നീണ്ട കാത്തിരിപ്പിന് വിരാമം, ജാവ ബൈക്കുകളുടെ വിതരണം തുടങ്ങി

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം. ജാവ ബൈക്കുകളുടെ വിതരണം മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക്ക് ലെജന്‍ഡ്‌സ് കമ്പനി ആരംഭിച്ചു. രാജ്യമെങ്ങമുള്ള ജാവ ഡീലര്‍ഷിപ്പുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ക്രമമനുസരിച്ച് ജാവ, ജാവ ഫോര്‍ട്ടി ടൂ മോഡലുകള്‍ കൈമാറാന്‍ തുടങ്ങി. നിലവില്‍ 105 ജാവ ഡീലര്‍ഷിപ്പുകളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒറ്റ ചാനല്‍ എബിഎസ് മോഡലുകള്‍ മാത്രമാണ് കമ്പനി കൈമാറുന്നത്. ജൂണ്‍ മുതല്‍ ഇരട്ട ചാനല്‍ എബിഎസ് മോഡലുകള്‍ വിപണിയിലെത്തും.

നീണ്ട കാത്തിരിപ്പിന് വിരാമം, ജാവ ബൈക്കുകളുടെ വിതരണം തുടങ്ങി

കഴിഞ്ഞ നവംബറിലാണ് ജാവ, ജാവ ഫോര്‍ട്ടി ടൂ മോഡലുകള്‍ ഇന്ത്യയില്‍ അവതരിച്ചത്. പിന്നാലെ ബൈക്കുകളുടെ ബുക്കിംഗ് കമ്പനി ആരംഭിക്കുകയായിരുന്നു. രാജ്യത്ത് പൊടുന്നനെയാണ് പുതിയ ജാവ ബൈക്കുകള്‍ക്ക് പ്രചാരമുയര്‍ന്നത്. നിലവില്‍ 2019 സെപ്തംബര്‍ വരെയുള്ള യൂണിറ്റുകള്‍ മുഴുവന്‍ ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.

നീണ്ട കാത്തിരിപ്പിന് വിരാമം, ജാവ ബൈക്കുകളുടെ വിതരണം തുടങ്ങി

മുന്‍, പിന്‍ ഡിസ്‌ക്ക് ബ്രേക്കും ഒറ്റ ചാനല്‍ എബിഎസും ജാവ, ജാവ ഫോര്‍ട്ടി ടൂ മോഡലുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്. ഇതേസമയം പിറകില്‍ ഇരട്ട ഡിസ്‌ക്ക് യൂണിറ്റുള്ള ജാവ പതിപ്പും വിപണിയില്‍ എത്തുന്നുണ്ട്. 1.55 ലക്ഷം രൂപയാണ് ഒറ്റ ചാനല്‍ എബിഎസുള്ള ജാവ ഫോര്‍ട്ടി ടൂ ബൈക്കിന് വില.

Most Read: 45 ലക്ഷം രൂപയ്ക്ക് ആദ്യ ബൈക്ക് വിറ്റ് ജാവ

നീണ്ട കാത്തിരിപ്പിന് വിരാമം, ജാവ ബൈക്കുകളുടെ വിതരണം തുടങ്ങി

ഇരട്ട ചാനല്‍ എബിഎസ് പതിപ്പ് 1.64 ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്ക്ക് എത്തുന്നു. ഒറ്റ ചാനല്‍ എബിഎസ് സുരക്ഷയില്‍ അണിനിരക്കുന്ന ജാവ ബൈക്കിന് 1.64 ലക്ഷം രൂപയാണ് വില. ഇരട്ട ഡിസ്‌ക്കും ഇരട്ട ചാനല്‍ എബിഎസും ജാവയില്‍ ഒരുങ്ങുമ്പോള്‍ വില 1.73 ലക്ഷം രൂപയായി ഉയരുമെന്ന് മാത്രം.

നീണ്ട കാത്തിരിപ്പിന് വിരാമം, ജാവ ബൈക്കുകളുടെ വിതരണം തുടങ്ങി

293 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് ജാവ, ജാവ ഫോര്‍ട്ടി ടൂ ബൈക്കുകള്‍ വിപണിയില്‍ എത്തുന്നത്. എഞ്ചിന് 27 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് എഞ്ചിനുകളുടെ ഒരുക്കം. ഗിയര്‍ബോക്‌സ് ആറുസ്പീഡ്.

നീണ്ട കാത്തിരിപ്പിന് വിരാമം, ജാവ ബൈക്കുകളുടെ വിതരണം തുടങ്ങി

മഹീന്ദ്ര മോജോയില്‍ ഇതേ എഞ്ചിനാണെങ്കിലും കൂടുതല്‍ ടോര്‍ഖിനായി ജാവ ബൈക്കുകളില്‍ എഞ്ചിന്‍ യൂണിറ്റ് റീട്യൂണ്‍ ചെയ്യപ്പെട്ടിട്ടുണ്ട്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ് ശേഷിയുള്ള ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും ജാവ ബൈക്കുകളില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

Most Read: 'വലിയ' ബൈക്കുമായി റോയല്‍ എന്‍ഫീല്‍ഡ്

ജാവയുടെ പ്രതാപകാലം ഓര്‍മ്മപ്പെടുത്തിയാണ് പുതിയ മോഡലുകളുടെ ഒരുക്കം. 300 സിസി ശ്രേണി അടക്കിവാഴുന്ന റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ കിടപിടിക്കാനുള്ള ചേരുവകളെല്ലാം ജാവ, ജാവ ഫോര്‍ട്ടി ടൂ ബൈക്കുകളില്‍ കാണാം. ക്ലാസിക്ക് മുഖമുള്ള ഹെഡ്‌ലാമ്പും ക്രോം ആവരണമുള്ള ഇന്ധനടാങ്കും മോഡലുകളുടെ തനിമ കൂട്ടുന്നു.

നീണ്ട കാത്തിരിപ്പിന് വിരാമം, ജാവ ബൈക്കുകളുടെ വിതരണം തുടങ്ങി

ഇരു ബൈക്കുകളിലും സീറ്റ് ഘടന പരന്നതാണ്. ഇരട്ട പുകക്കുഴലുകള്‍ കാഴ്ച്ചക്കാരുടെ ശ്രദ്ധയാകര്‍ഷിക്കും. പ്രതിമാസം 7,500 യൂണിറ്റുകളുടെ വില്‍പ്പനയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതേസമയം ജാവ മോഡലുകള്‍ക്കായി ഇതുവരെ ലഭിച്ച ബുക്കിംഗ് വിവരങ്ങള്‍ ക്ലാസിക്ക് ലെജന്‍ഡ്‌സ് കമ്പനി പുറത്തുവിട്ടിട്ടില്ല.

നീണ്ട കാത്തിരിപ്പിന് വിരാമം, ജാവ ബൈക്കുകളുടെ വിതരണം തുടങ്ങി

ജാവ, ജാവ ഫോര്‍ട്ടി ടൂ മോഡലുകള്‍ക്കൊപ്പം പെറാക്കെന്ന ബോബര്‍ പതിപ്പിനെയും കമ്പനി നവംബറില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടൊരു ഘട്ടത്തില്‍ മാത്രമെ മോഡല്‍ വില്‍പ്പനയ്ക്ക് വരികയുള്ളൂ.

Most Read Articles

Malayalam
English summary
Jawa Deliveries Commence Nationwide. Read in Malayalam.
Story first published: Saturday, March 30, 2019, 19:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X