ജാവ വാർഷിക പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വീഡിയോ

ജാവയുടെ ആദ്യത്തെ മോട്ടോർസൈക്കിളായ ജാവ 500 OHV -യുടെ 90 വാർഷികം ആഘോഷിക്കുന്നതിനായിട്ടാണ് ക്ലാസിക് ലെജന്റ്സ് ജാവ വാർഷിക പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. 1929 ഒക്ടോബർ 23 നാണ് 500 OHV ജാവ പുറത്തിറക്കിയത്.

ജാവ വാർഷിക പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വീഡിയോ

ക്ലാസിക് ലെജന്റ്സ് ഈ വാർഷിക പതിപ്പുകളുടെ 90 യൂണിറ്റുകൾ മാത്രമേ നിർമ്മിക്കുന്നുള്ളൂ. നിലവിൽ ജാവ 300, ജാവ 42 എന്നീ മോഡലുകൾക്കായുള്ള കാത്തിരിപ്പ് കാലയളവ് പുതിയ വാർഷിക പതിപ്പിനുണ്ടാവില്ല.

ജാവ വാർഷിക പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വീഡിയോ

ഈ മോട്ടോർസൈക്കിൾ സ്വന്തമാക്കാനുള്ള ന്യായമായ അവസരം ഉറപ്പാക്കാൻ കമ്പനി പുതിയ ഉടമകളെ നറുക്കെടുപ്പിലൂടെ പ്രഖ്യാപിക്കും, എന്നാൽ ഇതിന് ഒരു കടമ്പയുണ്ട്.

നിലവിലുള്ള ജാവ ഉടമകൾ, ബുക്കിങ് നമ്പർ ഉള്ള ഉപഭോക്താക്കൾ, ഒക്ടോബർ 22 ന് മുമ്പ് മോട്ടോർ സൈക്കിളുകൾ ബുക്ക് ചെയ്യുന്ന പുതിയ ഉപഭോക്താക്കൾ എന്നിവർക്ക് മാത്രമേ ഈ നറുക്കെടുപ്പിൽ പങ്കെടുക്കാൻ അർഹതയുള്ളൂ.

ജാവ വാർഷിക പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വീഡിയോ

പുതിയ വാർഷിക പതിപ്പ് മനോഹരമായി രൂപകൽപ്പന ചെയ്ത മോട്ടോർസൈക്കിളാണ്, കൂടാതെ ചുവപ്പ്, ക്രീം റെട്രോ നിറമുള്ള തീം, കറുത്ത സീറ്റുകൾ, ഇന്ധന ടാങ്കിലെ സ്പെഷ്യൽ എഡിഷൻ സ്റ്റിക്കർ തുടങ്ങി നിരവധി മാറ്റങ്ങൾ അവതരിപ്പിക്കുന്നു. വാർഷിക പതിപ്പ് ജാവയ്‌ക്കൊപ്പം ഡ്യുവൽ-ചാനൽ ABS സ്റ്റാൻഡേർഡായി കമ്പനി വാഗ്ദാനം ചെയ്യുന്നു.

ജാവ വാർഷിക പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വീഡിയോ

മോട്ടോർ സൈക്കിളിൽ മറ്റ് മാറ്റങ്ങളൊന്നും തന്നെയില്ല. ജാവ 300, ജാവ 42 എന്നിവ പോലെ 27 bhp കുത്ത്, 28 Nm torque എന്നിവ ഉത്പാദിപ്പിക്കുന്ന 293 സിസി, സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് വാർഷിക പതിപ്പിലും വരുന്നത്. ആറ് സ്പീഡ് ഗിയർ‌ബോക്‌സുമായിട്ടാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

ജാവ വാർഷിക പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വീഡിയോ

ഏറ്റവും പുതിയ വാർഷിക പതിപ്പ് ജാവ ഒക്ടോബർ 15 മുതൽ ഡീലർഷിപ്പുകളിൽ പ്രദർശിപ്പിക്കും. 1.73 ലക്ഷം രൂപയാണ് മോട്ടോർസൈക്കിളിന്റെ എക്സ്-ഷോറൂം വില.

Most Read: 90 -ാം വാർഷിക പതിപ്പ് പുറത്തിറക്കി ജാവ; വില 1.73 ലക്ഷം

ജാവ വാർഷിക പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വീഡിയോ

നറുക്കെടുപ്പ് സംവിധാനത്തിലൂടെ ഉടൻ തന്നെ വാഹനം ലഭിക്കുന്നതിനുള്ള അവസരം കമ്പനി സൃഷ്ടിക്കുന്നുണ്ടെങ്കിലും പലരും ഈ ഓഫറിൽ അതൃപ്തരാണ്.

Most Read: ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട; ലക്ഷ്യം റോയൽ എൻഫീൽഡിന്റെ വിപണി

ജാവ വാർഷിക പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വീഡിയോ

പ്രത്യേക പതിപ്പുകൾ പുറത്തിറക്കുന്നതിനുപകരം നിലവിലുള്ള ബുക്കിങ്ങുകളുടെ ഡെലിവറി സമയപരിധി പാലിക്കുന്നതിൽ കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ചിലരുടെ അഭിപ്രായം.

Most Read: ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ച് യുണൈറ്റഡ് മോട്ടോർസ്

ജാവ വാർഷിക പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വീഡിയോ

ജനറൽ ട്രിവിയ

കമ്പനി ആദ്യമായി വൻതോതിൽ ഉൽപ്പാദിപ്പിക്കുന്ന മോട്ടോർസൈക്കിളാണ് ജാവ 500 OHV. 1929 നും 1933 നും ഇടയിൽ 1016 യൂണിറ്റുകൾ ഉൽ‌പാദിപ്പിച്ചു. ദി വിഞ്ച് എന്നും അറിയപ്പെടുന്ന മോട്ടോർസൈക്കിളിൽ 18 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന നാല് സ്ട്രോക്ക്, എയർ-കൂൾഡ്, ഇരട്ട-വാൽവ്, 499 സിസി എഞ്ചിനാണ് ഉമ്ടായിരുന്നത്.

ജാവ വാർഷിക പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വീഡിയോ

മൂന്ന് സ്പീഡ് ഗിയർബോക്സ്, ട്രെയിലിംഗ് ലിങ്ക് മുൻ ഫോർക്ക്, കരുത്തുറ്റ പിൻഭാഗം, കമ്പനിയുടെ മുഖ മുദ്രയായി മാറിയ ഫയർ എഞ്ചിൻ റെഡ് പെയിന്റ് സ്കീം എന്നിവ ജാവ OHV -ൽ ഉൾപ്പെടുത്തിയിരുന്നു. 1929 -ൽ പ്രാഗ് മോട്ടോർ & മോട്ടോർസൈക്കിൾ ഷോയിലാണ് മോട്ടോർസൈക്കിൾ അരങ്ങേറ്റം കുറിച്ചത്.

Most Read Articles

Malayalam
English summary
Jawa Anniversary Edition Detailed On Official Video: 90 Units Only. Read more Malayalam.
Story first published: Tuesday, October 15, 2019, 12:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X