FTR 1200 അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ടൂറർ അവതരിപ്പിക്കാൻ ഇന്ത്യൻ മോട്ടോർസൈക്കിൾ

അമേരിക്കൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഇന്ത്യൻ മോട്ടോർസൈക്കിൾസ് തങ്ങളുടെ FTR 1200 അധിഷ്ഠിത അഡ്വഞ്ചർ ടൂററർ മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.

FTR 1200 അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ടൂറർ അവതരിപ്പിക്കാൻ ഇന്ത്യൻ മോട്ടോർസൈക്കിൾ

മറ്റൊരു അമോരിക്കൻ ബ്രാൻഡായ ഹാർലി-ഡേവിഡ്സൺ പാൻ അമേരിക്ക 1250 ആഭ്യന്തര വിപണിയിൽ പുറത്തിറക്കുന്നതിനു പിന്നാലെയാണ് ഇന്ത്യൻ മോട്ടോർസൈക്കിൾസും പുതിയ അഡ്വഞ്ചർ ടൂററിനെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്.

FTR 1200 അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ടൂറർ അവതരിപ്പിക്കാൻ ഇന്ത്യൻ മോട്ടോർസൈക്കിൾ

FTR 1200 അധിഷ്ഠിത അഡ്വഞ്ചർ ടൂററിന്റെ ആസൂത്രണ രേഖകൾ ഇന്റർനെറ്റിലൂടെ പുറത്തുവന്ന സാഹചര്യത്തിലാണ് ഈ വാർത്ത സജീവമായത്. FTR 1200 ശ്രേണിയിൽ 1203 സിസി ലിക്വിഡ്-കൂൾഡ്, DOHC, വി-ട്വിൻ യൂണിറ്റാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് പരമാവധി 123 bhp കരുത്തും 120 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

FTR 1200 അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ടൂറർ അവതരിപ്പിക്കാൻ ഇന്ത്യൻ മോട്ടോർസൈക്കിൾ

പ്രൊഡക്ഷൻ പതിപ്പ് ഹാർലി-ഡേവിഡ്‌സൺ പാൻ അമേരിക്ക 1250-യിൽ 145 bhp പവർ ഉത്പാദിപ്പിക്കുന്ന യൂണിറ്റാകും ഉൾപ്പെടുക. അതേസമയം ഇന്ത്യൻ FTR 1200 അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ സ്വഭാവത്തിന് അനുസൃതമായി ചേസിസിന് കുറച്ച് മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്.

FTR 1200 അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ടൂറർ അവതരിപ്പിക്കാൻ ഇന്ത്യൻ മോട്ടോർസൈക്കിൾ

റോഡ്‌സ്റ്റർ, സ്‌ക്രാംബ്ലർ വിഭാഗത്തിലെത്തുന്ന നിലവിലെ മോഡൽ FTR 1200 ശ്രേണിയെക്കാൾ ദൈർഘ്യമേറിയ സസ്‌പെൻഷൻ ട്രാവലാകും പുതിയ വാഹനത്തിൽ ഉൾപ്പെടുത്തുക. കൂടാതെ വീൽ സജ്ജീകരണം പരിഷ്കരിക്കും, അതോടൊപ്പം അഡ്വഞ്ചർ ടൂററിൽ 19 ഇഞ്ച് മുൻ വീലും ഇടംപിടിച്ചേക്കും. ട്യൂബ്‌ലെസ്-ടയർ അനുയോജ്യമായ ക്രോസ്-സ്‌പോക്ക് ഡിസൈനും പാക്കേജിന്റെ ഭാഗമായിരിക്കണം.

FTR 1200 അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ടൂറർ അവതരിപ്പിക്കാൻ ഇന്ത്യൻ മോട്ടോർസൈക്കിൾ

സ്റ്റൈലിംഗ് സൂചകങ്ങളിൽ ടൂറിംഗ് കഴിവുകൾ വർധിപ്പിക്കുന്നതിന് ഉയരമുള്ള വിൻഡ്‌സ്ക്രീനുള്ള സെമി ഫെയറിംഗ് ഡിസൈൻ ഉൾപ്പെടും. ഉയരമുള്ള സെറ്റ് ഹാൻഡിൽബാറും എക്‌സ്‌ഹോസ്റ്റിനായി ഉയർന്ന സ്ഥാനവും ബൈക്കിന്റെ ഭാഗമാകും.

FTR 1200 അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ടൂറർ അവതരിപ്പിക്കാൻ ഇന്ത്യൻ മോട്ടോർസൈക്കിൾ

എതിരാളി മോഡലുകളുടെ സവിശേഷതകളുമായി പൊരുത്തപ്പെടാൻ വരാനിരിക്കുന്ന ഇന്ത്യൻ അഡ്വഞ്ചർ ടൂററിൽ കോർണറിംഗ് ലൈറ്റ്സ് ഫംഗ്ഷൻ, എൽഇഡി ടെയിൽലൈറ്റ്, കളർ ടിഎഫ്ടി ഡിസ്പ്ലേ, ബ്ലൂടൂത്ത് വഴി സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി കൂടാതെ ഒരു പൂർണ്ണ എൽഇഡി ഹെഡ്‌ലൈറ്റും ബൈക്കിൽ ഇടംപിടിക്കും.

Most Read: റോയൽ എൻ‌ഫീൽഡ് ബി‌എസ്-VI ഹിമാലയനിൽ പ്രതീക്ഷിക്കാവുന്ന പ്രധാന മാറ്റങ്ങൾ

FTR 1200 അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ടൂറർ അവതരിപ്പിക്കാൻ ഇന്ത്യൻ മോട്ടോർസൈക്കിൾ

സമഗ്രമായ ഒരു ഇലക്ട്രോണിക്സ് പാക്കേജും വാഹനത്തിന്റെ ഭാഗമായേക്കും. കൂടാതെ ഒന്നിലധികം റൈഡിംഗ് മോഡുകൾ, സ്വിച്ചുചെയ്യാവുന്ന എബിഎസ്, ട്രാക്ഷൻ കൺട്രോൾ ക്രമീകരണങ്ങൾ, ലീൻ സെൻസിറ്റീവ് സുരക്ഷാ സവിശേഷതകൾ (എബി‌എസും ട്രാക്ഷൻ നിയന്ത്രണവും) പോലുള്ള ഫീച്ചറുകളും ഇന്ത്യൻ അഡ്വഞ്ചർ ടൂററിൽ പ്രതീക്ഷിക്കുന്ന കാര്യങ്ങളാണ്.

Most Read: ടൈഗർ 900 അവതരിപ്പിച്ച് ട്രയംഫ് മോട്ടോർസൈക്കിൾസ്

FTR 1200 അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ടൂറർ അവതരിപ്പിക്കാൻ ഇന്ത്യൻ മോട്ടോർസൈക്കിൾ

FTR 1200 അധിഷ്‌ഠിത അഡ്വഞ്ചർ ടൂറർ 2020-ന്റെ ആദ്യ പകുതിക്കു ശേഷം വിപണിയിൽ എത്തുമെന്നാണ് സൂചന. ഹാർലി-ഡേവിഡ്‌സന്റെ പാൻ അമേരിക്ക 1250-യുടെ അതേ വില ശ്രേണിയിലാകും ഇന്ത്യൻ മോട്ടോർസൈക്കിൾസ് പുതിയ മോഡലിനെ അവതരിപ്പിക്കുക.

Most Read: 350 സിസി ഇരട്ട സിലിണ്ടർ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാനൊരുങ്ങി MV അഗസ്റ്റ

FTR 1200 അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ടൂറർ അവതരിപ്പിക്കാൻ ഇന്ത്യൻ മോട്ടോർസൈക്കിൾ

ബി‌എം‌ഡബ്ല്യുവിന്റെ ശ്രേണിയിലെ മുൻ‌നിരയിലുള്ള R 1250 GS, ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 1260 എൻ‌ഡ്യൂറോ, കെ‌ടി‌എം 1290 സൂപ്പർ അഡ്വഞ്ചർ എന്നിവയാകും ഇന്ത്യൻ FTR 1200 അഡ്വഞ്ചർ ടൂറർ, ഹാർലി-ഡേവിഡ്‌സന്റെ പാൻ അമേരിക്ക എന്നീ മോഡലുകളുടെ പ്രധാന എതിരാളി കൾ.

Most Read Articles

Malayalam
English summary
Indian FTR 1200-based adventure tourer coming soon. Read more Malayalam
Story first published: Friday, December 13, 2019, 13:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X