നു. പരിഷ്‌ക്കരിച്ച് എത്തിയ 2020 ഹോണ്ട റിബല്‍ 300, റിബല്‍ 500 എന്നീ രണ്ട് ക്രൂയിസര്‍ മോഡലുകളും ഷോയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

CB4X അഡ്വഞ്ചര്‍ ടൂറര്‍ കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് ഹോണ്ട

അന്താരാഷ്ട്ര വിപണികളിലെ ഹോണ്ടയുടെ ഏറ്റവും ജനപ്രിയമായ രണ്ട് മോഡലുകളാണ് ചെറിയ ഡിസ്പ്ലേസ്മെന്റ് ക്രൂയിസറുകളായ റിബല്‍ 300, റിബല്‍ 500 എന്നിവ. 2020 മോഡലില്‍ നിരവധി പരിഷ്‌ക്കരണങ്ങളുമായാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

Most Read: 2020 CBR1000RR-R ഫയർബ്ലേഡ്, ഫയർബ്ലേഡ് SP മോഡലുകളെ അവതരിപ്പിച്ച് ഹോണ്ട

CB4X അഡ്വഞ്ചര്‍ ടൂറര്‍ കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് ഹോണ്ട

അതുപോലെ തന്നെ വര്‍ഷങ്ങളായി ജാപ്പനീസ് നിര്‍മ്മാതാക്കളുടെ നിരയിലെ മികച്ച പ്രതികരണം ലഭിക്കുന്ന മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് CBR1000 ഫയര്‍ബ്ലേഡ്. 2020 CBR1000RR-R ഫയര്‍ബ്ലേഡും ഫയര്‍ബ്ലേഡ് SP -യുടെയും പ്രകടനം ഉപഭോക്താക്കളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Most Read: തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ഹോണ്ട

CB4X അഡ്വഞ്ചര്‍ ടൂറര്‍ കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് ഹോണ്ട

പുതിയ ഹോണ്ട CBR1000RR-R ഫയര്‍ബ്ലേഡ്, CBR1000RR-R ഫയര്‍ബ്ലേഡ് SP എന്നിവ ഉടന്‍ അന്താരാഷ്ട്ര വിപണികളില്‍ വില്‍പ്പനയ്ക്കെത്തും. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ അടുത്ത വര്‍ഷമായിരിക്കും മോട്ടോര്‍സൈക്കിളുകള്‍ വില്‍പ്പനക്കെത്തിക്കുക.

Most Read: XUV300 -നെ തിരിച്ചുവിളിക്കാനൊരുങ്ങി മഹീന്ദ്ര

CB4X അഡ്വഞ്ചര്‍ ടൂറര്‍ കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് ഹോണ്ട

അതിനൊപ്പം തന്നെ ഇന്ത്യയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബൈക്കുകളാണ് റിബല്‍ 300, റിബല്‍ 500 എന്നിവയും. അടുത്ത 18 മാസത്തിനുള്ളില്‍ ഹോണ്ട ഇന്ത്യന്‍ വിപണിയില്‍ പുതിയ മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രീമിയം 300 സിസി മുതല്‍ 500 സിസി വിഭാഗത്തില്‍ പുതിയ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

Most Read Articles

Malayalam
English summary
Honda CB4X adventure concept Showcased in 2019 EICMA. Read more in Malayalam.
Story first published: Wednesday, November 6, 2019, 18:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X