ചരിത്ര നേട്ടം, ഇന്ത്യയിൽ ഒരു കോടി ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കി യമഹ

1985 -ലാണ് ഇന്ത്യയില്‍ യമഹ മോട്ടോര്‍സ് പ്രവര്‍ത്തനമാരംഭിക്കുന്നത്. അന്ന് തൊട്ട് ഇന്നുവരെ ബൈക്ക് പ്രേമികളുടെ ഇഷ്ട ബ്രാന്‍ഡാണ് യമഹ. ഇപ്പോഴിതാ ഇന്ത്യയില്‍ ഒരു കോടി യൂണിറ്റ് ബൈക്കുകള്‍ നിര്‍മ്മിച്ചെന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് യമഹ. സുരാജ്പൂര്‍, ഫരീദാബാദ്, ചെന്നൈ എന്നിവടങ്ങളിലായി മൂന്ന് ഉത്പാദന കേന്ദ്രങ്ങളാണ് രാജ്യത്ത് യമഹയ്ക്കുള്ളത്.

ചരിത്രം നേട്ടം, ഇന്ത്യയിൽ ഒരു കോടി ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കി യമഹ

ഈ മൂന്ന് കേന്ദ്രങ്ങളിലെയും ഉത്പാദന കണക്കുകള്‍ ചേര്‍ത്താണ് ഒര കോടി യൂണിറ്റെന്ന നേട്ടം കമ്പനി പിന്നിട്ടത്. ഇതില്‍ 77.88 ലക്ഷം ലക്ഷം യൂണിറ്റുകള്‍ ബൈക്കുകളും 22.12 ലക്ഷം യൂണിറ്റുകള്‍ സ്‌കൂട്ടറുകളുമാണ്.

ചരിത്രം നേട്ടം, ഇന്ത്യയിൽ ഒരു കോടി ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കി യമഹ

ചെന്നൈ ഫാക്ടറിയില്‍ നിന്നും FZS-FI വേര്‍ഷന്‍ 3.0 -യുടെ ഉത്പാദനം പൂര്‍ത്തിയായതോടെയാണ് ഒരു കോടി യൂണിറ്റെന്ന ചരിത്ര നേട്ടം കമ്പനി കുറിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനടയില്‍ അഞ്ച് മില്യണ്‍ യൂണിറ്റുകളാണ് കമ്പനി ഇന്ത്യയില്‍ നിര്‍മ്മിച്ചത്.

ചരിത്രം നേട്ടം, ഇന്ത്യയിൽ ഒരു കോടി ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കി യമഹ

സ്‌കൂട്ടറുകളും ഈ നേട്ടത്തില്‍ മോശമല്ലാത്ത പങ്കാണ് വഹിച്ചത്. കമ്പനിയുടെ ആകെ ഉത്പാദനത്തിന്റെ 44 ശതമാനമാണ് സ്‌കൂട്ടറുകളുള്ളത്. ഇതില്‍ യമഹ ഫാസിനോയാണ് മുഖ്യ പങ്ക് വഹിച്ചത്.

ചരിത്രം നേട്ടം, ഇന്ത്യയിൽ ഒരു കോടി ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കി യമഹ

കമ്പനി ഉത്പാദിപ്പിച്ച ഒരു കോടി യൂണിറ്റില്‍ 80 ശതമാനവും സുരാജ്പൂര്‍, ഫരീദാബാദ് ഫാക്ടറികളില്‍ നിന്നാണ്. ബാക്കി വരുന്ന 20 ശതമാനം മാത്രമെ ചെന്നൈ ഫാക്ടറിയില്‍ നിന്ന് ഉത്പാദിപ്പിച്ചത്.

ചരിത്രം നേട്ടം, ഇന്ത്യയിൽ ഒരു കോടി ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കി യമഹ

1999 -ല്‍ തന്നെ ഒരു മില്യണ്‍ യൂണിറ്റെന്ന നേട്ടം സുരാജ്പൂര്‍ ഫാക്ടറി സ്വന്തമാക്കിയിരുന്നു. കൂടാതെ 2012 -ല്‍ ഇത് 5 മില്യണായി ഉയരുകയും ചെയ്തിരുന്നു. 2016 -ല്‍ ഒരു മില്യണ്‍ സ്‌കൂട്ടറുകള്‍ ഉത്പാദിപ്പിച്ചെന്ന നേട്ടവും കമ്പനി സ്വന്തമാക്കിയിരുന്നു.

Most Read: ഇന്ത്യയില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി ഫോര്‍ഡ്, പുതിയ മൂന്ന് എസ്‌യുവികള്‍ ഉടന്‍

ചരിത്രം നേട്ടം, ഇന്ത്യയിൽ ഒരു കോടി ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കി യമഹ

യമഹ റേ ആയിരുന്നു കമ്പനി ആദ്യമായി പുറത്തിറക്കിയ സ്‌കൂട്ടര്‍. 2015 -ലാണ് ചെന്നൈ ഫാക്ടറിയുടെ പ്രവര്‍ത്തനം കമ്പനി തുടങ്ങുന്നത്. തുടക്കത്തില്‍ 4.5 ലക്ഷം യൂണിറ്റ് ഉത്പാദന ശേഷിയുണ്ടായിരുന്ന ഈ ഫാക്ടറി ഇന്ന് 9 ലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായി മാറിയിരിക്കുന്നു.

Most Read: പ്രീമിയം പകിട്ടുമായി എംജി ഹെക്ടര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ചരിത്രം നേട്ടം, ഇന്ത്യയിൽ ഒരു കോടി ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കി യമഹ

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ ഫാക്ടറിയില്‍ നിന്ന് ഉത്പാദനം 7.40 ലക്ഷം യൂണിറ്റില്‍ നിന്ന് 10.2 ലക്ഷം യൂണിറ്റായി വര്‍ധിപ്പിക്കാന്‍ കമ്പനിയ്ക്ക് സാധിച്ചു.

Most Read: വരാനിരിക്കുന്ന എസ്‌യുവിയുടെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ

ചരിത്രം നേട്ടം, ഇന്ത്യയിൽ ഒരു കോടി ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കി യമഹ

ചരിത്ര നേട്ടത്തില്‍ ഒരുപാട് സന്തോഷമുണ്ടെന്നും തങ്ങളുടെ ജീവനക്കാരോടും ഡീലര്‍ പാര്‍ട്ണര്‍മാരോടും സപ്ലൈയര്‍മാരോടും മറ്റെല്ലാവരോടും ഈ ഘട്ടത്തില്‍ നന്ദി പറയുകയാണെന്നും യമഹ ഇന്ത്യ മേധാവി മോട്ടോഫുമി ഷിറ്റാര അറിയിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
India Yamaha Motor Reaches 10 Million Units Produced Milestone: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X