ആക്ടിവ, CB ഷൈന്‍ മോഡലുകള്‍ക്ക് ഓഫറുകളുമായി ഹോണ്ട

ബിഎസ് VI നിലവാരത്തിലുള്ള വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങുടെ പിന്നാലെയാണ് വാഹന വിപണി. 2020 ഏപ്രില്‍ ഒന്നു മുതല്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

ആക്ടിവ, CB ഷൈന്‍ മോഡലുകള്‍ക്ക് ഓഫറുകളുമായി ഹോണ്ട

ഹോണ്ട ബിഎസ് VI നിലവാരത്തിലുള്ള തങ്കളുടെ ആദ്യ സ്‌കൂട്ടര്‍ ആക്ടിവ 125 -നെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഉടന്‍ തന്നെ ഹീറോയും അവരുടെ ബിഎസ് VI വാഹനങ്ങളെ വിപണിയില്‍ എത്തിക്കും. ഇതിന് മുന്നോടിയായി ബിഎസ് IV നിലവാരത്തിലുള്ള മോഡലുകള്‍ എല്ലാം വിറ്റ് തീര്‍ക്കുന്നതിന് പിന്നാലെയാണ് വാഹന നിര്‍മ്മാതാക്കള്‍.

ആക്ടിവ, CB ഷൈന്‍ മോഡലുകള്‍ക്ക് ഓഫറുകളുമായി ഹോണ്ട

വിപണിയിലെ മാന്ദ്യം വലിയൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍ക്ക്. ഈ മാന്ദ്യത്തെ നേരിടുന്നതിനും വില്‍പ്പന ഉയര്‍ത്തുന്നതിനും ശ്രേണിയിലെ വാഹനങ്ങള്‍ക്ക് എല്ലാം വിവിധ ആനുകൂല്യങ്ങള്‍ നല്‍കി വിറ്റഴിക്കുകയാണ് നിര്‍മ്മാതക്കള്‍ ചെയ്യുന്നത്.

ആക്ടിവ, CB ഷൈന്‍ മോഡലുകള്‍ക്ക് ഓഫറുകളുമായി ഹോണ്ട

ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും ചില മോഡലുകള്‍ക്ക് ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. വിപണിയിലെ മാന്ദ്യം ഹോണ്ടയുടെ വില്‍പ്പനെയും ഗണ്യമായി ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. ആക്ടിവ 5G, CB ഷൈന്‍ മോഡലുകള്‍ക്കാണ് കമ്പനി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ആക്ടിവ, CB ഷൈന്‍ മോഡലുകള്‍ക്ക് ഓഫറുകളുമായി ഹോണ്ട

രണ്ട് മോഡലുകളും കമ്പനിയുടെ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ള മോഡലുകളാണ്. റിപ്പോര്‍ട്ട് അനുസരിച്ച് ജനപ്രീയ സ്‌കൂട്ടറായ ആക്ടിവ, പ്രതിമാസം രണ്ട് ലക്ഷം യൂണിറ്റുകളാണ് വിറ്റഴിക്കപ്പെടുന്നത്. CB ഷൈന്റെ പ്രതിമാസ വില്‍പ്പന ഒരു ലക്ഷം യൂണിറ്റുകളാണ്.

ആക്ടിവ, CB ഷൈന്‍ മോഡലുകള്‍ക്ക് ഓഫറുകളുമായി ഹോണ്ട

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി 1,100 രൂപയുടെ കുറഞ്ഞ ഡൗണ്‍ പെയ്‌മെന്റ് സൗകര്യമാണ് മോഡലുകളില്‍ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. നോ കോസ്റ്റ് ഈഎംഐ സൗകര്യത്തിനൊപ്പം മറ്റ് പ്രോസസിങ്ങ് ചിലവുകള്‍ ഒന്നും തന്നെ ഇല്ലെന്നും കമ്പനി അറിയിച്ചു.

ആക്ടിവ, CB ഷൈന്‍ മോഡലുകള്‍ക്ക് ഓഫറുകളുമായി ഹോണ്ട

പണമിടപാട് പേടിഎം വഴി ആണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് 7,000 രൂപ വരെ ക്യാഷ്ബക്ക് ലഭിക്കുമെന്നും കമ്പനി അറിയിച്ചു. ഈ രണ്ട് മോഡലുകളെ കൂടാതെ ചില ഡീലര്‍മാര്‍ മറ്റ് കുറച്ച് മോഡലുകള്‍ക്കു കൂടി വിലയില്‍ ഇളവ് നല്‍കുന്നുണ്ട്.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

ആക്ടിവ, CB ഷൈന്‍ മോഡലുകള്‍ക്ക് ഓഫറുകളുമായി ഹോണ്ട

നിലവില്‍ ഹോണ്ടയുടെ ഏറ്റവും വില്‍പ്പനയുള്ള സ്‌കൂട്ടറാണ് ആക്ടിവ. രണ്ടാം സ്ഥാനത്ത് തന്നെ സിബി ഷൈനും ഉണ്ട്. പുതിയ ഓഫറുകള്‍ നല്‍കുന്നതോടെ വില്‍പ്പന ഇനിയും ഉയര്‍ന്നേക്കാം എന്നാണ് കമ്പനിയുടെ പ്രതീക്ഷ. ആക്ടിവ 5G പരിമിതകാല പതിപ്പിനെ പോലെ ഷൈന്റെയും പരിമിതകാല പതിപ്പിനെ കമ്പനി അടുത്തിടെ വിപണിയില്‍ എത്തിച്ചിരുന്നു.

Most Read: ആക്ടിവ 125 ബിഎസ് VI; വിലയും വകഭേദങ്ങളും

ആക്ടിവ, CB ഷൈന്‍ മോഡലുകള്‍ക്ക് ഓഫറുകളുമായി ഹോണ്ട

പരിമിതകാല പതിപ്പുകള്‍ ആണെങ്കിലും ഡിസൈനിലെ ചില മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മെക്കാനിക്കല്‍ ഫിച്ചേഴ്‌സില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. 109.2 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എഞ്ചിനാണ് ആക്ടിവ 5G പരിമിതകാല പതിപ്പിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 8 bhp കരുത്തും, 9 Nm torqe ഉം സൃഷ്ടിക്കും.

Most Read: ഉടൻ പുറത്തിറങ്ങുന്ന അഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്‌ മോഡലുകൾ

ആക്ടിവ, CB ഷൈന്‍ മോഡലുകള്‍ക്ക് ഓഫറുകളുമായി ഹോണ്ട

CB ഷൈനിലും ഗ്രാഫിക്‌സിലും, ഡിസൈനിലും ചെറിയ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പരിമിതകാല പതിപ്പില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. 124.6 സിസി എയര്‍ കൂളിങ് സംവിധാനമുള്ള എഞ്ചിന്‍ തന്നെയാണ് വാഹനത്തില്‍ ഇടം പിടിച്ചിരിക്കുന്നത്.

ആക്ടിവ, CB ഷൈന്‍ മോഡലുകള്‍ക്ക് ഓഫറുകളുമായി ഹോണ്ട

ഈ എഞ്ചിന്‍ 10.1 bhp കരുത്തും, 10.3 Nm torque ഉം സൃഷ്ടിക്കും. നാലു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. സെപ്തംബര്‍ 11 ന് ബിഎസ് VI നിലവാരത്തിലുള്ള തങ്കളുടെ ആദ്യ സ്‌കൂട്ടറിനെ ഹോണ്ട വിപണിയില്‍ അവതരിപ്പിച്ചിരുന്നു. സ്റ്റാന്റേര്‍ഡ്, അലോയി, ഡ്യുലക്സ് എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്.

ആക്ടിവ, CB ഷൈന്‍ മോഡലുകള്‍ക്ക് ഓഫറുകളുമായി ഹോണ്ട

ചില മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഒറ്റ നോട്ടത്തില്‍ വിപണിയില്‍ ഉള്ള പതിപ്പിന് സമാനമാണ് പുതിയ ബിഎസ് VI ആക്ടിവ 125. എന്നാല്‍ പഴയ മോഡലിനെക്കാള്‍ നീളവും വീതിയും ഉയരവും പുതിയ മോഡലിന് കൂടിയിട്ടുണ്ട്. 67,490 രൂപയാണ് പുതിയ മോഡലിന്റെ വിപണിയിലെ വില.

Most Read Articles

Malayalam
English summary
Honda Discount Offers For Sep 2019. Read more in Malayalam.
Story first published: Monday, September 16, 2019, 11:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X