ജാവ വാർഷിക പതിപ്പിന്റെ ഡെലിവറികൾ ആരംഭിച്ചു

ക്ലാസിക് ലെജന്റ്സിന്റെ ഉടമസ്ഥതയിലുള്ള ജാവയുടെ 90-ാം വാർഷിക പതിപ്പിന്റെ ഡെലിവറികൾ ആരംഭിച്ചു. 1.73 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് വാഹനം ലഭ്യമാണ്. 1929 -ൽ ജാവ സ്ഥാപിതമായത് കണക്കിലെടുത്ത് ബ്രാൻഡിന്റെ 90-ാം വർഷം അടയാളപ്പെടുത്തുന്നതാണിത്.

ജാവ 90 -ാം വാർഷിക പതിപ്പിന്റെ ആദ്യ ഡെലിവറി ചിത്രങ്ങൾ പുറത്ത്

ജാവ 90-ാം വാർഷിക പതിപ്പ് 1929-ൽ ഉൽപ്പാദനം ആരംഭിച്ച ജാവ 500 OHV -യെ അനുസ്മരിക്കുന്നു. അതിനനുസരിച്ച്, യഥാർത്ഥ ചുവപ്പ്, ഐവറി നിറങ്ങളിൽ നിന്ന് കടമെടുക്കുന്ന അതേ ലിവറി ഇന്ധന ടാങ്കിലുടനീളം പരിചിതമായ പിൻസ്ട്രൈപ്പ് ഉപയോഗിച്ച് ബൈക്ക് ഒരുക്കിയിരിക്കുന്നു.

ജാവ 90 -ാം വാർഷിക പതിപ്പിന്റെ ആദ്യ ഡെലിവറി ചിത്രങ്ങൾ പുറത്ത്

ഇന്നത്തെ മോഡേൺ അവതാരത്തിൽ, ക്രോമിൽ തീർത്ത ഒരു എഞ്ചിനും എക്‌സ്‌ഹോസ്റ്റും നിർമ്മാതാക്കൾ അവതരിപ്പിക്കുന്നു. ഇതൊരെണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർ പെട്ടെന്ന് തന്നെ ബുക്ക് ചെയ്യേണ്ടതാണ് കാരണം വാഹനത്തിന്റെ വിൽപ്പന വെറും 90 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ജാവ 90 -ാം വാർഷിക പതിപ്പിന്റെ ആദ്യ ഡെലിവറി ചിത്രങ്ങൾ പുറത്ത്

ജാവ 90-ാം വാർഷിക പതിപ്പിന്റെ ആദ്യ ഉടമ താനാണെന്ന് പ്രദീപ് യാദവ് അവകാശപ്പെട്ടു. ജാവ സ്പെഷ്യൽ എഡിഷൻ ബൈക്കിന്റെ ആദ്യ ഉടമയായതിൽ അഭിമാനിക്കുന്നു.

ജാവ 90 -ാം വാർഷിക പതിപ്പിന്റെ ആദ്യ ഡെലിവറി ചിത്രങ്ങൾ പുറത്ത്

അതോടൊപ്പം ഗുഡ്ഗാവ് ചഹൽ ഓട്ടോമൊബൈൽസ് ഉടമ അവ്താർ സിംഗ് ചഹലിനും പ്രത്യേക നന്ദി ജാവ ഡീലറിൽ നിന്ന് ഡെലിവറി എടുത്ത ശേഷം പ്രദീപ് പറഞ്ഞു.

ജാവ 90 -ാം വാർഷിക പതിപ്പിന്റെ ആദ്യ ഡെലിവറി ചിത്രങ്ങൾ പുറത്ത്

90-ാം വാർഷിക പതിപ്പ് ബൈക്കുകളിൽ ഇന്ധന ടാങ്കിൽ ഒരു സ്മാരക ചിഹ്നവും വ്യക്തിഗത സീരിയൽ നമ്പറും വരികയും ചെയ്യുന്നു. ഈ സ്പെഷ്യൽ എഡിഷനായി മറ്റേതെങ്കിലും ജാവ മോട്ടോർസൈക്കിൾ ഇതിനകം ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് ഇത് ഒരെണ്ണം സ്വന്തമാക്കാൻ അർഹതയുണ്ട്.

ജാവ 90 -ാം വാർഷിക പതിപ്പിന്റെ ആദ്യ ഡെലിവറി ചിത്രങ്ങൾ പുറത്ത്

അല്ലാത്തപക്ഷം ഒക്ടോബർ 22 ന് മുമ്പ് ജാവ ബൈക്ക് ബുക്ക് ചെയ്തവർക്കു മാത്രമേ 90-ാം പതിപ്പ് കൈക്കലാക്കാനുള്ള അവസരമുണ്ടാവൂ. ലഭിച്ച ബുക്കിങ്ങുകളിൽ 90 പേരെ നറുക്കെടുപ്പിലൂടെ ജാവ തിരഞ്ഞെടുത്താണ് ഡെലിവറി നൽകുന്നത്.

ജാവ 90 -ാം വാർഷിക പതിപ്പിന്റെ ആദ്യ ഡെലിവറി ചിത്രങ്ങൾ പുറത്ത്

സ്പെഷ്യൽ എഡിഷൻ ജാവയുടെ ഡെലിവറികൾ തൽക്ഷണമാണ്. മറ്റ് ജാവ മോട്ടോർസൈക്കിളുകളിൽ നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കൾക്ക് 10 മാസം വാഹനത്തിനായി കാത്തിരിക്കേണ്ടതില്ല.

ജാവ 90 -ാം വാർഷിക പതിപ്പിന്റെ ആദ്യ ഡെലിവറി ചിത്രങ്ങൾ പുറത്ത്

തിരഞ്ഞെടുക്കപ്പെടുന്ന 90 ഭാഗ്യശാലികൾക്ക് ഒരു ദിവസം പോലും കാത്തിരിക്കേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതോടൊപ്പം മൂന്ന് പുതിയ മോഡലുകളുമായി തങ്ങളുടെ ഉൽപ്പന്ന ശ്രേണി വിപുലീകരിക്കാനും ക്ലാസിക് ലെജന്റ്സ് പദ്ധതിയിടുന്നു.

Most Read: പത്ത് ദിവസത്തിനുള്ളിൽ 1,200 ബുക്കിംഗുകൾ പിന്നിട്ട് ബെനലി ഇംപെരിയാലെ 400

ജാവ 90 -ാം വാർഷിക പതിപ്പിന്റെ ആദ്യ ഡെലിവറി ചിത്രങ്ങൾ പുറത്ത്

നിലവിൽ ഇന്ത്യയിൽ ജാവ, ജാവ 42 എന്നിങ്ങനെ രണ്ട് മോട്ടോർസൈക്കിളുകളാണ് കമ്പനി വിൽക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന മൂന്ന് പുതിയ മോഡലുകളിൽ പെരക്, ഒരു ഓഫ്-റോഡർ, ഒരു സ്‌ക്രാംബ്ലർ എന്നിവ ഉൾപ്പെടുന്നു.

Most Read: സെപ്റ്റംബറിലും മികച്ച വിൽപ്പന കൈവരിച്ച് റോയൽ എൻഫീൽഡ് 650 ഇരട്ടകൾ

ജാവ 90 -ാം വാർഷിക പതിപ്പിന്റെ ആദ്യ ഡെലിവറി ചിത്രങ്ങൾ പുറത്ത്

ഈ മൂന്ന് പുതിയ മോഡലുകളിൽ ഓരോന്നും വ്യത്യസ്ത എഞ്ചിൻ ഘടനയുമായിട്ടാവും വിപണിയിൽ എത്തുന്നത്. മാത്രമല്ല രാജ്യത്തെ വിവിധ വിഭാഗങ്ങളിൽ പെടുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും.

Most Read: 2020 റിബൽ 300, 500 ക്രൂയിസർ മോഡലുകൾ അവതരിപ്പിച്ച് ഹോണ്ട

ജാവ 90 -ാം വാർഷിക പതിപ്പിന്റെ ആദ്യ ഡെലിവറി ചിത്രങ്ങൾ പുറത്ത്

അടുത്ത 18 മാസത്തിനുള്ളിൽ ഇവ വിപണിയിലെത്തിക്കാനുള്ള പദ്ധതി നിർമ്മാതാക്കൾ ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് കമ്പനിയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2019 നവംബർ 15 ന് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തും.

Image Courtesy: Pradeep Yadav/Jawa Owners & Lovers

Most Read Articles

Malayalam
English summary
Jawa 90 th Anniversary edition delivery starts. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X