നവി, ക്ലിഖ് സ്‌കൂട്ടറുകളെ പിന്‍വലിക്കാനൊരുങ്ങി ഹോണ്ട

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ സ്‌കൂട്ടര്‍ നിരയില്‍ നിന്നും രണ്ട് മോഡലുകളെ കമ്പനി പിന്‍വലിക്കാന്‍ ഒരുങ്ങുന്നു. ഹോണ്ട നിരയിലെ കുഞ്ഞന്‍ മോഡലായ നവിയെയും, ക്ലിഖിനെയും ആണ് കമ്പനി വിപണിയില്‍ നിന്നും പിന്‍വലിക്കാനൊരുങ്ങുന്നത്.

നവി, ക്ലിഖ് സ്‌കൂട്ടറുകളെ പിന്‍വലിക്കാനൊരുങ്ങി ഹോണ്ട

2020 ഏപ്രിലോടെ ബിഎസ് VI മാനദണ്ഡങ്ങള്‍ നിലവില്‍ വരും. ഈ സാഹചര്യത്തില്‍ ബിഎസ് VI നിലവാരത്തിലേക്ക് വാഹനങ്ങള്‍ ഉയര്‍ത്തുന്നതിന് ചിലവ് ഏറും എന്നാണ് കമ്പനി വ്യക്തമാക്കിയത്. ഇതോടെയാണ് മോഡലുകളെ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ഒരുങ്ങുന്നതെന്നും കമ്പനി അറിയിച്ചു.

നവി, ക്ലിഖ് സ്‌കൂട്ടറുകളെ പിന്‍വലിക്കാനൊരുങ്ങി ഹോണ്ട

കുറഞ്ഞ പ്രവര്‍ത്തനക്ഷമതയുള്ള മോഡലുകളെ മറ്റ് നിര്‍മ്മാതാക്കളും വിപണിയില്‍ നിന്ന് പിന്‍വലിച്ചു തുടങ്ങിയിരുന്നു. അതേസമയം രണ്ട് മോഡലുകളുടെയും വില്‍പ്പന കുറച്ചുനാളായി ഗണ്യമായി കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നവി, ക്ലിഖ് സ്‌കൂട്ടറുകളെ പിന്‍വലിക്കാനൊരുങ്ങി ഹോണ്ട

കഴിഞ്ഞ മാസങ്ങളില്‍ നവിയുടെയും, ക്ലിഖിന്റെയും ഒരു യൂണിറ്റ് പോലും വിപണിയില്‍ എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം നവിയുടെയും, ക്ലിഖിന്റെയും കഴിഞ്ഞ മാസത്തെ വില്‍പ്പന സംബന്ധമായ കാര്യങ്ങള്‍ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

നവി, ക്ലിഖ് സ്‌കൂട്ടറുകളെ പിന്‍വലിക്കാനൊരുങ്ങി ഹോണ്ട

അതുകൊണ്ട് തന്നെയാണ് കൂടുതല്‍ ചിലവ് ഉയര്‍ത്തി, സ്‌കൂട്ടറുകളെ വിപണിയില്‍ അവതരിപ്പിക്കാതെ കമ്പനി പിന്‍വലിക്കാനൊരുങ്ങുന്നത്. വ്യത്യസ്തമായ രണ്ട് മോഡലുകളെ വിപണിയില്‍ അവതരിപ്പിച്ച് വിപണി പിടിക്കാനായിരുന്നു ഹോണ്ട നവിയെയും, ക്ലിഖിനെയും വിപണിയില്‍ എത്തിച്ചത്.

നവി, ക്ലിഖ് സ്‌കൂട്ടറുകളെ പിന്‍വലിക്കാനൊരുങ്ങി ഹോണ്ട

എന്നാല്‍ കമ്പനിയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഇരുമോഡലുകള്‍ക്കും സാധിച്ചില്ല. 2016 -ലാണ് നവിയെ ഹോണ്ട വിപണിയില്‍ എത്തിക്കുന്നത്. യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു കമ്പനി നവിയെ വിപണിയില്‍ കൊണ്ടുവന്നത്.

നവി, ക്ലിഖ് സ്‌കൂട്ടറുകളെ പിന്‍വലിക്കാനൊരുങ്ങി ഹോണ്ട

42,499 രൂപയാണ് നവിയുടെ ഡല്‍ഹി എക്‌സ്‌ഷോറും വില. അടുത്തിടെ പുതുക്കിയ ഒരു പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. രൂപത്തില്‍ വളരെ ചെറിയ സ്‌കൂട്ടറാണ് നവി. 1805 mm നീളവും 748 mm വീതിയും 1039 mm ഉയരവുമാണ് നവിക്കുള്ളത്. 100 കിലോഗ്രാമാണ് ആകെ ഭാരം.

Most Read:150 സിസി ശ്രേണിയില്‍ ഹീറോ മോട്ടോകോര്‍പ്പ് പിന്‍വലിച്ച് ബൈക്കുകള്‍

നവി, ക്ലിഖ് സ്‌കൂട്ടറുകളെ പിന്‍വലിക്കാനൊരുങ്ങി ഹോണ്ട

109.2 സിസി എയര്‍കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 8 bhp പവറും 8.9 Nm torque ഉം സൃഷ്ടിക്കും. മുന്നില്‍ അപ്പ്‌സൈഡ് ഡൈഡ് ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷനും പിന്നില്‍ ഹൈഡ്രോളിക് മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍.

Most Read:ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹാര്‍ലി

നവി, ക്ലിഖ് സ്‌കൂട്ടറുകളെ പിന്‍വലിക്കാനൊരുങ്ങി ഹോണ്ട

പരമ്പരാഗത ബൈക്കിനും സ്‌കൂട്ടറുകള്‍ക്കും ഇടയില്‍ സ്ഥാനം കൊടുക്കാവുന്ന മുഖഛായയില്‍ ഹോണ്ട വിപണിയില്‍ എത്തിച്ച മറ്റൊരു മോഡലായിരുന്നു ക്ലിഖ്. പ്രതീക്ഷയോടെ കമ്പനി വിപണിയില്‍ എത്തിച്ചെങ്കിലും വിപണിയില്‍ ക്ലിക്ക് ആകാന്‍ ക്ലിഖിന് സാധിച്ചില്ല.

Most Read:പാക്കിസ്ഥാനില്‍ ലഭിക്കുന്നതും ഇന്ത്യയില്‍ ലഭിക്കാത്തതുമായ ചില വാഹനങ്ങള്‍

നവി, ക്ലിഖ് സ്‌കൂട്ടറുകളെ പിന്‍വലിക്കാനൊരുങ്ങി ഹോണ്ട

അടുത്ത കുറച്ചു നാളുകളായി നവി പോലെ തന്നെ വിപണിയില്‍ വളരെ കുറച്ച് യൂണിറ്റുകള്‍ മാത്രമാണ് വിപണയില്‍ എത്തുന്നത്. ഹോണ്ടയുടെ ജനപ്രീയ സ്‌കൂട്ടറായ ആക്ടിവയെക്കാളും 10,000 രൂപ വിലക്കുറവിലാണ് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

നവി, ക്ലിഖ് സ്‌കൂട്ടറുകളെ പിന്‍വലിക്കാനൊരുങ്ങി ഹോണ്ട

അപൂര്‍വ ഡിസൈനെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആദ്യ കാഴ്ചയില്‍ നവിയോട് ഒരുപരിധി വരെ ക്ലിഖ് സാമ്യത പുലര്‍ത്തിയിരുന്നു. എന്നാല്‍ നവിയില്‍ നിന്നും വ്യത്യസ്തമായ ബോഡിവര്‍ക്കുകളാണ് ക്ലിഖിനുള്ളത്. ക്ലിഖിലൂടെ പ്രാദേശിക വിപണി കീഴടക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

നവി, ക്ലിഖ് സ്‌കൂട്ടറുകളെ പിന്‍വലിക്കാനൊരുങ്ങി ഹോണ്ട

വലുപ്പേറിയ ഫ്രണ്ട് എന്‍ഡ്, വലിയ സീറ്റ്, വര്‍ധിച്ച സ്റ്റോറേജ് കപ്പാസിറ്റി എന്നിവ ഉള്‍പ്പെടുന്നതാണ് ക്ലിഖിന്റെ ഫീച്ചറുകള്‍. കോബി ബ്രേക്കിങ് സംവിധാനം, മൊബൈല്‍ ചാര്‍ജിങ് പോയിന്റ്, ട്യൂബ്‌ലെസ് ടയറുകള്‍, മെയിന്റനന്‍സ് ഫ്രീ-ബാറ്ററി എന്നിവയും ക്ലിഖിന്റെ ഫീച്ചറുകളാണ്.

നവി, ക്ലിഖ് സ്‌കൂട്ടറുകളെ പിന്‍വലിക്കാനൊരുങ്ങി ഹോണ്ട

3.5 ലിറ്ററാണ് ക്ലിഖിന്റെ ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി. 109.19 സസി എഞ്ചിനാണ് ക്ലിഖില്‍ ഹോണ്ട നല്‍കിയിരിക്കുന്നത്. 8.04 bhp കരുത്തും 8.94 Nm torque ഉം ഉത്പാദിപ്പിച്ചിരുന്നു. മണിക്കൂറില്‍ 83 കിലോമീറ്റര്‍ വേഗതയാണ് ക്ലിഖിന്റെ ടോപ്സ്പീഡ്.

Most Read Articles

Malayalam
English summary
Honda Cliq and Navi Scooters likely discontinued. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X