ഇന്ത്യൻ പൊലീസ് സേനയിലെ ഇരുചക്രവാഹനങ്ങൾ

ഇന്ത്യയിലെ പൊലീസ് സേന പട്രോളിംഗ് ആവശ്യങ്ങൾക്കായി ഇരുചക്രവാഹനങ്ങളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. കാറുകളേക്കാളും ഇരുചക്രവാഹനങ്ങളാണ് ഇതിന് കൂടുതലും പ്രായോഗികമെന്നതാണ് ബൈക്കുകളെ ഇത്തരം ചുമതലകൾക്കായി തെരഞ്ഞെടുക്കുന്നത്.

ഇന്ത്യൻ പൊലീസ് സേനയിലെ ഇരുചക്രവാഹനങ്ങൾ

പൊലീസ് ഉപയോഗിക്കുന്ന ഏറ്റവും പഴയതും സാധാരണവുമായ ബൈക്കുകളിലൊന്നായിരുന്നു റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ. എന്നാൽ പിന്നീട് പുതുതലുറ ബൈക്കുകൾ സേനയിലേക്ക് കടന്നുവന്നു. രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ഇന്ത്യൻ പൊലീസ് സേനയിലെ ഇരുചക്രവാഹനങ്ങൾ

ഹോണ്ട CBR 250R- ഉത്തർപ്രദേശ് പൊലീസ്

2013 സെക്യൂരിറ്റി എക്സ്പോയിലാണ് ഹോണ്ട CBR 250R ന്റെ പൊലീസ് പതിപ്പ് അവതരിപ്പിച്ചത്. അവിടുന്ന് താമസിയാതെ തന്നെ ഉത്തർപ്രദേശ് പൊലീസ് തങ്ങളുടെ ശ്രേണിയിലേക്ക് ബൈക്കിനെ ഉൾപ്പെടുത്തുകയും ചെയ്തു.

ഇന്ത്യൻ പൊലീസ് സേനയിലെ ഇരുചക്രവാഹനങ്ങൾ

എന്നിരുന്നാലും, സെക്യൂരിറ്റി എക്സ്പോയിൽ അവതിപ്പിച്ച വാഹനത്തിൽ നിന്ന് എൽഇഡി ലാമ്പുകൾ, ബീക്കൺ ലൈറ്റുകൾ, പൊതു അറിയിപ്പ് സംവിധാനം, ഹാൻഡ്‌സ് ഫ്രീ മൈക്ക് ഉപയോഗിച്ച് പ്രത്യേകം രൂപകൽപ്പന ചെയ്ത ഹെൽമെറ്റ് എന്നിവയുൾപ്പെടെയുള്ള ഫാൻസി ബിറ്റുകൾ ഉൾപ്പെടുത്താതെയാണ് യുപി പൊലീസ് സേനയിലേക്ക് വാഹനം എത്തിയത്. എന്നാൽ അതുല്യമായ ലിവറിയും യൂട്ടിലിറ്റി ബോക്സും നിലനിർത്തി.

ഇന്ത്യൻ പൊലീസ് സേനയിലെ ഇരുചക്രവാഹനങ്ങൾ

ബജാജ് പൾസർ- ഡൽഹി, പഞ്ചാബ് പൊലീസ്

രാജ്യത്തെ ഏറ്റവും ജനപ്രിയ ബൈക്കുകളിൽ ഒന്നാണ് ബജാജ് പൾസർ. പഞ്ചാബ്, ഡൽഹി പൊലീസ് സേനയുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഈ വാഹനമാണ് ഉപയോഗിക്കുന്നത്. ഡൽഹി പൊലീസ് ഉപയോഗിക്കുന്ന പൾസർ പരമാവധി പ്രകടനം പുറത്തെടുക്കാൻ സഹായിക്കുന്നു. 180 സിസി മോഡലുകളാണ് പൊലീസ് സേന ഉപയോഗിച്ചുവരുന്നത്. ഇത് മികച്ച പ്രകടനവും കുറഞ്ഞ അറ്റകുറ്റപ്പണി ചെലവും നൽകുന്നു.

ഇന്ത്യൻ പൊലീസ് സേനയിലെ ഇരുചക്രവാഹനങ്ങൾ

ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750- ഗുജറാത്ത്, കൊൽക്കത്ത പൊലീസ്

രാജ്യത്ത് ഏറ്റവുമധികം പ്രീമിയം ബൈക്ക് ഉപയോഗിക്കുന്ന പൊലീസ് വിഭാഗമാണ് ഗുജറാത്തും കൊൽക്കത്ത പൊലീസും. ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ പൊലീസ് സേനയാണ് ഗുജറാത്ത്. ഹാർലി ഡേവിഡ്‌സൺ പൊലീസ് ബൈക്കുകൾക്ക് പ്രത്യേക ലിവറി, യൂട്ടിലിറ്റി ബോക്സ്, പബ്ലിക് പ്രഖ്യാപന സംവിധാനം, ബീക്കണുകൾ എന്നിവ ലഭിക്കും. എങ്കിലും പ്രത്യേക ആവശ്യങ്ങൾക്കായി മാത്രമാണ് ഹാർലികളെപൊലീസ് ഉപയോഗിക്കുന്നത്.

ഇന്ത്യൻ പൊലീസ് സേനയിലെ ഇരുചക്രവാഹനങ്ങൾ

ടിവിഎസ് അപ്പാച്ചെ

ടിവിഎസ് അപ്പാച്ചെ രാജ്യത്തെ ജനപ്രിയ മോട്ടോർ സൈക്കിളാണ്. മുഖ്യ എതിരാളിയായ ബജാജ് പൾസറിനെപ്പോലെ തന്നെ നിരവധി സംസ്ഥാനങ്ങളിലെ പൊലീസ് സേനയും അപ്പാച്ചെ ഉപയോഗിക്കുന്നുണ്ട്. ഡൽഹി, നോയിഡ, കേരളം, തമിഴ്‌നാട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ സംസ്ഥാനങ്ങളിലെ പൊലീസുകാർ തങ്ങളുടെ പ്രദേശങ്ങളിൽ ക്രമസമാധാന പാലനത്തിനായി അപ്പാച്ചെ RTR 160, 180 എന്നിവ ഇന്റർസെപ്റ്ററുകളായി ഉപയോഗിക്കുന്നു.

ഇന്ത്യൻ പൊലീസ് സേനയിലെ ഇരുചക്രവാഹനങ്ങൾ

റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ- മുംബൈ, കൊൽക്കത്ത, ഡൽഹി,യുപി രാജസ്ഥാൻ പൊലീസ്

ഇന്ത്യയിലുടനീളമുള്ള പൊലീസ് സേനയിൽ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ സർവ്വ സാധാരണമാണ്. ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോഗിക ഇരുചക്രവാഹന വിതരണക്കാരായി മാറിയ ആദ്യ കമ്പനിയും റോയൽ എൻഫീൽഡാണ്. പിന്നീട് പല സംസ്ഥാനങ്ങളിലെ പൊലീസ് സേനയും ഇതുപയോഗിക്കാൻ തുടങ്ങി. എങ്കിലും പല സംസ്ഥാനങ്ങളും ഇപ്പോൾ പഴയ ബുള്ളറ്റിനേക്കാൾ പരിപാലിക്കാൻ എളുപ്പമുള്ള കൂടുതൽ ആധുനികവും വേഗതയേറിയതുമായ ബൈക്കുകളിലേക്ക് മാറി.

ഇന്ത്യൻ പൊലീസ് സേനയിലെ ഇരുചക്രവാഹനങ്ങൾ

ഹീറോ സ്പ്ലെൻഡർ-ഗോവ പൊലീസ്

ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഗോവ. ഇവിടെ പട്രോളിംഗിനായി പൊലീസ് ഉപയോഗിക്കുന്ന ഇരുചക്രവാഹനം ഹീറോ സ്പ്ലെൻഡറാണ്. ഗോവൻ നഗരങ്ങളിലെ ഇടുങ്ങിയ പാതകളിൽ പട്രോളിംഗ് നടത്തുന്നതിന് ഒതുക്കമുള്ളതും ഇന്ധനക്ഷമത കൂടിയതുമായ സ്പ്ലെൻഡർ വളരെ പ്രായോഗികമാണ്.

ഇന്ത്യൻ പൊലീസ് സേനയിലെ ഇരുചക്രവാഹനങ്ങൾ

ഹീറോ അച്ചീവർ- മുംബൈ പൊലീസ്

മുംബൈയിലെ പൊലീസുകാർക്ക് റോയൽ എൻഫീൽഡ് ബൈക്കുകൾ ഉപയോഗിക്കാമെങ്കിലും അവിടെയുള്ള വനിതാ പൊലീസ് അവരുടെ ഔദ്യോഗിക വാഹനമായി ഹീറോ അച്ചീവറാണ് ഉപയോഗിക്കാറുള്ളത്. എല്ലാ വിഭാഗക്കാർക്കും ഉപയോഗിക്കാൻ എളുപ്പമുള്ളതും വിശ്വസനീയവും ഭാരം കുറഞ്ഞതുമായ മോട്ടോർസൈക്കിളാണ് അച്ചീവർ.

ഇന്ത്യൻ പൊലീസ് സേനയിലെ ഇരുചക്രവാഹനങ്ങൾ

ഹീറോ ഡ്യുയറ്റ്- ജയ്പൂർ പൊലീസ്

പിങ്ക് നഗരമായ ജയ്പൂരിലെ വനിതാ പൊലീസ് നഗരങ്ങളിൽ പട്രോളിംഗ് നടത്താൻ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനമാണ് ഹീറോ ഡ്യുയറ്റ് സ്കൂട്ടർ. മിക്കവാറും കറുത്ത നിറമുള്ള ഈ സ്കൂട്ടറുകളിൽ പബ്ലിക് ഓർഗനൈസേഷൻ സിസ്റ്റങ്ങൾ, പൊലീസ് ലിവറി ഡെക്കലുകൾ എന്നിവയുൾപ്പെടെയുള്ളവ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യൻ പൊലീസ് സേനയിലെ ഇരുചക്രവാഹനങ്ങൾ

ഹോണ്ട ആക്ടിവ-ഡൽഹി, ഗുരുഗ്രാം പൊലീസ്

ഇന്ത്യയുടെ തലസ്ഥാന നഗരത്തിലെ വനിതാ പൊലീസിന്റെ ഔദ്യോഗിക ഇരുചക്ര വാഹനമായി ഹോണ്ട ആക്ടിവ ഉപയോഗിക്കുന്നു. അങ്ങേയറ്റം കാര്യക്ഷമവും വിശ്വാസയോഗ്യവും കൂടാതെ ഇന്ത്യയിലെ എക്കാലത്തെയും മികച്ച വിൽപ്പനയുള്ള സ്കൂട്ടറുമാണിത്. ഡൽഹി എൻ‌സി‌ആർ മേഖലയിലെ തിരക്കേറിയ തെരുവുകളിലൂടെ കടന്നുപോകാൻ ആവശ്യമായ കരത്തും അതിന്റെ എഞ്ചിൻ നൽകുന്നു.

Most Read Articles

Malayalam
English summary
Motorcycles that Indian police forces ride. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X