ജാവ ബൈക്കുകളുടെ മൈലേജ് വിവരങ്ങള്‍ പുറത്ത്

2018 നവംബറിലാണ് ജാവ, ജാവ ഫോര്‍ടി ടു എന്ന രണ്ട് ബൈക്കുകളുമായി ഐതിഹാസിക ബ്രാന്‍ഡായ ജാവ മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയിലേക്ക് തിരിച്ച് വരവ് നടത്തിയത്. തിരിച്ച് വരവ് പ്രഖ്യാപിച്ചത് മുതല്‍ മികച്ച പ്രതികരണമാണ് ജാവ ബൈക്കുകള്‍ക്ക് വിപണിയില്‍ ലഭിക്കുന്നത്. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച വന്‍ ഡിമാന്‍ഡ് കാരണം 2019 സെപ്റ്റംബര്‍ വരെ ബുക്കിംഗ് നിര്‍ത്തിവെയ്‌ക്കേണ്ട സ്ഥിതി വിശേഷം വരെ ജാവയ്ക്കുണ്ടായി.

ജാവ ബൈക്കുകളുടെ മൈലേജ് വിവരങ്ങള്‍ പുറത്ത്

ജാവ, ജാവ ഫോര്‍ടി ടു ബൈക്കുകളുടെ ഔദ്യോഗിക ഡെലിവറി കമ്പനി തുടങ്ങിയത് കഴിഞ്ഞയാഴ്ചയാണ്. ഇന്ത്യന്‍ വിപണിയിലെത്തിയ ജാവ ബൈക്കുകളുടെ മൈലേജ് വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍.

ജാവ ബൈക്കുകളുടെ മൈലേജ് വിവരങ്ങള്‍ പുറത്ത്

ARAI വിവരങ്ങള്‍ പ്രകാരം ലിറ്ററിന് 37.5 കിലോമീറ്റര്‍ മൈലേജാണ് ജാവ ബൈക്കുകള്‍ നല്‍കുന്നത്. ഇത് മഹീന്ദ്ര മോജോയെക്കാളും കൂടുതലാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. ലിറ്ററിന് 35 കിലോമീറ്ററാണ് മഹീന്ദ്ര മോജോയുടെ മൈലേജ്.

Most Read:കാറുകളുടെ എണ്ണം കൂടുന്നു, ആശങ്ക വ്യക്തമാക്കി സുപ്രീം കോടതി

ജാവയ്ക്ക് 1.64 ലക്ഷം രൂപയും ഫോര്‍ടി ടുവിന് 1.55 ലക്ഷം രൂപയുമാണ് ദില്ലി എക്‌സ്‌ഷോറൂം വില. ഇത് ഒറ്റ ചാനല്‍ എബിഎസ് നിലവാരത്തിലുള്ള ജാവ ബൈക്കുകളുടെ വിലയാണ്. ഇവയുടെ ഇരട്ട ചാനല്‍ എബിഎസ് പതിപ്പും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്.

ജാവ ബൈക്കുകളുടെ മൈലേജ് വിവരങ്ങള്‍ പുറത്ത്

എന്നാല്‍ ഇരട്ട ചാനല്‍ എബിഎസ് സുരക്ഷ വരുമ്പോള്‍ അല്‍പ്പം പ്രീമിയം വിലയിലാണ് മോഡലുകള്‍ ഒരുങ്ങുന്നത്. ദില്ലി എക്‌സ്‌ഷോറൂം പ്രകാരം 1.72 ലക്ഷം രൂപ, 1.63 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇരട്ട ചാനല്‍ എബിഎസുള്ള ജാവ, ഫോര്‍ടി ടു ബൈക്കുകളുടെ വില.

ജാവ ബൈക്കുകളുടെ മൈലേജ് വിവരങ്ങള്‍ പുറത്ത്

മധ്യപ്രദേശിലെ പിത്താമ്പൂരില്‍ നിര്‍മ്മിച്ച ഇരു ബൈക്കുകളും രാജ്യത്തെ 77 നഗരങ്ങളിലായി സ്ഥിതി ചെയ്യുന്ന 95 ഷോറൂമുകളില്‍ അണിനിരന്ന് കഴിഞ്ഞു. ബോബര്‍ ശൈലിയില്‍ ഒരുങ്ങുന്ന പെറാക്കിന്റെ പണിപ്പുരയിലാണ് ജാവയിപ്പോള്‍.

Most Read:ടാറ്റ കാറുകളുടെ വില കൂടി, മോഡലുകളുടെ ശരാശരി വിലവര്‍ധനവ് ഇങ്ങനെ

ജാവ ബൈക്കുകളുടെ മൈലേജ് വിവരങ്ങള്‍ പുറത്ത്

ജാവ, ജാവ ഫോര്‍ടി ടു മോഡലുകള്‍ക്കൊപ്പം കമ്പനി അവതരിപ്പിച്ച ജാവ പെറാക്ക് ഈ വര്‍ഷം നവംബറോടെ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 293 സിസി ശേഷിയുള്ള ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂളിംഗ് എഞ്ചിനാണ് ഇരു ജാവ ബൈക്കുകളിലുമുള്ളത്.

ജാവ ബൈക്കുകളുടെ മൈലേജ് വിവരങ്ങള്‍ പുറത്ത്

ഇത് 27 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. മഹീന്ദ്ര മോജോയിലേതിന് സമാനമായ എഞ്ചിനാണ് ജാവ ബൈക്കുകളിലുള്ളതെങ്കിലും കുറഞ്ഞ rpm -ലും കൂടുതല്‍ ടോര്‍ഖ് ലഭിക്കുന്ന രീതിയില്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. കൂടാതെ പഴയ ജാവ ബൈക്കുകളുടെ ശബ്ദം അനുസ്മരിപ്പിക്കും വിധം എക്‌സ്‌ഹോസ്റ്റ് സംവിധാനം പരിഷ്‌കരിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Jawa Motorcycles Mileage Figures Revealed — ARAI-Certified Mileage Figures Is Quite Impressive: read in malayalam
Story first published: Friday, April 5, 2019, 13:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X