ഹോണ്ട നവിക്കും കിട്ടി സിബിഎസ് സുരക്ഷ

ഇടക്കാലത്ത് നവിയെ പൂര്‍ണ്ണമായും നിര്‍ത്തിയിരുന്നു ഹോണ്ട. കാരണം വാങ്ങാന്‍ ആളില്ല. പക്ഷെ മോപ്പഡ് സ്‌കൂട്ടറില്‍ കമ്പനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്. നവീകരിച്ച പുതിയ 2019 പതിപ്പ്, നവിയുടെ തിരിച്ചുവരവിന് കളമൊരുക്കുമെന്ന് ഹോണ്ട വിശ്വസിക്കുന്നു. ആക്ടിവയില്‍ നിന്നും കടമെടുത്ത കോമ്പി ബ്രേക്കിംഗ് സംവിധാനം ഇത്തവണ നവിക്ക് കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തും.

ഹോണ്ട നവിക്കും കിട്ടി സിബിഎസ് സുരക്ഷ

ഏപ്രില്‍ മുതല്‍ 125 സിസിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് കോമ്പി ബ്രേക്ക് സംവിധാനം നിര്‍ബന്ധമാണ്. എഞ്ചിന്‍ ശേഷി 125 സിസിയില്‍ കൂടുതലെങ്കില്‍ ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങണം. 47,110 രൂപ വിലയിലാണ് 2019 ഹോണ്ട നവി ഷോറൂമുകളില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. സിബിഎസ് ഇല്ലാത്ത പതിപ്പിനെ അപേക്ഷിച്ച് 1,500 രൂപ കൂടുതല്‍.

ഹോണ്ട നവിക്കും കിട്ടി സിബിഎസ് സുരക്ഷ

ബ്രേക്ക് ലെവര്‍ ഒന്നുമാത്രം പിടിച്ചാലും മുന്‍ പിന്‍ ടയറുകളില്‍ ഫലപ്രദമായ ബ്രേക്കിംഗ് ഉറപ്പുവരുത്താന്‍ കോമ്പി ബ്രേക്കിംഗ് സംവിധാനത്തിന് കഴിയും. സിബിഎസുണ്ടെങ്കില്‍ ടയറുകള്‍ തെന്നിമാറാനുള്ള സാധ്യതയും കുറവാണ്. അതേസമയം എബിഎസിന് പകരക്കാരനല്ല സിബിഎസ്.

ഹോണ്ട നവിക്കും കിട്ടി സിബിഎസ് സുരക്ഷ

കോമ്പി ബ്രേക്കിംഗ് സംവിധാനമൊഴികെ വലിയ മാറ്റങ്ങളൊന്നും പുത്തന്‍ നവിക്കില്ല. ആക്ടിവയിലെ 110 സിസി നാലു സ്‌ട്രോക്ക് എഞ്ചിന്‍ സ്‌കൂട്ടറില്‍ തുടരുന്നു. എഞ്ചിന് 8 bhp കരുത്തും 8.7 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. സിവിടി ഗിയര്‍ബോക്‌സാണ് മോഡലില്‍.

ഹോണ്ട നവിക്കും കിട്ടി സിബിഎസ് സുരക്ഷ

12 ഇഞ്ച് വലുപ്പമുള്ള വീലുകള്‍ ദുഷ്‌കരമായ റോഡുകളില്‍ കുഞ്ഞന്‍ നവിയെ പിന്തുണയ്ക്കും. ആക്ടിവയില്‍ നിന്നും വ്യത്യസ്തമായ സസ്‌പെന്‍ഷനാണ് സ്‌കൂട്ടറില്‍. പിറകില്‍ മോണോഷോക്ക് യൂണിറ്റും മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും നവിയില്‍ സസ്‌പെന്‍ഷനായുണ്ട്.

ഹോണ്ട നവിക്കും കിട്ടി സിബിഎസ് സുരക്ഷ

ഇന്ധന മീറ്റര്‍, ലോഹ നിര്‍മ്മിത മഫ്‌ളര്‍ കവചം, ബോഡി നിറത്തിലുള്ള ഗ്രാബ് റെയിലുകള്‍, ഹെഡ്‌ലാമ്പ് കവര്‍ തുടങ്ങിയവ നവിയുടെ വിശേഷങ്ങളില്‍പ്പെടും. ഡിജിറ്റല്‍ - അനലോഗ് യൂണിറ്റുകള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ ഒരുങ്ങുന്നുണ്ട്. ഗ്രാഫിക്‌സ് സ്‌കൂട്ടറിന് വര്‍ണ്ണപ്പകിട്ടേകും.

Most Read: പ്രീമിയം പകിട്ടില്‍ പുത്തന്‍ ബജാജ് ഡോമിനാര്‍, ബുക്കിംഗ് തുടങ്ങി

ഹോണ്ട നവിക്കും കിട്ടി സിബിഎസ് സുരക്ഷ

റെഡ്, ഗ്രീന്‍, വൈറ്റ്, ഓറഞ്ച്, ബ്ലാക്ക്, ഗ്രീന്‍, ബ്രൗണ്‍ നിറങ്ങള്‍ നവിയില്‍ തിരഞ്ഞെടുക്കാം. സ്ട്രീറ്റ്, അഡ്വഞ്ചര്‍, ഓഫ്‌റോഡ് എന്നീ മൂന്ന് വകഭേദങ്ങള്‍ നവിയിലുണ്ട്. ഇന്ധനശേഷി 3.8 ലിറ്റര്‍. ഇന്ധനക്ഷമത 60 കിലോമീറ്റര്‍. പ്രധാനമായും യുവതലമുറയെയാണ് ഹോണ്ട നവി ലക്ഷ്യമിടുന്നത്. എന്നാല്‍ മോഡലിന് കാര്യമായി വില്‍പ്പന നിലവിലില്ല.

ഹോണ്ട നവിക്കും കിട്ടി സിബിഎസ് സുരക്ഷ

അടുത്തവര്‍ഷം ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാവുന്ന പശ്ചാത്തലത്തില്‍ നവിക്ക് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം നല്‍കാനുള്ള ആലോചനയിലാണ് ഹോണ്ട. എന്തായാലും പ്രചാരമേറിയ ആക്ടിവ മോഡലുകളില്‍ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം കമ്പനി അവതരിപ്പിക്കും.

Most Read Articles

Malayalam
English summary
Honda Navi CBS Launched In India. Read in Malayalam.
Story first published: Wednesday, February 27, 2019, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X