ആക്സസറികളുടെ നീണ്ടനിരയുമായി ജാവ, വിലവിവരങ്ങൾ അറിയാം

ജാവ ബൈക്കുകള്‍ക്കായുള്ള ആക്‌സസറികളുടെ ഔദ്യോഗിക ലിസ്റ്റ് കമ്പനി പുറത്തുവിട്ടു. രാജ്യത്തുടനീളമുള്ള ജാവ ഡീലര്‍ഷിപ്പുകളിലൂടെ ആക്‌സസറികള്‍ ഒട്ടും വൈകാതെ തന്നെ കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കും. ലഗേജ് റാക്ക്, ഗ്രാബ് റെയില്‍, ബാക്ക്‌റെസ്റ്റ്, ബാര്‍-എന്‍ഡ്-മിററുകള്‍, ക്രാഷ് ഗാര്‍ഡുകള്‍ എന്നിവയുള്‍പ്പെട്ട ആക്‌സസറികളാവും കമ്പനി പുറത്തിറക്കുക.

ആക്സസറികളുടെ നീണ്ടനിരയുമായി ജാവ, വിലവിവരങ്ങൾ അറിയാം

399 രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്. നിരയില്‍ ഏറ്റവും മൂല്യമേറിയ ഘടകമായ ക്രോം ക്രാഷ് ഗാര്‍ഡിന് 1,599 രൂപയാണ് വില. ഇത് കൂടാതെ ജാവ ബൈക്കുകള്‍ക്കാവശ്യമായ റൈഡിംഗ് ഗിയറും കമ്പനി അവതരിപ്പിച്ചിരിക്കുന്നു.

ആക്സസറികളുടെ നീണ്ടനിരയുമായി ജാവ, വിലവിവരങ്ങൾ അറിയാം

ഹെല്‍മറ്റുകള്‍, റൈഡിംഗ് ജാക്കറ്റുകള്‍, ഗ്ലവ്വുകള്‍, ടി-ഷര്‍ട്ടുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. വിസറോട് കൂടിയ ഹെല്‍മറ്റാണ് കമ്പനി അവതരിപ്പിച്ചത്.

Accessories Price
Standard Grab rail Rs 399
Luggage Rack Rs 599
The Guardian Halo (Grabrail) Rs 749
Matte Seat Spoiler Rs 999
Backrest Rs 999
Bar End Mirrors Rs 1,499
Crash Guard Matte Rs 1,499
Crash Guard Chrome Rs 1,599

ആക്സസറികളുടെ നീണ്ടനിരയുമായി ജാവ, വിലവിവരങ്ങൾ അറിയാം

7,499 രൂപയുള്ള സ്റ്റീല്‍ത്ത് ജാക്കറ്റാണ് റൈഡിംഗ് ഗിയറിലെ മറ്റൊരാകര്‍ഷണം. താരതമ്യേന വില കൂടുതലാണിതെങ്കിലും തോള്‍ഭാഗം, കൈമുട്ട് എന്നിവയ്ക്ക് കൂടുതല്‍ സുരക്ഷ ഈ റൈഡിംഗ് ജാക്കറ്റ് നല്‍കുന്നു.

Riding Gear Price
Season 1 T-Shirt Rs 899

Corona Helmet with Visor

Rs 2,349

Halo Helmet with Visor

Rs 2,349

Gritty Gauntlet Gloves

Rs 2,499

Urban Enduro Stealth Jacket

Rs 7,499

ആക്സസറികളുടെ നീണ്ടനിരയുമായി ജാവ, വിലവിവരങ്ങൾ അറിയാം

ആകര്‍ഷകമായ ടി-ഷര്‍ട്ട് 899 രൂപയ്ക്കാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് ജാവ, ജാവ ഫോര്‍ടി ടൂ ബൈക്കുകള്‍ ഇന്ത്യയിലെത്തിയത്. ജാവ ക്ലാസിക്കിന് 1.55 ലക്ഷം രൂപയും ജാവ ഫോര്‍ടി ടുവിന് 1.64 ലക്ഷം രൂപയുമാണ് വില.

Most Read: പുതിയ നിറത്തില്‍ ടിവിഎസ് എന്‍ടോര്‍ഖ് 125

ആക്സസറികളുടെ നീണ്ടനിരയുമായി ജാവ, വിലവിവരങ്ങൾ അറിയാം

ഇതിന് പുറമെ ബൈക്കുകളുടെ ഇരട്ട ചാനല്‍ പതിപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 1.64 ലക്ഷം, 1.73 ലക്ഷം എന്നിങ്ങനെയാണ് ഇരട്ട ചാനല്‍ പതിപ്പുകളുടെ വില.

Most Read: മാരുതി ബ്രെസ്സയുടെ വിപണി മോഹിച്ച് റെനോ, പുതിയ എസ്‌യുവി വരുന്നൂ

ആക്സസറികളുടെ നീണ്ടനിരയുമായി ജാവ, വിലവിവരങ്ങൾ അറിയാം

293 സിസി ഒറ്റ സിലിണ്ടര്‍ DOHC എഞ്ചിനാണ് ജാവ, ജാവ ഫോര്‍ടി ടൂ മോഡലുകളില്‍ തുടിക്കുന്നത്. ലിക്വിഡ് കൂളിംഗ് സംവിധാനവും ഈ എഞ്ചിനുണ്ട്. 27 bhp കരുത്തും 28 Nm torque ഉം കുറിക്കുന്നതാണീ എഞ്ചിന്‍. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. ARAI ടെസ്റ്റില്‍ 37.5 കിലോമീറ്റര്‍ മൈലേജ്ണ് ജാവ ബൈക്കുകള്‍ കാഴ്ചവെച്ചിട്ടുള്ളത്.

Most Read Articles

Malayalam
English summary
Jawa Bike Official Accessories. Read in Malayalam.
Story first published: Wednesday, June 26, 2019, 13:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X