ഹസ്ഖ്‌വര്‍ണ സ്വാർട്ട്പിലൻ 200 അടുത്ത വർഷം മൂന്നാം പാദത്തിൽ വിപണിയിലെത്തും

അടുത്തിടെ ഗോവയിൽ നടന്ന ഇന്ത്യ ബൈക്ക് വീക്കിൽ സ്വാർട്ട്‌പിലൻ 250, വിറ്റ്‌പിലൻ 250 എന്നീ രണ്ട് മോഡലുകൾ പുറത്തിറക്കി ഇന്ത്യൻ വിപണിയിൽ സാന്നിധ്യമറിയിച്ചിരിക്കുകയാണ് സ്വീഡിഷ് മോട്ടോർസൈക്കിൾ കമ്പനിയായ ഹസ്ഖ്‌വര്‍ണ.

ഹസ്ഖ്‌വര്‍ണ സ്വാർട്ട്പിലൻ 200 അടുത്ത വർഷം മൂന്നാം പാദത്തിൽ വിപണിയിലെത്തും

250 സിസി ഇരട്ടകളെ അവതരിപ്പിച്ചതിനു പിന്നാലെ കമ്പനിയുടെ മൂന്നാമത്തെ മോഡലായ സ്വാർട്ട്പിലൻ 200-നെയും ഔദ്യോഗിക വെബ്സൈറ്റിലൂടെ ഹസ്ഖ്‌വര്‍ണ വെളിപ്പെടുത്തിയിരുന്നു. ഇത് 2020-ന്റെ മൂന്നാം പാദത്തിൽ ഷോറൂമുകളിൽ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

ഹസ്ഖ്‌വര്‍ണ സ്വാർട്ട്പിലൻ 200 അടുത്ത വർഷം മൂന്നാം പാദത്തിൽ വിപണിയിലെത്തും

സ്‌ക്രാംബ്ലർ നിരയിലേക്ക് എത്തുന്ന സ്വാർട്ട്പിലെൻ 200 അതിന്റെ 250 മോഡലുകളിലെന്നപോലെ പല ഘടകങ്ങളും കെടിഎം ഡ്യൂക്ക് 200 നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ പതിപ്പുമായി പങ്കിടുന്നു. ഡ്യൂക്കിന്റെ അതേ 200 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്റ്റഡ് ലിക്വിഡ്-കൂൾഡ് എഞ്ചിനാകും മോട്ടോർസൈക്കിളിൽ ഇടംപിടിക്കുക.

ഹസ്ഖ്‌വര്‍ണ സ്വാർട്ട്പിലൻ 200 അടുത്ത വർഷം മൂന്നാം പാദത്തിൽ വിപണിയിലെത്തും

ഇത് 26 bhp പവറാണ് ഉത്പാദിപ്പിക്കുകയെന്ന് ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സുമായാണ് ഈ DOHC എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കൂടാതെ സസ്പെൻഷൻ, ബ്രേക്കുകൾ എന്നിവ പോലുള്ള മറ്റ് മെക്കാനിക്കൽ ഘടകങ്ങളും സമാനമായി തുടരുന്നു.

ഹസ്ഖ്‌വര്‍ണ സ്വാർട്ട്പിലൻ 200 അടുത്ത വർഷം മൂന്നാം പാദത്തിൽ വിപണിയിലെത്തും

സ്വാർട്ട്‌പിലൻ 200 അതിന്റെ ഫ്രെയിം 250 സിസി ഹസ്‌ഖികളുമായി പങ്കിടുന്നു. 125, 200 ഡ്യൂക്കുകളിലെ വെൽ‌ഡെഡ് യൂണിറ്റിൽ നിന്ന് വ്യത്യസ്തമായി സ്വാർട്ട്‌പൈലൻ 200 ഒരു ബോൾട്ട്-ഓൺ സബ്‌ഫ്രെയിമാണ് ഉപയോഗിക്കുന്നത്.

ഹസ്ഖ്‌വര്‍ണ സ്വാർട്ട്പിലൻ 200 അടുത്ത വർഷം മൂന്നാം പാദത്തിൽ വിപണിയിലെത്തും

വെബ്‌സൈറ്റിൽ‌ വെളിപ്പെടുത്തിയ സ്വാർ‌ട്ട്‌പൈലൻ‌ 200, സ്വാർ‌ട്ട്‌പിലൻ‌ 250-യുടെ അതേ അലോയ് വീലുകളാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ 200 സിസി മോഡലിന്റെ ബോഡി പാനലുകൾ, എൽഇഡി ലൈറ്റിംഗ് എന്നീ മറ്റ് ഘടകങ്ങളും സ്വാർട്ട്പിലൻ 250-ക്ക് സമാനമാണെന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും, സ്വാർട്ട്‌പിലൻ 200-ന്റെ പ്രധാന വ്യത്യാസം അതിന്റെ എക്‌സ്‌ഹോസ്റ്റിലാണ്.

ഹസ്ഖ്‌വര്‍ണ സ്വാർട്ട്പിലൻ 200 അടുത്ത വർഷം മൂന്നാം പാദത്തിൽ വിപണിയിലെത്തും

സ്വാർട്ട്‌പിലൻ 250-യുടെ സൈഡ് മൗണ്ടഡ്‌ എക്‌സ്‌ഹോസ്റ്റിന് പകരമായി ഡ്യൂക്ക് 200-ൽ നൽകിയിരിക്കുന്നതു പോലെ താഴെയായാണ് സ്വാർട്ട്‌പിലൻ 200-ന്റെ എക്‌സ്‌ഹോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്.

Most Read: 2020 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ സ്വന്തമാക്കി ഹീറോ എക്‌സ്‌പൾസ് 200

ഹസ്ഖ്‌വര്‍ണ സ്വാർട്ട്പിലൻ 200 അടുത്ത വർഷം മൂന്നാം പാദത്തിൽ വിപണിയിലെത്തും

ഹസ്ഖ്‌വര്‍ണയുടെ എൻട്രി ലെവൽ മോഡലായാകും പുതിയ സ്വാർട്ട്‌പിലൻ 200 വിപണിയിൽ എത്തുക. 1.62 ലക്ഷം രൂപ വിലയുള്ള കെടിഎം 200 ഡ്യൂക്കിനേക്കാൾ 10,000-15,000 രൂപ കൂടുതലായിരിക്കും സ്വാർട്ട്‌പിലൻ 200-ന്.

Most Read: പുതിയ സവിശേഷതകളുമായി ബിഎസ്-VI ടിവിഎസ് അപ്പാച്ചെ RR310 ഉടൻ വിപണിയിലെത്തും

ഹസ്ഖ്‌വര്‍ണ സ്വാർട്ട്പിലൻ 200 അടുത്ത വർഷം മൂന്നാം പാദത്തിൽ വിപണിയിലെത്തും

കെടിഎം ഡീലർഷിപ്പിലൂടെയാകും ഹസ്ഖ്‌വര്‍ണ ബൈക്കുകൾ വിൽപ്പനക്കെത്തുക. 2020 ഫെബ്രുവരിയിൽ 125 ഓളം കെടിഎം ഡീലർഷിപ്പുകൾ കെടിഎം-ഹസ്ഖ്‌വര്‍ണ ഷോറൂമുകളായി പരിവർത്തനം ചെയ്യും.

Most Read: തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

ഹസ്ഖ്‌വര്‍ണ സ്വാർട്ട്പിലൻ 200 അടുത്ത വർഷം മൂന്നാം പാദത്തിൽ വിപണിയിലെത്തും

കെടിഎമ്മിനെപ്പോലെ തന്നെ ഇന്ത്യയിൽ ബജാജ് മോട്ടോർ കമ്പനിയുമായി സഹകരിച്ചാണ് ഹസ്ഖ്‌വര്‍ണയും പ്രവർത്തിക്കുന്നത്. കെടിഎം ബൈക്കുകളുടെ മികച്ച വിജയത്തിന് ശേഷം, ഇന്ത്യൻ വിപണിയിൽ ഹസ്ഖ്‌വര്‍ണ ഇരട്ടകളും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് കമ്പനിയുടെ വിശ്വാസം.

Most Read Articles

Malayalam
കൂടുതല്‍... #ഹസ്ഖ്‌വര്‍ണ #husqvarna
English summary
Husqvarna Svartpilen 200 India launch in the third quarter of 2020. Read more Malayalam
Story first published: Friday, December 20, 2019, 13:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X