ബിഎസ് VI ഹോണ്ട CB ഷൈന്‍ 125-നെ ഉടന്‍ അവതരിപ്പിക്കും

തങ്ങളുടെ ശ്രേണിയിലെ ബൈക്കുകളെയെല്ലാം പുതിയ ബിഎസ് VI -ന് അനുസൃതമായി പരിഷ്‌ക്കരിച്ചുകൊണ്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. അതിന്റെ ഭാഗമായി ഹോണ്ടയും തങ്ങളുടെ കമ്മ്യൂട്ടര്‍ ബൈക്കായ CB ഷൈന്‍ 125 മോഡലിനെ പരിഷ്‌ക്കരിച്ചുകൊണ്ടിരിക്കുകയാണ്.

ബിഎസ് VI ഹോണ്ട CB ഷൈന്‍ 125-നെ ഉടന്‍ അവതരിപ്പിക്കും

അടുത്തിടെ ബൈക്കിന്റെ ഏതാനും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 2019 നവംബര്‍ 14 ബൈക്കിനെ വിപണിയില്‍ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്. അതേസമയം കമ്പനിയുടെ ഭാഗത്തുനിന്നും ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭ്യമായിട്ടില്ല.

ബിഎസ് VI ഹോണ്ട CB ഷൈന്‍ 125-നെ ഉടന്‍ അവതരിപ്പിക്കും

ബൈക്ക് വിപണിയിലെത്തുന്നതിന് മുന്നോടിയായി അടുത്തിടെ എഞ്ചിന്‍ സവിശേഷതകള്‍ പുറത്തുവന്നിരുന്നു. നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പിനെക്കാള്‍ കരുത്തേറിയ പതിപ്പാണിതെന്നാണ് റിപ്പോര്‍ട്ട്. ബിഎസ് VI ഹോണ്ട CB ഷൈന്‍ 10.88 bhp കരുത്ത് ഉത്പാദിപ്പിക്കും.

ബിഎസ് VI ഹോണ്ട CB ഷൈന്‍ 125-നെ ഉടന്‍ അവതരിപ്പിക്കും

വിപണിയിലുള്ള ബിഎസ് IV മോഡല്‍ 10.31 bhp കരുത്താണ് സൃഷ്ടിക്കുന്നത്. പുതിയ മലിനീകരണ മാനദണ്ഡങ്ങള്‍ കൂടാതെ, ഇന്ത്യയിലെ മോട്ടോര്‍സൈക്കിളുകളില്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും അവതരിപ്പിക്കും. ബൈക്കിന്റെ അളവിലും മാറ്റങ്ങള്‍ സംഭവിക്കാം.

ബിഎസ് VI ഹോണ്ട CB ഷൈന്‍ 125-നെ ഉടന്‍ അവതരിപ്പിക്കും

വീല്‍ബേസ് 19 mm വര്‍ധിച്ച് 1,285 mm ആയി ഉയര്‍ത്തി. കൂടാതെ, ബൈക്കിന് ഇപ്പോള്‍ 2,020 mm നീളവും 785 വീതിയും 1,103 mm വീല്‍ബേസുമാണ് നല്‍കിയിരിക്കുന്നത്. ഹോണ്ട CB ഷൈന്‍ 125 സിസി എഞ്ചിനൊപ്പം നാല് സ്പീഡ് ഗിയര്‍ബോക്‌സാണ് വാഗ്ദാനം ചെയ്യുന്നത്. നിലവിലെ മോഡലിന് 123 കിലോഗ്രാം ഭാരവുമുണ്ട്.

ബിഎസ് VI ഹോണ്ട CB ഷൈന്‍ 125-നെ ഉടന്‍ അവതരിപ്പിക്കും

നിലവിലെ മോഡലിന് 123 കിലോഗ്രാം ഭാരവുമുണ്ട്. ബിഎസ് VI പതിപ്പിന് ഭാരം വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. മൂന്ന് മോഡലുകളിലാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

ബിഎസ് VI ഹോണ്ട CB ഷൈന്‍ 125-നെ ഉടന്‍ അവതരിപ്പിക്കും

മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളുള്ള സ്റ്റാന്‍ഡേര്‍ഡ് വകഭേദം, മുന്നിലും പിന്നിലുംഡ്രം ഉള്ള ഡീലക്‌സ് മോഡല്‍, മുന്‍വശത്ത് ഡിസ്‌ക്ക് ബ്രേക്കും, പിന്നില്‍ ഡ്രം ബ്രേക്ക് എന്നിവയുള്ള ഡീലക്‌സ് എന്നിങ്ങനെയാണ് മൂന്ന് മോഡലുകളും അണിനിരക്കുന്നത്.

Most Read: ക്രാഷ് ടെസ്റ്റില്‍ മാരുതി വാഗണ്‍ആറിന് ലഭിച്ചത് രണ്ട് സ്റ്റാര്‍ റേറ്റിങ് മാത്രം

ബിഎസ് VI ഹോണ്ട CB ഷൈന്‍ 125-നെ ഉടന്‍ അവതരിപ്പിക്കും

ഹോണ്ട അടുത്തിടെ ആക്ടിവ 125 ബിഎസ് VI മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. പ്രീമിയം സ്‌കൂട്ടറിന് 67,490 രൂപയാണ് എക്‌സ്‌ഷോറൂം വില. വകഭേദത്തെ ആശ്രയിച്ച് ഏകദേശം 7,000 രൂപ വില വര്‍ധനവാണ് ആക്ടിവയ്ക്ക് ഉണ്ടായിരിക്കുന്നത്. ഹോണ്ട CB ഷൈന്‍ 125-നും സമാനമായ വില വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

Most Read: ബിഎസ്-IV പെട്രോൾ കാറുകളുടെ 90% സ്റ്റോക്കും വിറ്റഴിച്ച് മാരുതി

ബിഎസ് VI ഹോണ്ട CB ഷൈന്‍ 125-നെ ഉടന്‍ അവതരിപ്പിക്കും

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് ഹോണ്ട CB ഷൈന്‍ 125. ഹീറോ പാഷന്‍ പ്രോ, ഹീറോ ഗ്ലാമര്‍, ബജാജ് ഡിസ്‌ക്കവര്‍ 125, ബജാജ് പള്‍സര്‍ 125 എന്നിവയാണ് ഹോണ്ട ഷൈനിന്റെ വിപണിയിലെ എതിരാളികള്‍.

Most Read: ഡീലര്‍ഷിപ്പിന് ഉപഭോക്താവ് നല്‍കിയത് ഒരു ചില്ലറ പണിയല്ല

ബിഎസ് VI ഹോണ്ട CB ഷൈന്‍ 125-നെ ഉടന്‍ അവതരിപ്പിക്കും

അതേസമയം 2019 ഒക്ടോബര്‍ മാസത്തെ വില്‍പ്പനയില്‍ മികച്ച മുന്നേറ്റമാണ് ഹോണ്ടയ്ക്ക് ലഭിച്ചിരിക്കുന്നത്. അഞ്ച് ലക്ഷത്തിലധികം യൂണിറ്റുകളുടെ വില്‍പ്പനയാണ് ഹോണ്ടയ്ക്ക് ലഭിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിതെന്നും കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഎസ് VI ഹോണ്ട CB ഷൈന്‍ 125-നെ ഉടന്‍ അവതരിപ്പിക്കും

2019 ഒക്ടോബര്‍ മാസത്തില്‍ 5,17,808 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനിക്ക് ലഭിച്ചത്. ഇത് 2019 സെപ്തംബറിനേക്കാള്‍ 7 ശതമാനം കൂടുതലാണ്. ആഭ്യന്തര വിപണിക്കൊപ്പം കയറ്റുമതിയിലും കമ്പനി വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ ഹോണ്ട 4,87,782 യൂണിറ്റുകള്‍ വിറ്റഴിച്ചു.

Source: Zigwheels

Most Read Articles

Malayalam
English summary
Honda Likely To Bring The BS6 CB Shine 125 Soon. Read more in Malayalam.
Story first published: Saturday, November 2, 2019, 20:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X