FTR 1200 പുറത്തിറക്കി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്; വില 15.99 ലക്ഷം രൂപ

തങ്ങളുടെ ഏറ്റവും പുതിയ മോഡലായ FTR 1200 -നെ ഇന്ത്യന്‍ വിപണിയില്‍ അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ് പുറത്തിറക്കി. പുതിയ മോഡലിന്റെ രണ്ട് പതിപ്പുകളാണ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരിക്കുന്നത്.

FTR 1200 പുറത്തിറക്കി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്; വില 15.99 ലക്ഷം രൂപ

FTR 1200S, FTR 1200 റേസ് റെപ്ലിക്ക എന്നിവയ്ക്ക് യഥാക്രമം 15.99 ലക്ഷം രൂപയും, 17.99 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില. വാഹനത്തിന്റെ ഇരു പതിപ്പുകളും സ്‌ക്രാംബ്‌ളര്‍ സ്റ്റൈല്‍ മോട്ടോര്‍ സൈക്കിളുകളാണ്.

FTR 1200 പുറത്തിറക്കി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്; വില 15.99 ലക്ഷം രൂപ

നിര്‍മ്മാതാക്കളുടെ FTR 750 ഫ്‌ളാറ്റ്-ട്രാക്ക് റേസ് ബൈക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട മോഡലാണ് FTR 1200. പില്‍ക്കാല റേസ് ബൈക്കിന്റെ പാരമ്പര്യവും, മോഡേണ്‍ സാങ്കേതിക വിദ്യയും ഫീച്ചറുകളും ഒത്തിണങ്ങിയ ബൈക്കാണിത്.

FTR 1200 പുറത്തിറക്കി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്; വില 15.99 ലക്ഷം രൂപ

സ്റ്റൈലിങ്ങിന്റെ കാര്യത്തില്‍ ഇരു പതിപ്പുകള്‍ക്കും മിതമായ ബോഡി വര്‍ക്കുകള്‍ മാത്രമാണുള്ളത്. വാഹനത്തിന്റെ ഫ്രെയിമുകള്‍ പുറത്തു കാണപ്പെടുന്ന തരത്തിലുള്ള നേക്കഡ് ബോഡി ഡിസൈനാണ്.

FTR 1200 പുറത്തിറക്കി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്; വില 15.99 ലക്ഷം രൂപ

എല്‍ഇഡി ഹെഡ്‌ലാമ്പുകളും, ടെയില്‍ ലാമ്പ് യൂണിറ്റുമാണ്. 4.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍സ്ട്രമെന്റ് ഡിസ്‌പ്ലേയും മുകളിലേക്ക് ഉയര്‍ത്തി ഘടിപ്പിച്ചിരിക്കുന്ന എക്‌സ്‌ഹോസ്റ്റുമാണ് വാഹനത്തില്‍ വരുന്നത്.

FTR 1200 പുറത്തിറക്കി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്; വില 15.99 ലക്ഷം രൂപ

FTR 1200S -ഉം, FTR 1200 റേസ് റെപ്ലിക്കയും പുതിയ പ്ലാറ്റ്‌ഫോമിലാണ് ഒരുങ്ങുന്നത്. നിര്‍മ്മാതാക്കളുടെ ഏറ്റവും പുതിയ പ്ലാറ്റ്‌ഫോമാണിത്. ഭാവിയില്‍ വരുന്ന സ്ട്രീറ്റ് ഫൈറ്റര്‍ മോഡലുകളും ഇതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാവും ഒരുങ്ങുന്നത്.

FTR 1200 പുറത്തിറക്കി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്; വില 15.99 ലക്ഷം രൂപ

ഒരേ എഞ്ചിനാണ് ഇരു വാഹനങ്ങള്‍ക്കും കരുത്ത് പകരുന്നത്. 120 bhp കരുത്തും 112.5 Nm torque ഉം പുറപ്പെടുവിക്കുന്ന 1203 സിസി ലിക്വിഡ് കൂള്‍ഡ് വി-ട്വിന്‍ മോട്ടറാണ് വാഹനങ്ങളില്‍ വരുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ്.

Most Read: യസ്ഡി വീണ്ടും തിരിച്ചെത്തിയേക്കാം!

FTR 1200 പുറത്തിറക്കി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്; വില 15.99 ലക്ഷം രൂപ

43 mm ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കുകളാണ് മുന്‍വശത്തെ സസ്‌പെന്‍ഷനായി ഉപയോഗിച്ചിരിക്കുന്നത്, പിന്നില്‍ പൂര്‍ണ്ണമായി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന പിഗ്ഗിബാക്ക് IFP സസ്‌പെന്‍ഷനുകളാണ് നല്‍കിയിരിക്കുന്നത്.

Most Read: കാത്തിരിപ്പിനു പുറമേ ഹാന്‍ഡിലിങ് ചാര്‍ജുകളും; ജാവ ഡീലറിനെതിരെ ഉപഭോക്താവ്

FTR 1200 പുറത്തിറക്കി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്; വില 15.99 ലക്ഷം രൂപ

അതോടൊപ്പം മികച്ച ബ്രേക്കുകളും വാഹനത്തില്‍ കമ്പനി നല്‍കുന്നു. 320 mm ഇരട്ട ഡിസ്‌ക് ബ്രേക്കുകളാണ് മുന്നില്‍ വരുന്നത്. പിന്നില്‍ 265 mm സിംഗിള്‍ ഡിസ്‌ക് ബ്രേക്കുളുമാണ് നിര്‍മ്മാതാക്കള്‍ പ്രധാനം ചെയ്യുന്നത്.

Most Read: ഇന്ത്യയിലെ ഏറ്റവും വില കൂടിയ പത്ത് ബൈക്കുകൾ

FTR 1200 പുറത്തിറക്കി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്; വില 15.99 ലക്ഷം രൂപ

രണ്ട് ബൈക്കുകളിലും റൈഡര്‍ക്ക് നിരവധി ഇലക്ട്രോണിക്ക് ഉപകരങ്ങളും, സൗകര്യങ്ങളും ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ് നല്‍കുന്നു. ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ആറ്-ആക്‌സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ്, ബോഷ് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, വിവിധ റൈഡിങ് മോഡുകള്‍ എന്നിവ വാഹനത്തിലുണ്ട്.

FTR 1200 പുറത്തിറക്കി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്; വില 15.99 ലക്ഷം രൂപ

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇരു വാഹനങ്ങളും ഇന്ത്യന്‍ വിപണിയില്‍ നിര്‍മ്മാതാക്കള്‍ ആദ്യമായി അവതരിപ്പിച്ചത്. അപ്പോള്‍ തന്നെ വാഹനങ്ങളുടെ വിലയും പ്രഖ്യാപിച്ചിരുന്നു.

FTR 1200 പുറത്തിറക്കി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്; വില 15.99 ലക്ഷം രൂപ

എന്നാല്‍ ഇരു ബൈക്കുകളും പുറത്തിറങ്ങാന്‍ വൈകി. വാഹനങ്ങളുടെ ബുക്കിങ് നിര്‍മ്മാതാക്കള്‍ ആരംഭിച്ചു കഴിഞ്ഞു. 2 ലക്ഷം രൂപയാണ് ബൈക്കുകളുടെ ബുക്കിങ് തുക.

Most Read Articles

Malayalam
English summary
Indian FTR 1200 S & FTR 1200 Race Replica Launched In India: Prices Start At Rs 15.99 Lakh. Read more Malayalam.
Story first published: Monday, August 19, 2019, 16:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X