പച്ച നിറമുള്ള ജാവ 42 -ന് RTO -യുടെ രജിസ്‌ട്രേഷന്‍ വിലക്ക്

ജാവയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം ആറ് നിറങ്ങളിലാണ് ജാവ 42 വിപണിയിലെത്തുന്നത്. ജാവ 42 -ന്റെ നിറങ്ങളുടെ പട്ടികയില്‍ ആദ്യം തന്നെ കൊടുത്തിരിക്കുന്നത് ഗലാക്ടിക്ക് ഗ്രീന്‍ നിറമാണ്.

പച്ച നിറമുള്ള ജാവ 42 -ന് RTO -യുടെ രജിസ്‌ട്രേഷന്‍ വിലക്ക്

നിര്‍മ്മാതാക്കള്‍ ആദ്യം ഈ നിറം പുറത്തുവിട്ടപ്പോള്‍ ഇത് നിയപരമാണോന്ന് പലവും ആശങ്കപ്പെട്ടതാണ്. എന്തെന്നാല്‍ രാജ്യത്ത് ആര്‍മി ഗ്രീന്‍ ( ഒലിവ് ഗ്രീന്‍) നിറം സൈന്യത്തിനല്ലാതെ സാധാരണക്കാര്‍ക്ക് ഉപയോഗിക്കാന്‍ നിയമം അനുവദിക്കുന്നില്ല.

പച്ച നിറമുള്ള ജാവ 42 -ന് RTO -യുടെ രജിസ്‌ട്രേഷന്‍ വിലക്ക്

എറണാകുളം ജില്ലയില്‍ പച്ച നിറത്തിലുള്ള ജാവ 42 രജിസ്റ്റര്‍ ചെയ്യാന്‍ RTO വിസമ്മതിച്ചതോടെയാണ് ഈ പ്രശ്‌നം പുറത്തുവരുന്നത്. വാഹനത്തിന് ആര്‍മി ഗ്രീന്‍ നിറത്തോടു സാമ്യമുള്ളതിനാല്‍ സാധാരണ ജനങ്ങളുടെ ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നാണ് RTO -യുടെ വാദം.

പച്ച നിറമുള്ള ജാവ 42 -ന് RTO -യുടെ രജിസ്‌ട്രേഷന്‍ വിലക്ക്

വാഹനം ഡെലിവറി ചെയ്ത കളമശ്ശേരിയിലുള്ള M/S ക്ലാസിക്ക് മോട്ടോര്‍സിനും RTO കത്തയച്ചു. വാഹനത്തിന്റെ രജിസ്‌ട്രേഷന്റെ സമയത്ത് നടത്തിയ പരിശോധനയില്‍ വാഹനം ഒലീവ് ഗ്രീന്‍ നിറത്തിലുള്ളതാണെന്ന് അധികൃതര്‍ക്കു വ്യക്തമായി.

പച്ച നിറമുള്ള ജാവ 42 -ന് RTO -യുടെ രജിസ്‌ട്രേഷന്‍ വിലക്ക്

ആയതിനാല്‍ നിലവിലുള്ള മോട്ടോര്‍ വാഹന നിയമ പ്രകാരം ഈ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. ഏഴ് ദിവസത്തിനുള്ളില്‍ വാഹനത്തിന്റെ രേഖകളും മറ്റുമായി ഓഫീസില്‍ ഹാജരാകാനാണ് കത്തില്‍ നിര്‍ദ്ദേശിക്കുന്നത്.

പച്ച നിറമുള്ള ജാവ 42 -ന് RTO -യുടെ രജിസ്‌ട്രേഷന്‍ വിലക്ക്

ഡീലര്‍ വാഹനത്തിന്റെ ഉടമയ്ക്കും ഈ കത്ത് പങ്കു വയ്ച്ചു. ജാവയെ ഇന്ത്യയില്‍ വീണ്ടുമെത്തിച്ച കമ്പനിയായ ക്ലാസിക്ക് ലെജന്‍ഡ്‌സ് CEO ആയ ആഷിഷ് ജോഷിയെ വിവാദത്തില്‌പ്പെട്ട ജാവയുടെ ഉടമ ബന്ധപ്പെട്ട് കാര്യങ്ങളറിയിച്ചു.

പച്ച നിറമുള്ള ജാവ 42 -ന് RTO -യുടെ രജിസ്‌ട്രേഷന്‍ വിലക്ക്

ഇവിടെ കൊടുത്തിരിക്കുന്ന ഫോട്ടോയില്‍ വ്യക്തമാവുന്നത് പോലെ ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും രാജ്യത്തിന്റെ മറ്റു പലയിടങ്ങളിലും വാഹനം രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും. നിലവില്‍ എന്താണിവിടെ പ്രശ്‌നം എന്നതിനെക്കുറിച്ച് അന്വേഷിച്ചതിന് ശേഷം തിരികെ ബന്ധപ്പെടാമെന്നുമായിരുന്നു ആദ്യ ദിവസം ആശിഷ് മറുപടി നല്‍കിയത്.

പച്ച നിറമുള്ള ജാവ 42 -ന് RTO -യുടെ രജിസ്‌ട്രേഷന്‍ വിലക്ക്

അടുത്ത ദിവസം കമ്പനി അധികൃതര്‍ RTO -യെ കണ്ടിരുന്നു എന്നും അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകള്‍ എന്താണെന്ന് അറിയുകയുമാണെന്ന് ആശിഷ് അറിയിച്ചു. ഇതേ RTO മുമ്പോരിക്കല്‍ വാഹനത്തിന്റെ ഡെലിവറിക്കായുള്ള സാമാന്യ കാലതാമസം കൂടാതെ ഒരു ബൈക്ക് വേണമെന്ന് തങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

പച്ച നിറമുള്ള ജാവ 42 -ന് RTO -യുടെ രജിസ്‌ട്രേഷന്‍ വിലക്ക്

എന്നാല്‍ ഡീലര്‍ അത് വിസമ്മതിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഈ അവസരത്തില്‍ പ്രതികാരം ചെയ്യുകയാണെന്നും CEO വ്യക്തമാക്കി. രണ്ട്-മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വാഹനത്തിന്റെ നിറത്തെ സംബന്ധിച്ച എല്ലാ രേഖകളും സമര്‍പ്പിക്കുമെന്നും, ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് ഇത്തരം പ്രശ്‌നങ്ങളുണ്ടാവില്ല എന്നും അദ്ദേഹം ഉറപ്പ് നല്‍കി.

Image Source: 1

Most Read Articles

Malayalam
English summary
Registration denied for Jawa 42 Green color in Kerala. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X