ഹോണ്ട ഫോര്‍സ 300 മാക്‌സി സ്‌കൂട്ടര്‍ എത്തുന്നു ; വില ഒമ്പത് ലക്ഷം

ഹോണ്ട ഫോര്‍സ 300 ഇന്ത്യന്‍ വിപണിയില്‍ ഈ വര്‍ഷം അവസാനം അവതരിപ്പിച്ചേക്കും. പ്രീമിയം മാക്‌സി സ്‌കൂട്ടറായ ഫോര്‍സക്ക് 9 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വില.

ഹോണ്ട ഫോര്‍സ 300 മാക്‌സി സ്‌കൂട്ടര്‍ എത്തുന്നു ; വില ഒമ്പത് ലക്ഷം

ഇതോടെ സ്‌കൂട്ടര്‍ ശ്രേണിയിലെ ഏറ്റവും വിലകൂടിയ മോഡലായി ഫോര്‍സ മാറും. അതുപോലെ തന്നെ ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും കരുത്തേറിയതും ഒട്ടേറെ ഫീച്ചറുകളടങ്ങിയതുമായ ആദ്യ സ്‌കൂട്ടറായിരിക്കും ഹോണ്ടയുടെ ഫോര്‍സ.

ഹോണ്ട ഫോര്‍സ 300 മാക്‌സി സ്‌കൂട്ടര്‍ എത്തുന്നു ; വില ഒമ്പത് ലക്ഷം

മാക്‌സി സ്‌കൂട്ടര്‍ സെഗ്മെന്റില്‍ ഇതുവരെ ഇന്ത്യയില്‍ ഒരു വാഹനം എത്തിയിട്ടില്ല. എങ്കിലും ഇന്ത്യന്‍ വാഹന വിപണിയില്‍ സ്‌കൂട്ടര്‍ മോഡലുകള്‍ക്ക് പ്രത്യേക സ്ഥാനം തന്നെയുള്ള സാഹചര്യത്തിലാണ് ഇത്തരമൊരു സ്‌കൂട്ടര്‍ വിപണിയിലെത്തിക്കാന്‍ ഹോണ്ട തയ്യാറെടുക്കുന്നത്. കൂടാതെ അപ്രീലിയ എസ്ആര്‍ 150 എന്ന കരുത്തേറിയ സ്‌കൂട്ടറിനെ ഇന്ത്യന്‍ വിപണി സ്വീകരിക്കുകയും ചെയ്ത സാഹചര്യവും ഇതിന് പ്രേരണയായിട്ടുണ്ട്.

ഹോണ്ട ഫോര്‍സ 300 മാക്‌സി സ്‌കൂട്ടര്‍ എത്തുന്നു ; വില ഒമ്പത് ലക്ഷം

ആക്ടീവയുടെ ആദ്യ തലമുറയില്‍ പെട്ട 98 cc സ്‌കൂട്ടര്‍ വിപണിയിലെത്തുന്നതിനു മുമ്പ് വിപണിയില്‍ ട്രെന്റായി മാറിയ കൈനറ്റിക്കിന്റെ ബ്ലേസ് എന്ന 160 cc കരുത്തന്‍ സ്‌കൂട്ടറിനെ മാക്‌സി സ്‌കൂട്ടറിന്റെ സെഗ്മെന്റില്‍ ഉള്‍പ്പെടുത്താം. കാലം തെറ്റിയിറങ്ങിയ ബ്ലേസിനും വിപണിയില്‍ ആരാധകരുണ്ടായിരുന്നു. എങ്കിലും അന്ന് പൂര്‍ണമായും മാക്‌സി സെഗ്മെന്റ് സ്‌കൂട്ടറുകളെ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ വിപണി തയ്യാറായിരുന്നില്ല.

ഹോണ്ട ഫോര്‍സ 300 മാക്‌സി സ്‌കൂട്ടര്‍ എത്തുന്നു ; വില ഒമ്പത് ലക്ഷം

ഇപ്പോള്‍ സാഹചര്യം വ്യത്യസ്തമാണ്‌. കരുത്തുറ്റ സ്‌കൂട്ടര്‍ മോഡലുകളെ സ്വീകരിക്കാന്‍ നമ്മുടെ വിപണി തയ്യാറാണ്. 125-150 cc സ്‌കൂട്ടറുകള്‍ ചൂടപ്പംപോലെയാണ് നിലവില്‍ വിറ്റുപോകുന്നത്. പ്രീമിയം വാഹനങ്ങള്‍ ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്. എക്‌സ്-ടൗണ്‍ 300 ഐ എന്ന പ്രീമിയം മാക്‌സി സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് 22 കിംകോ ഈ സെഗ്മെന്റിന് തുടക്കം കുറിക്കുകയും ചെയിതിരുന്നു.

ഹോണ്ട ഫോര്‍സ 300 മാക്‌സി സ്‌കൂട്ടര്‍ എത്തുന്നു ; വില ഒമ്പത് ലക്ഷം

എക്‌സ്-ടൗണ്‍ 300 ഐ എന്ന മോഡല്‍ അവതരിപ്പിച്ചപ്പോള്‍ പലരും നെറ്റി ചുളിക്കിയെങ്കിലും വാഹനത്തിന്റെ വിലയില്‍ പലരും ആകൃഷ്ടരാവുകയും വാഹനം സ്വന്തമാക്കാന്‍ മുന്നോട്ടുവന്നിട്ടുമുണ്ട്.

ഹോണ്ട ഫോര്‍സ 300 മാക്‌സി സ്‌കൂട്ടര്‍ എത്തുന്നു ; വില ഒമ്പത് ലക്ഷം

നിലവില്‍ എതിരാളികളില്ലെങ്കിലും ഹോണ്ടയുടെ ഈ സെഗ്മെന്റിലേക്കുള്ള കടന്നുവരവ് 22കിംകോയിക്ക് തലവേദന സൃഷ്ടിച്ചേക്കും. കരുത്തുറ്റ 278 cc സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഫോര്‍സയുടേത്. കൂടാതെ 25 bhp കരുത്തില്‍ 27.2 Nm torque ഉം നല്‍കും.

ഹോണ്ട ഫോര്‍സ 300 മാക്‌സി സ്‌കൂട്ടര്‍ എത്തുന്നു ; വില ഒമ്പത് ലക്ഷം

ചക്രങ്ങളുടെ നിയന്ത്രണം കൈകാര്യം ചെയ്യുന്ന ഹോണ്ടയുടെ സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ സിസ്റ്റം ഉള്‍പ്പെടെയുള്ള ഒട്ടേറെ പ്രീമിയം സവിശേഷതകളും ഉള്‍പ്പെടുത്തിയാണ് ഹോണ്ട ഫോര്‍സ പുറത്തിറക്കുന്നത്. 256 mm ഡിസ്‌ക് ബ്രേക്ക് മുന്‍ ഭാഗത്തും 240 mm ഡിസ്‌ക് ബ്രേക്ക് പിന്‍ഭാഗത്തും നല്‍കിയിരിക്കുന്നു. ഡുവല്‍ ചാനല്‍ എബിഎസും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഹോണ്ട ഫോര്‍സ 300 മാക്‌സി സ്‌കൂട്ടര്‍ എത്തുന്നു ; വില ഒമ്പത് ലക്ഷം

കൂടാതെ ഇലക്ട്രിക്കായി ക്രമീകരിക്കാവുന്ന വിന്‍ഡ് സ്‌ക്രീന്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, അനലോഗ് ഡിജിറ്റല്‍ മീറ്ററുകള്‍, പ്രീമിയം സ്വിച്ച് ഗിയറുകള്‍, സീറ്റിനടിലുള്ള ഏറ്റവും വലിയ സ്റ്റോറേജ്, 12 വോള്‍ട്ട് ചാര്‍ജിംഗ് സോക്കറ്റ് എന്നിവയും സ്‌കൂട്ടറിലുണ്ട്‌.

ഹോണ്ട ഫോര്‍സ 300 മാക്‌സി സ്‌കൂട്ടര്‍ എത്തുന്നു ; വില ഒമ്പത് ലക്ഷം

മുന്‍ ചക്രത്തിന് 15 ഇഞ്ചും പിന്‍ചക്രത്തിന് 14 ഇഞ്ച് വീതിയുമാണ് നല്‍കിയിരിക്കുന്നത്. ഡല്‍ഹിയിലുള്ള ഹോണ്ടയുടെ ബിഗ് വിങ്‌സ് ഔട്ടലെറ്റില്‍ ഫോര്‍സ മാക്‌സി സ്‌കൂട്ടര്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ വാഹനം എത്തിയാല്‍ രാജ്യത്തുടനീളമുള്ള ബിഗ് വിങ്‌സിന്റെ ഡീലര്‍ഷിപ്പിലൂടെ സ്‌കൂട്ടര്‍ വില്‍പ്പനക്കെത്തും.

Most Read Articles

Malayalam
English summary
Honda Forza 300 Premium Maxi-Scooter To Be Launched In India
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X