കാത്തിരിപ്പിനു പുറമേ ഹാന്‍ഡിലിങ് ചാര്‍ജുകളും; ജാവ ഡീലറിനെതിരെ ഉപഭോക്താവ്

ഹാന്‍ഡിലിങ് ചാര്‍ജുകള്‍ രാജ്യമങ്ങും നിയമ വിരുധമാണ്. സുപ്രീമം കോടത് വരെ ഇതിനെതിരായി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇന്നും പല വാഹന ഡീലറുമാര്‍ ഉപഭോക്താക്കളില്‍ നിന്ന് ഇന്നും ഹാന്‍ഡിലിങ് ചാര്‍ജുകള്‍ അനധികൃതമായി ഈടാക്കുന്നു.

കാത്തിരിപ്പിനു പുറമേ ഹാന്‍ഡിലിങ് ചാര്‍ജുകളും; ജാവ ഡീലറിനെതിരെ ഉപഭോക്താവ്

ജാവ ക്ലാസ്സിക്ക് ഡ്യുവല്‍ ABS ഉപഭോക്താവിന് ഡീലര്‍ ഷിപ്പില്‍ നിന്ന് ലഭിച്ച ബില്ലാണ് വീണ്ടും ജാവ മോട്ടോര്‍സൈക്കിള്‍സിനെ വാര്‍ത്തകളില്‍ നിറയ്ക്കുന്നത്.

കാത്തിരിപ്പിനു പുറമേ ഹാന്‍ഡിലിങ് ചാര്‍ജുകളും; ജാവ ഡീലറിനെതിരെ ഉപഭോക്താവ്

ഉപഭോക്താവിന് ഡീലര്‍ഷിപ്പില്‍ നിന്ന് നല്‍കിയ വമ്പന്‍ ബില്ല് ട്വിറ്ററില്‍ കമ്പി CEO -യെ ഉള്‍പ്പടെ ടാഗ് ചെയ്ത് പങ്കുവയ്ച്ചാണ് ഉപഭോക്താവ് തന്റെ അമര്‍ഷം തീര്‍ത്തത്.

കാത്തിരിപ്പിനു പുറമേ ഹാന്‍ഡിലിങ് ചാര്‍ജുകളും; ജാവ ഡീലറിനെതിരെ ഉപഭോക്താവ്

ബില്ലില്‍ വാഹനത്തിന്റെ എക്‌സ്-ഷോറൂം വില 1,76,242 രൂപ, ലൈറ്റ് ബാറും മറ്റുള്ളവയും 20,000 രൂപ, ഇന്‍ഷുറന്‍സ് 14,000 രൂപ, PDI 900 രൂപ, സെന്റര്‍ സ്റ്റാന്‍ഡ് 800 രൂപ, ഹാന്‍ഡിലിങ് 1700 രൂപ, ഫിറ്റിങ് 500 രൂപ, ഡീറ്റെയിലിങ് 2000 രൂപ എന്നിങ്ങനെ എല്ലാം ചേര്‍ത്ത് 2,16,142 രൂപ വില വരുന്ന പ്രാരംഭ ക്വട്ടേഷനാണ് കമ്പി ഡീലര്‍ഷിപ്പില്‍ നിന്ന് ലഭിച്ചത്.

കാത്തിരിപ്പിനു പുറമേ ഹാന്‍ഡിലിങ് ചാര്‍ജുകളും; ജാവ ഡീലറിനെതിരെ ഉപഭോക്താവ്

ഇത്രയും വലിയൊരു സംഖ്യ ബില്ലായി ലഭിച്ച ഉപഭോക്താവിന്റെ കണ്ണ് തന്നെ തള്ളിപ്പോയി. കിട്ടിയ ബില്ലില്‍ തന്നെ തനിക്ക് സ്വീകാര്യമാവാത്ത ചാര്‍ജുകള്‍ അദ്ദേഹം ചുവന്ന മഷിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കാത്തിരിപ്പിനു പുറമേ ഹാന്‍ഡിലിങ് ചാര്‍ജുകളും; ജാവ ഡീലറിനെതിരെ ഉപഭോക്താവ്

ഈ ചാര്‍ജുകള്‍ ആവശ്യമില്ലാത്തതാണെന്നും, ഡീലര്‍ഷിപ്പുകള്‍ക്ക് കാശ് തട്ടിയെടുക്കാനുള്ള അടവു മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 21-നും 31-നും ഇടയില്‍ വാഹനത്തിന്റെ ഡെലിവറിയും ഡീലര്‍ വാഗ്ദാനം ചെയ്തിരുന്നു എന്നും ഉപഭോക്താവ് വ്യക്തമാക്കുന്നു.

കാത്തിരിപ്പിനു പുറമേ ഹാന്‍ഡിലിങ് ചാര്‍ജുകളും; ജാവ ഡീലറിനെതിരെ ഉപഭോക്താവ്

ഈ അധിക ചാര്‍ജുകളേപ്പറ്റി ഡീലര്‍ഷിപ്പില്‍ ചോദിച്ചപ്പോള്‍ RTO ഏജന്റുമാര്‍ക്കുള്ളതും, പ്രീ ഡെലിവറി ഇന്‍സ്‌പെക്ഷന്‍ ചാര്‍ജുകളുമാണിത് എന്നായിരുന്നു ലഭിച്ച മറുപടി. ഡീലര്‍ഷിപ്പിന്റെ ഉത്തരങ്ങളില്‍ തൃപ്തനാകാത്ത ഉപഭോക്താവ് ജാവയ്ക്ക് കത്തയക്കുകയും, കമ്പനി CEO -യെ ടാഗ് ചെയ്ത് ട്വിറ്ററില്‍ പോസ്റ്റിടുകയും ചെയ്തു.

കാത്തിരിപ്പിനു പുറമേ ഹാന്‍ഡിലിങ് ചാര്‍ജുകളും; ജാവ ഡീലറിനെതിരെ ഉപഭോക്താവ്

പ്രതീക്ഷിച്ചതിലും പെട്ടെന്നാണ് പ്രതികരണം ലഭിച്ചത്. ജാവയുടെ ദക്ഷിണ മേഖല മാനേജറും, കമ്പനി എംഡിയും ഒരുമിച്ചുള്ള കോന്‍ഫ്രന്‍സ് കോളാണ് ഉപഭോക്താവിന് ലഭിച്ചത്.

കാത്തിരിപ്പിനു പുറമേ ഹാന്‍ഡിലിങ് ചാര്‍ജുകളും; ജാവ ഡീലറിനെതിരെ ഉപഭോക്താവ്

അനാവശ്യമായി ചേര്‍ത്തിരുന്ന ഹാന്‍ഡിലിങ് ചാര്‍ജുകള്‍ എല്ലാം നീക്കി 2,07,336 രൂപയാണ് അവസാന ക്വട്ടേനായി എംഡി നല്‍കിയത്. വാഹനത്തിന്റെ ഓണ്‍-റോഡ് വിലയില്‍ നിന്നും 9000 രുൂപയുടെ കുറവാണ് ഇവിടെ വ്യക്തമാകുന്നത്.

കാത്തിരിപ്പിനു പുറമേ ഹാന്‍ഡിലിങ് ചാര്‍ജുകളും; ജാവ ഡീലറിനെതിരെ ഉപഭോക്താവ്

വാഹനങ്ങളുടെ വൈകിയ വികരണവും, നീണ്ട കാത്തിരിപ്പ് കാലവും എല്ലാം ജാവയെ വാര്‍ത്തകളില്‍ എത്തിച്ചിരുന്നു. ഡെലിവറിയേക്കുറിച്ച് ഡീലര്‍ഷിപ്പുകളില്‍ നിന്നും കമ്പനിയില്‍ നിന്നും യാതൊരു പ്രതികരണവും ലഭിക്കാത്തതിനാല്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അടുത്തിടെ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഡെലിവറി എസ്റ്റിമേറ്റര്‍ ജാവ അവതരിപ്പിച്ചിരുന്നു.

കാത്തിരിപ്പിനു പുറമേ ഹാന്‍ഡിലിങ് ചാര്‍ജുകളും; ജാവ ഡീലറിനെതിരെ ഉപഭോക്താവ്

തങ്ങളുടെ വാഹനങ്ങള്‍ എപ്പോള്‍ ഡെലിവറിയാവുമെന്ന് ഉപഭോക്താവിന് ഇതില്‍ പരിശോധിക്കാവുന്നതാണ്. എന്നാല്‍ 2018 ഡിസംബര്‍ 25 -ന് മുമ്പ് നടത്തിയ ബുക്കിങ്ങുകള്‍ മാത്രമാണ് ഇതില്‍ പരിശോധിക്കാന്‍ സാധിക്കൂ എന്നത് മറ്റൊരു പോരായ്മയാണ്.

Source: Rushlane

Most Read Articles

Malayalam
English summary
Jawa Dealers charges additional 9k Handling charges customer complaints to CEO. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X