45 ലക്ഷം രൂപയ്ക്ക് ആദ്യ ബൈക്ക് വിറ്റ് ജാവ

45 ലക്ഷം രൂപയ്ക്ക് ആദ്യ ബൈക്ക് വിറ്റ് ജാവ. ഇന്ത്യന്‍ സൈനിക വിഭാഗങ്ങള്‍ക്ക് വേണ്ടി നിര്‍മ്മാതാക്കളായ ക്ലാസിക്ക് ലെജന്‍ഡ്‌സ് മുംബൈയില്‍ സംഘടിപ്പിച്ച ധനസമാഹരണ ചടങ്ങിലാണ് പതിമൂന്ന് ജാവ യൂണിറ്റുകള്‍ വില്‍പ്പനയ്ക്ക് അണിനിരന്നത്. പതിമൂന്ന് ബൈക്കുകളും കൂടി 1.43 കോടി രൂപ ലേലത്തില്‍ സമാഹരിച്ചു. ഈ തുക ആര്‍മ്ഡ് ഫോഴ്‌സസ് ഫ്‌ളാഗ് ഡേ ഫണ്ടിലേക്ക് ക്ലാസിക്ക് ലെജന്‍ഡ്‌സ് സംഭാവന ചെയ്യും.

45 ലക്ഷം രൂപയ്ക്ക് ആദ്യ ബൈക്ക് വിറ്റ് ജാവ

ജാവ സിഗ്നേച്ചര്‍ എഡിഷന്‍ എന്ന പേരിലാണ് ബൈക്കുകള്‍ വില്‍പ്പനയ്ക്ക് എത്തിയത്. ലേലത്തില്‍ പങ്കെടുത്ത ഉപഭോക്താക്കള്‍ക്ക് ഒന്നു മുതല്‍ നൂറു വരെ ഷാസി നമ്പര്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ടായിരുന്നു. ഷാസി നമ്പര്‍ അടിസ്ഥാനപ്പെടുത്തി ബൈക്കുകളുടെ വിലയില്‍ ഏറ്റക്കുറച്ചിലുകളുണ്ടായി.

45 ലക്ഷം രൂപയ്ക്ക് ആദ്യ ബൈക്ക് വിറ്റ് ജാവ

45 ലക്ഷം രൂപയ്ക്കാണ് ഒന്നാം നമ്പര്‍ ഷാസിയുള്ള സിഗ്നേച്ചര്‍ എഡിഷന്‍ ജാവ വിറ്റുപോയത്. ഏഴാം നമ്പര്‍ ഷാസിയ്ക്ക് താരതമ്യേന ആവശ്യക്കാര്‍ കുറവായിരുന്നു. ലേലത്തില്‍ ഏറ്റവും കുറഞ്ഞ തുക ലഭിച്ച മോഡലും ഇതുതന്നെ. അഞ്ചു ലക്ഷം രൂപയ്ക്കാണ് കമ്പനി ബൈക്ക് വിറ്റത്.

Most Read: 'വലിയ' ബൈക്കുമായി റോയല്‍ എന്‍ഫീല്‍ഡ്

45 ലക്ഷം രൂപയ്ക്ക് ആദ്യ ബൈക്ക് വിറ്റ് ജാവ

ഓണ്‍ലൈന്‍ മുഖേനയും ലേലത്തില്‍ പങ്കെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ടായിരുന്നു. പത്തു ബൈക്കുകള്‍ ലേലത്തില്‍ നേരിട്ട പങ്കെടുത്ത വ്യക്തികള്‍ വാങ്ങിയപ്പോള്‍, മൂന്നു ബൈക്കുകള്‍ ഓണ്‍ലൈന്‍ മുഖേന വിറ്റുപോയി. ബൈക്ക് ലേലത്തില്‍ വിളിച്ചവര്‍ ഏഴു ദിവസത്തിനകം തുക മുഴുവന്‍ കെട്ടിവെയ്ക്കണം.

45 ലക്ഷം രൂപയ്ക്ക് ആദ്യ ബൈക്ക് വിറ്റ് ജാവ

ബൈക്കിന്റെ രജിസ്‌ട്രേഷന്‍ ചിലവുകളെല്ലാം വിളിച്ച ലേല തുകയില്‍ ഉള്‍പ്പെടും. സിഗ്നേച്ചര്‍ എഡിഷന്‍ ജാവ സ്വന്തമാക്കിയ ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങളും സൗകര്യങ്ങളും ക്ലാസിക്ക് ലെജ്ന്‍ഡ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ജാവ സംഘടിപ്പിക്കുന്ന ചടങ്ങുകളിലെല്ലാം ഇവര്‍ പ്രത്യേക ക്ഷണം ലഭിക്കും.

45 ലക്ഷം രൂപയ്ക്ക് ആദ്യ ബൈക്ക് വിറ്റ് ജാവ

42 മാസത്തെ പ്രത്യേക സര്‍വീസ് പാക്കേജിനും ജാവ സിഗ്നേച്ചര്‍ എഡിഷന്‍ ഉടമകള്‍ അര്‍ഹരാണ്. രാജ്യമെങ്ങുമുള്ള ജാവ ഡീലര്‍ഷിപ്പുകള്‍ മാര്‍ച്ച് 30 മുതല്‍ (ഇന്ന് തൊട്ട്) മോഡലുകളുടെ ഔദ്യോഗിക വിതരണം ആരംഭിക്കാനിരിക്കുകയാണ്. നിലവില്‍ രണ്ടു ബൈക്കുകളാണ് ജാവ നിരയില്‍ അണിനിരക്കുന്നത് — ജാവയും, ജാവ ഫോര്‍ട്ടി ടൂവും.

Most Read: ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം

45 ലക്ഷം രൂപയ്ക്ക് ആദ്യ ബൈക്ക് വിറ്റ് ജാവ

1.64 ലക്ഷം രൂപയാണ് ജാവയ്ക്ക് വില. ജാവ ഫോര്‍ട്ടി ടൂവിന് വില 1.55 ലക്ഷം രൂപയും. ജാവ പെറാക്കെന്ന ബോബര്‍ പതിപ്പിനെ 1.89 ലക്ഷം രൂപയ്ക്ക് കമ്പനി അവതരിപ്പിച്ചെങ്കിലും പിന്നീടൊരു ഘട്ടത്തില്‍ മാത്രമെ മോഡല്‍ വില്‍പ്പനയ്ക്ക് വരികയുള്ളൂ. വിലസൂചിക ദില്ലി ഷോറൂം അടിസ്ഥാനപ്പെടുത്തി.

45 ലക്ഷം രൂപയ്ക്ക് ആദ്യ ബൈക്ക് വിറ്റ് ജാവ

ബുള്ളറ്റുകളെ പോലെ വട്ടത്തിലുള്ള ഹെഡ്‌ലാമ്പും ക്രോം തിളക്കമുള്ള ഇന്ധനടാങ്കും പുതിയ ജാവ ബൈക്കുകളുടെയും സവിശേഷതകളാണ്. പരന്ന സീറ്റാണ് ബൈക്കുകള്‍ക്ക്. ഇരട്ട പുകക്കുഴലുകള്‍ പ്രതാപകാല ജാവ ബൈക്കുകളുടെ സ്മരണയുണര്‍ത്തും. ചെയിന്‍ കവര്‍, സ്പോക്ക് വീലുകള്‍, വട്ടത്തിലുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാം ജാവ ബൈക്കുകളുടെ ക്ലാസിക്ക് വിശേഷങ്ങളില്‍പ്പെടും.

45 ലക്ഷം രൂപയ്ക്ക് ആദ്യ ബൈക്ക് വിറ്റ് ജാവ

293 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് ജാവ, ജാവ ഫോര്‍ട്ടി ടൂ ബൈക്കുകള്‍ വിപണിയില്‍ എത്തുക. എഞ്ചിന് 27 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് എഞ്ചിനുകളുടെ ഒരുക്കം. ആറു സ്പീഡാണ് ഗിയര്‍ബോക്സ്.

Most Read: മഹീന്ദ്ര മോജോയ്ക്ക് 75,000 രൂപ ഡിസ്‌കൗണ്ട്

45 ലക്ഷം രൂപയ്ക്ക് ആദ്യ ബൈക്ക് വിറ്റ് ജാവ

ബ്ലാക്, മറൂണ്‍, ഗ്രെയ് നിറങ്ങള്‍ ജാവയില്‍ അണിനിരക്കും. ജാവ ഫോര്‍ട്ടി ടൂവില്‍ ഹാലീസ് ടിയല്‍, ഗലാറ്റിക് ഗ്രീന്‍, സ്റ്റാര്‍ലൈറ്റ് ബ്ലൂ, ല്യുമോസ് ലൈം, നെബ്യുല ബ്ലൂ, കോമറ്റ് റെഡ് നിറങ്ങളുണ്ട്. ആദ്യവര്‍ഷം പ്രതിമാസം 7,500 യൂണിറ്റുകളുടെ വില്‍പ്പനയാണ് ജാവ ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
English summary
Jawa Raises Rs 1.43 Crore In Auction. Read in Malayalam.
Story first published: Saturday, March 30, 2019, 12:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X