വില്‍പ്പനയില്‍ ചുവടു പിഴച്ച് ഹോണ്ട, ഏപ്രില്‍ മാസത്തെ കണക്കുകള്‍ ഇങ്ങനെ

2019 ഏപ്രില്‍ മാസം ഇരുചക്ര വാഹന വിപണിയ്ക്ക് അത്ര നല്ല സമയമല്ലെന്നാണ് സൂചന. ഏപ്രില്‍ മാസത്തെ കണക്കുകള്‍ പ്രകാരം 16.3 ശതമാനം ഇടിവാണ് വര്‍ഷാ-വര്‍ഷ വില്‍പ്പനയില്‍ ഇരുചക്ര വാഹന വിപണി നേരിട്ടത്. പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളെല്ലാം തന്നെ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തി. ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാക്കളായ ഹോണ്ടയാണ് ഇതില്‍ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തിയത്.

വില്‍പ്പനയില്‍ ചുവടു പിഴച്ച് ഹോണ്ട, ഏപ്രില്‍ മാസത്തെ കണക്കുകള്‍ ഇങ്ങനെ

വില്‍പ്പനയില്‍ 31 ശതമാനവും വിപണി ഓഹരിയില്‍ 6 ശതമാനത്തിന്റെ നഷ്ടവുമാണ് ഹോണ്ടയ്ക്കുണ്ടായത്. 2018 ഏപ്രിലില്‍ 6,35,827 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്ന ഹോണ്ടയ്ക്ക് 2019 ഏപ്രിലില്‍ 4,32,676 യൂണിറ്റ് മാത്രമെ വില്‍ക്കാന്‍ കഴിഞ്ഞുള്ളൂ.

വില്‍പ്പനയില്‍ ചുവടു പിഴച്ച് ഹോണ്ട, ഏപ്രില്‍ മാസത്തെ കണക്കുകള്‍ ഇങ്ങനെ

ആക്ടിവയുടെ വില്‍പ്പനയിലുണ്ടായ തിരിച്ചടിയാണ് ഇടിവിന് കാരണമായത്. കമ്പനിയുടെ മറ്റു മോഡലുകള്‍ വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്താതിരുന്നതും ഇടിവിന് ആക്കം കൂട്ടി. ഹോണ്ടയുടെ ബൈക്ക് വിഭാഗവും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല.

വില്‍പ്പനയില്‍ ചുവടു പിഴച്ച് ഹോണ്ട, ഏപ്രില്‍ മാസത്തെ കണക്കുകള്‍ ഇങ്ങനെ

എന്നാല്‍, ഹീറോ മോട്ടോകോര്‍പ് പോയ മാസത്തെ വില്‍പ്പനയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. വിപണി ഓഹരിയില്‍ 0.5 ശതമാനമെന്ന നേരിയ ഇടിവ് മാത്രമെ ഹീറോ രേഖപ്പെടുത്തിയുള്ളൂ. മറ്റു ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ്, ബജാജ് എന്നിവരില്‍ നിന്നും ശക്തമായ മത്സരമാണ് ഹോണ്ടയ്ക്ക് നേരിടേണ്ടി വന്നത്.

വില്‍പ്പനയില്‍ ചുവടു പിഴച്ച് ഹോണ്ട, ഏപ്രില്‍ മാസത്തെ കണക്കുകള്‍ ഇങ്ങനെ

പോയ മാസത്തെ വില്‍പ്പനയില്‍ വളര്‍ച്ച രേഖപ്പെടുത്തിയ വാഹന നിര്‍മ്മാതാക്കളാണ് ടിവിഎസും ബജാജും. ഇരു കമ്പനികളുടെയും വിപണി ഓഹരിയും വര്‍ധിച്ചിട്ടുണ്ട്.

വില്‍പ്പനയില്‍ ചുവടു പിഴച്ച് ഹോണ്ട, ഏപ്രില്‍ മാസത്തെ കണക്കുകള്‍ ഇങ്ങനെ

മിക്ക ഉപഭോക്താക്കളും സ്‌കൂട്ടറുകളെക്കാളും ബൈക്കുകള്‍ക്ക് പ്രധാന്യം നല്‍കുന്ന ട്രെന്‍ഡാണ് വിപണിയില്‍ കാണുന്നത്. ഈ മാറ്റം തന്നെയാണ് ഹോണ്ടയുടെ വില്‍പ്പനയെ ബാധിച്ച ഘടകമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Most Read: വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

വില്‍പ്പനയില്‍ ചുവടു പിഴച്ച് ഹോണ്ട, ഏപ്രില്‍ മാസത്തെ കണക്കുകള്‍ ഇങ്ങനെ

സ്‌കൂട്ടര്‍ വില്‍പ്പനയില്‍ പ്രധാനമായും125 സിസി ശ്രേണിയ്ക്കാണ് വിപണിയില്‍ മുന്‍തൂക്കം. മിക്കവരും പുതിയ സാങ്കേതികത, ഫീച്ചറുകള്‍, മികച്ച ഡിസൈന്‍ എന്നിവ സമന്വയിച്ച സ്‌കൂട്ടറുകള്‍ വാങ്ങാനായിരിക്കും താത്പര്യപ്പെടുക.

Most Read: രണ്ടു വർഷം കൊണ്ട് മാരുതി തുറന്നത് 400 ഷോറൂമുകൾ

വില്‍പ്പനയില്‍ ചുവടു പിഴച്ച് ഹോണ്ട, ഏപ്രില്‍ മാസത്തെ കണക്കുകള്‍ ഇങ്ങനെ

അടുത്ത കാലത്തായി ഗ്രാസിയ, ആക്ടിവ 125 എന്നീ സ്‌കൂട്ടറുകള്‍ വില്‍പ്പന താരതമ്യേന താഴ്ന്ന രീതിയിലാണ് മുന്നോട്ട് പോവുന്നത്. നിലവില്‍ ആക്ടിവയെ പരിഷ്‌കരിക്കാനൊരുങ്ങുകയാണ് ഹോണ്ട. ഒരുപിടി മികച്ച ഫീച്ചറുകളുമായിട്ടായിരിക്കും പുതിയ മോഡലെത്തുക.

Most Read: ക്യാമറയില്‍ പതിഞ്ഞ് ജീപ്പ് റാംഗ്ലര്‍ റൂബികോണ്‍, വൈകാതെ വിപണിയില്‍

വില്‍പ്പനയില്‍ ചുവടു പിഴച്ച് ഹോണ്ട, ഏപ്രില്‍ മാസത്തെ കണക്കുകള്‍ ഇങ്ങനെ

സ്‌കൂട്ടറിലെ സസ്‌പെന്‍ഷന്‍ സംവിധാനം 6G -യിലേക്ക് മാറ്റുന്നതിലൂടെ മുന്നില്‍ ടെലിസ്‌കോപ്പിക്ക് സസ്‌പെന്‍ഷന്‍ ലഭിക്കും. ഇത് സ്‌കൂട്ടറിന്റെ നിലവാരവും ഉപയോഗവും മെച്ചപ്പെടുത്തും.

വില്‍പ്പനയില്‍ ചുവടു പിഴച്ച് ഹോണ്ട, ഏപ്രില്‍ മാസത്തെ കണക്കുകള്‍ ഇങ്ങനെ

കൂടാതെ ആക്ടിവയില്‍ അലോയ് വീലുകളും ഡിസ്‌ക്ക് ബ്രേക്കും ഉള്‍പ്പെടുത്താന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സ്‌ക്രീനുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ റൈഡര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കും. ഇവ കൂടാതെ ഭാരത് സ്റ്റേജ് VI നിലവാരത്തിലാവും പുതിയ ഹോണ്ട ആക്ടിവയെത്തുക എന്നതാണ് ഏറ്റവും മുഖ്യമായ പ്രത്യേകത.

Source: Gaadiwaadi

Most Read Articles

Malayalam
English summary
Honda's Two Wheeler Segment Sales Down By 31 Perecnt In april 2019: Read In Malayalam
Story first published: Saturday, May 18, 2019, 17:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X