ജാവയ്ക്ക് ബുള്ളറ്റിന്റെ മുഴക്കമില്ലെന്ന് പരാതി, എളുപ്പ വഴി കണ്ടെത്തി ഉടമ — വീഡിയോ

ഇന്ത്യന്‍ നിരത്തുകളില്‍ ജാവ ബൈക്കുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ടേയുള്ളൂ. നവംബറില്‍ ബുക്ക് ചെയ്തവര്‍ പോലും ജാവ, ജാവ ഫോര്‍ട്ടി ടൂ മോഡലുകള്‍ക്കായുള്ള കാത്തിരിപ്പിലാണ്. ഇപ്പോള്‍ ബുക്ക് ചെയ്യുന്നവരോട് ഡിസംബര്‍ വരെ കാത്തുനില്‍ക്കാനാണ് ഡീലര്‍ഷിപ്പുകളുടെ നിര്‍ദ്ദേശം. ഇതിനിടയില്‍ കിട്ടിയ ജാവ ബൈക്കുകളുമായി ഒരു കൂട്ടര്‍ ഗരാജുകളിലേക്ക് ഓടുകയാണ്.

ജാവയ്ക്ക് ബുള്ളറ്റിന്റെ മുഴക്കമില്ലെന്ന് പരാതി, എളുപ്പ വഴി കണ്ടെത്തി ഉടമ — വീഡിയോ

മോഡിഫിക്കേഷന്‍ ലോകത്ത് ജാവ ബൈക്കുകള്‍ തലയുയര്‍ത്തിക്കഴിഞ്ഞു. ഇതുവരെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളിലാണ് സൈലന്‍സര്‍ മോഡിഫിക്കേഷന്‍ കൂടുതലായി കണ്ടുവന്നിട്ടുള്ളതെങ്കില്‍ ഇപ്പോള്‍ പുതിയ ജാവ ഉടമകളും സൈലന്‍സര്‍ മാറ്റുന്നതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങി. ജാവ ഫോര്‍ട്ടി ടൂവിന് ബുള്ളറ്റിന്റെ മുഴക്കമില്ലെന്ന് തിരിച്ചറിഞ്ഞ ഒരുടമ, ബൈക്കിന്റെ ശബ്ദം മാറ്റാന്‍ എളുപ്പ വഴി കണ്ടെത്തിയിരിക്കുകയാണ്.

ജാവയ്ക്ക് ബുള്ളറ്റിന്റെ മുഴക്കമില്ലെന്ന് പരാതി, എളുപ്പ വഴി കണ്ടെത്തി ഉടമ — വീഡിയോ

രണ്ടു വശത്തമുള്ള സൈലന്‍സറുകളില്‍ നിന്ന് DB കില്ലര്‍ ഊരിമാറ്റിയാല്‍ ബൈക്കിന് മുഴക്കം വെയ്ക്കും. ഇക്കാര്യം വീഡിയോ സഹിതം ഉടമ കാണിച്ചു തരുന്നു. ശബ്ദം പരിമിതപ്പെടുത്താനായി സൈലന്‍സറിനകത്ത് കമ്പനി സ്ഥാപിക്കുന്ന പ്രത്യേക കുഴലാണ് DB കില്ലര്‍. സൈലന്‍സറിന്റെ ഒച്ച കുറയ്ക്കാനായി കുഴലില്‍ തുളകളുണ്ട്.

Most Read: ട്രക്ക് ഓടിച്ച് സർദാർജി സമ്പാദിക്കുന്നത് 1.6 കോടി രൂപ — വീഡിയോ

ജാവയ്ക്ക് ബുള്ളറ്റിന്റെ മുഴക്കമില്ലെന്ന് പരാതി, എളുപ്പ വഴി കണ്ടെത്തി ഉടമ — വീഡിയോ

ഇവ അഴിച്ചുമാറ്റിയാല്‍ സൈലന്‍സറിന്റെ ശബ്ദം ഉയരും. എന്നാല്‍, DB കില്ലര്‍ ഊരിമാറ്റിയാല്‍ ജാവ ബൈക്കുകളുടെ വാറന്റി നഷ്ടപ്പെടുമോയെന്ന കാര്യം വ്യക്തമല്ല. ഇതേസമയം, ബൈക്കിന്റെ എക്‌സ്‌ഹോസ്റ്റ് ശബ്ദം കൂട്ടുന്നത് അനധികൃതമാണ്. ശബ്ദം അനുവദനീയമായ അളവില്‍ക്കൂടുതലെന്ന് കണ്ടെത്തിയാല്‍ ഉടമയ്‌ക്കെതിരെ പൊലീസിന് നടപടിയെടുക്കാം.

ജാവയ്ക്ക് ബുള്ളറ്റിന്റെ മുഴക്കമില്ലെന്ന് പരാതി, എളുപ്പ വഴി കണ്ടെത്തി ഉടമ — വീഡിയോ

സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മോഡിഫൈ ചെയ്ത വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പുകള്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. നിലവില്‍ ജാവ, ജാവ ഫോര്‍ട്ടി ബൈക്കുകളെയാണ് മഹീന്ദ്രയുടെ നേതൃത്വത്തിലുള്ള ക്ലാസിക്ക് ലെജന്‍ഡ്‌സ് കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്നത്. 1.55 ലക്ഷം രൂപയാണ് ജാവ ഫോര്‍ട്ടി ടൂവിന് വില. ജാവയ്ക്ക് വില 1.64 ലക്ഷം രൂപയും.

ജാവയ്ക്ക് ബുള്ളറ്റിന്റെ മുഴക്കമില്ലെന്ന് പരാതി, എളുപ്പ വഴി കണ്ടെത്തി ഉടമ — വീഡിയോ

ഇരു ബൈക്കുകളിലും എബിഎസ് സംവിധാനം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. നേരത്തെ ജാവ ബൈക്കുകളുടെ ഔദ്യോഗിക മൈലേജ് കമ്പനി പുറത്തുവിട്ടിരുന്നു. ട്വിറ്ററില്‍ ബൈക്കുകളുടെ മൈലേജിനെ കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ 37.5 കിലോമീറ്റര്‍ ഇന്ധനക്ഷമത (ARAI അംഗീകരിച്ചത്) കുറിക്കുമെന്നാണ് ജാവ മറുപടി നല്‍കിയത്.

Most Read: ഒമ്പത് ടൺ ഭാരമുള്ള ട്രക്കിന് രക്ഷകനായി ഫോഴ്സ് ഗൂർഖ — വീഡിയോ

എന്നാല്‍ യഥാര്‍ത്ഥ റോഡ് സാഹചര്യങ്ങളില്‍ ജാവ ബൈക്കുകളുടെ മൈലേജ് വ്യത്യാസപ്പെടാം. 293 സിസി സിംഗിള്‍ സിലിണ്ടര്‍ DOHC എഞ്ചിനാണ് ജാവയിലും ജാവ ഫോര്‍ട്ടി ടൂവിലും. ലിക്വിഡ് കൂളിങ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. ഭാരത് സ്റ്റേജ് VI നിലവാരം പുലര്‍ത്തുന്ന എഞ്ചിന്‍ 27 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് ജാവ ബൈക്കുകളിലെ ഗിയര്‍ബോക്‌സ്.

Source: Footloose Dev

Most Read Articles

Malayalam
English summary
Jawa 42 Modification. Read in Malayalam.
Story first published: Thursday, April 25, 2019, 18:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X