ധീരജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് 1.49 കോടി രൂപ നല്‍കി ജാവ

ആദ്യ ജാവ ബൈക്ക് 45 ലക്ഷം രൂപയ്ക്ക് വിറ്റുപോകുമെന്ന് ആരും കരുതിയില്ല. കേട്ടാല്‍ അത്ഭുതം തോന്നാം. കഴിഞ്ഞമാസം മുംബൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പതിമൂന്ന് ജാവ ബൈക്കുകള്‍ ലേലത്തിന് അണിനിരന്നപ്പോള്‍, 1.49 കോടി രൂപയാണ് ക്ലാസിക്ക് ലെജന്‍ഡ്‌സ് കമ്പനി സമാഹരിച്ചത്. വീരചരമം പ്രാപിച്ച ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താന്‍ വേണ്ടിയായിരുന്നു ലേലം.

ധീരജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് 1.49 കോടി രൂപ നല്‍കി ജാവ

ഓണ്‍ലൈനിലൂടെയും നേരിട്ടും ആളുകള്‍ വാശിയോടെ പങ്കെടുത്തതോടെ ബൈക്കുകളുടെ വില ഉയര്‍ന്നു; ലേലം പ്രതീക്ഷിച്ചതിലുമേറെ ഹിറ്റായി. ഇന്നലെ ദില്ലിയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ലേലത്തില്‍ സമാഹരിച്ച മുഴുവന്‍ തുക (1,49,25,000 രൂപ) പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രീയ സൈനിക് ബോര്‍ഡിന് ക്ലാസിക്ക് ലെജന്‍ഡ്‌സ് കമ്പനി കൈമാറി.

Most Read: ട്രക്ക് ഓടിച്ച് സർദാർജി സമ്പാദിക്കുന്നത് 1.6 കോടി രൂപ — വീഡിയോ

ധീരജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് 1.49 കോടി രൂപ നല്‍കി ജാവ

ഒന്നു മുതല്‍ 99 വരെ ഷാസി നമ്പറുള്ള ജാവ ബൈക്കുകള്‍ തിരഞ്ഞെടുക്കാന്‍ ലേലത്തിൽ പങ്കെടുത്തവര്‍ക്ക് അവസരുമുണ്ടായിരുന്നു. 1, 3, 5, 7, 11, 13, 17, 18, 24, 26, 52, 77, 99 എന്നീ ഷാസി നമ്പറുകളുള്ള ബൈക്കുകളാണ് വിറ്റുപോയത്. ഇതില്‍ ഒന്നാം നമ്പര്‍ ഷാസി 45 ലക്ഷം രൂപ നേടി. ഏഴാം നമ്പര്‍ ഷാസിക്കാണ് ഏറ്റവും കുറവ് തുകയായ അഞ്ചു ലക്ഷം രൂപ ലഭിച്ചത്.

ധീരജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് 1.49 കോടി രൂപ നല്‍കി ജാവ

17 ലക്ഷം രൂപയ്ക്ക് വിറ്റുപോയ 17 -ആം നമ്പര്‍ ഷാസി, ഏറ്റവും ഉയര്‍ന്ന ലേലത്തുക ലഭിച്ച രണ്ടാമത്തെ താരമായി. ജാവ സിഗ്നേച്ചര്‍ എഡിഷനെന്നാണ് ലേലത്തില്‍ വില്‍ക്കപ്പെട്ട ബൈക്കുകള്‍ക്കെല്ലാം പേര്. സിഗ്നേച്ചര്‍ എഡിഷനെ സാധാരണ ജാവ ബൈക്കുകളില്‍ നിന്നു വേറിട്ടുനിര്‍ത്താനായി ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ ബൈക്കിലുണ്ട്.

ധീരജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് 1.49 കോടി രൂപ നല്‍കി ജാവ

ഇന്ധനടാങ്കിലെ ത്രിവര്‍ണ്ണ പതാക, ഉടമയുടെ പേരുള്ള പെട്രോള്‍ ക്യാപ്പ് എന്നിവ മാറ്റങ്ങളില്‍പ്പെടും. രാജ്യമെങ്ങും ജാവ സംഘടിപ്പിക്കുന്ന പരിപാടികളില്‍ സിഗ്നേച്ചര്‍ എഡിഷന്‍ ഉടമകള്‍ എന്നും പ്രത്യേക ക്ഷണിതാക്കളാണ്. ഒപ്പം, 42 മാസത്തെ പ്രത്യേക സര്‍വീസ് പാക്കേജും ജാവ സിഗ്നേച്ചര്‍ എഡിഷന്‍ ഉടമകള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read: ഒമ്പത് ടൺ ഭാരമുള്ള ട്രക്കിന് രക്ഷകനായി ഫോഴ്സ് ഗൂർഖ — വീഡിയോ

ധീരജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് 1.49 കോടി രൂപ നല്‍കി ജാവ

നിലവില്‍ രാജ്യമെങ്ങും ജാവ ബൈക്കുകളുടെ വിതരണം കമ്പനി തുടങ്ങിക്കഴിഞ്ഞു. ജാവ, ജാവ ഫോര്‍ട്ടി ടൂ ബൈക്കുകള്‍ക്കായി വന്‍ ബുക്കിങ് ബാഹുല്യമാണ് ഡീലര്‍ഷിപ്പുകളില്‍ അനുഭവപ്പെടുന്നത്. ബുക്കിങ് ക്രമമനുസരിച്ച് ബൈക്കുകള്‍ വിതരണം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് കണ്ട് ബൈക്കുകളുടെ ഓണ്‍ലൈന്‍ ബുക്കിങ് കമ്പനി നിര്‍ത്തിയിരിക്കുകയാണ്.

ധീരജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് 1.49 കോടി രൂപ നല്‍കി ജാവ

പുതുതായി ബുക്ക് ചെയ്യാന്‍ വരുന്നവരോട് ഡിസംബര്‍ വരെ കാത്തുനില്‍ക്കാനാണ് ജാവ ഡീലര്‍ഷിപ്പുകള്‍ ആവശ്യപ്പെടുന്നത്. ഒറ്റ ചാനല്‍ എബിഎസ് യൂണിറ്റുമായാണ് ജാവ, ജാവ ഫോര്‍ട്ടി ടൂ ബൈക്കുകള്‍ ആദ്യം വന്നതെങ്കിലും, ഉപഭോക്താക്കളുടെ ആവശ്യം മാനിച്ച് ഇരട്ട ചാനല്‍ എബിഎസ് പതിപ്പുകളും പിന്നാലെ നിരയിലെത്തി.

ധീരജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് 1.49 കോടി രൂപ നല്‍കി ജാവ

1.64 ലക്ഷം രൂപയാണ് ഒറ്റ ചാനല്‍ എബിഎസുള്ള ജാവയ്ക്ക് വില. ഇരട്ട ചാനല്‍ എബിഎസ് പതിപ്പ് 1.72 ലക്ഷം രൂപ വില കുറിക്കുന്നു. സമാനമായി ജാവ ഫോര്‍ട്ടി ടൂ മോഡലുകള്‍ 1.55 ലക്ഷം രൂപ (ഒറ്റ ചാനല്‍ എബിഎസ്), 1.63 ലക്ഷം രൂപ (ഇരട്ട ചാനല്‍ എബിഎസ്) എന്നിങ്ങനെ വിലസൂചിക പാലിക്കുന്നു. ഒറ്റ ചാനല്‍ എബിഎസ് മോഡല്‍ ബുക്ക് ചെയ്തവര്‍ക്ക് ഇരട്ട ചാനല്‍ എബിസ് യൂണിറ്റിലേക്ക് മാറാനുള്ള സൗകര്യം കമ്പനി ഒരുക്കുന്നുണ്ട്.

Image Source: Gul Panag

Most Read Articles

Malayalam
English summary
Jawa Donates Rs 1.49 Crore To Armed Forces Flag Fund Day. Read in Malayalam.
Story first published: Thursday, April 25, 2019, 12:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X