ഇരട്ട ചാനല്‍ എബിഎസ് ബൈക്കുകളുടെ വിതരണം ഈ മാസം ആരംഭിക്കുമെന്ന് ജാവ

ഇരട്ട ചാനല്‍ എബിഎസ് ബൈക്കുകളുടെ വിതരണം ഈ മാസം മുതല്‍ ആരംഭിക്കുമെന്ന് ജാവ. കഴിഞ്ഞവര്‍ഷം നവംബറിലാണ് ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. ജാവ, ജാവ ഫോര്‍ട്ടി ടൂ ബൈക്കുകള്‍ കണ്ടപാടെ ആരാധകര്‍ പിടിവലി തുടങ്ങി മോഡലുകള്‍ ബുക്ക് ചെയ്യാന്‍.

ഇരട്ട ചാനല്‍ എബിഎസ് ബൈക്കുകളുടെ വിതരണം ഈ മാസം ആരംഭിക്കുമെന്ന് ജാവ

ആദ്യം ഓണ്‍ലൈന്‍ വെബ്‌സൈറ്റ് മുഖേനയായിരുന്നു ബുക്കിങ്. പിന്നാലെ രാജ്യമെങ്ങും ഡീലര്‍ഷിപ്പ് ശൃഖല കമ്പനി സ്ഥാപിച്ചു. ബുക്ക് ചെയ്തവര്‍ക്ക് മാര്‍ച്ച് അവസാനവാരം മുതലാണ് ബൈക്കുകള്‍ കൈമാറാന്‍ ജാവ തുടങ്ങിയത്. ആദ്യഘട്ടത്തില്‍ ഒറ്റ ചാനല്‍ എബിഎസ് പതിപ്പുകള്‍ മാത്രമേ ഷോറൂമുകളിലെത്തിയുള്ളൂ.

ഇരട്ട ചാനല്‍ എബിഎസ് ബൈക്കുകളുടെ വിതരണം ഈ മാസം ആരംഭിക്കുമെന്ന് ജാവ

എന്നാല്‍ ജൂണ്‍ അവസാനം മുതല്‍ ഇരട്ട ചാനല്‍ എബിഎസ് പതിപ്പുകളുടെ വിതരണവും കമ്പനി തുടങ്ങുമെന്ന് ജാവാ സ്ഥാപകന്‍ അനുപം തരേജ് ട്വിറ്ററില്‍ അറിയിച്ചു. കരാറടിസ്ഥാനത്തില്‍ മഹീന്ദ്രയുടെ പിതാമ്പൂര്‍ ശാലയില്‍ നിന്നാണ് ജാവ ബൈക്കുകള്‍ പുറത്തിറങ്ങുന്നത്. നാളിതുവരെ എത്ര ജാവ യൂണിറ്റുകള്‍ ശാലയില്‍ ഉത്പാദിപ്പിച്ചെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഇരട്ട ചാനല്‍ എബിഎസ് ബൈക്കുകളുടെ വിതരണം ഈ മാസം ആരംഭിക്കുമെന്ന് ജാവ

ബൈക്കുകള്‍ക്കായി ലഭിച്ച ബുക്കിങ്ങുകളുടെ എണ്ണമോ, വിതരണം ചെയ്ത യൂണിറ്റുകളുടെ എണ്ണമോ ജാവ പുറത്തിവിട്ടിട്ടില്ല. വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ SIAM -ന്റെ റിപ്പോര്‍ട്ടു പ്രകാരം 2018 നവംബര്‍ മുതല്‍ 2019 മാര്‍ച്ചുവരെ 255 ജാവ ബൈക്കുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

ഇരട്ട ചാനല്‍ എബിഎസ് ബൈക്കുകളുടെ വിതരണം ഈ മാസം ആരംഭിക്കുമെന്ന് ജാവ

നിലവില്‍ മറൂണ്‍, ഗ്രെയ്, ബ്ലാക്ക് നിറങ്ങളിലാണ് ജാവ ബൈക്കുകള്‍ വില്‍പ്പനയ്ക്ക് വരുന്നത്. ഇതേസമയം, ജാവ ഫോര്‍ട്ടി ടൂ മോഡലില്‍ ആറു നിറങ്ങള്‍ അണിനിരിക്കുന്നു. കോമറ്റ് റെഡ്, നെബ്യൂല ബ്ലു, സ്റ്റാര്‍ലൈറ്റ് ബ്ലു, ല്യുമോസ് ലൈം, ഗലാക്ടിക് ഗ്രീന്‍, ഹാലീസ് ടിയെല്‍ നിറങ്ങള്‍ ജാവ ഫോര്‍ട്ടി ടൂവില്‍ തിരഞ്ഞെടുക്കാം.

ഇരട്ട ചാനല്‍ എബിഎസ് ബൈക്കുകളുടെ വിതരണം ഈ മാസം ആരംഭിക്കുമെന്ന് ജാവ

ഒറ്റ ചാനല്‍ എബിഎസ് ഇരു ബൈക്കുകളിലും അടിസ്ഥാന ഫീച്ചറാണ്. ഓപ്ഷനല്‍ വ്യവസ്ഥയിലാണ് ഇരട്ട ചാനല്‍ എബിഎസ് യൂണിറ്റ് തിരഞ്ഞെടുക്കാന്‍ അവസരം. ഇരു ബൈക്കുകളിലുമുള്ള 293 സിസി ഒറ്റ സിലിണ്ടര്‍, നാലു സ്‌ട്രോക്ക് DOHC എഞ്ചിന് 27 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കാനാവും. ലിക്വിഡ് കൂളിങ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്.

Most Read: ചൈനീസ് കമ്പനിയെ കൂട്ടുപിടിച്ച് വില കുറഞ്ഞ ബൈക്കുകള്‍ നിര്‍മ്മിക്കാന്‍ ഹാര്‍ലി

ഇരട്ട ചാനല്‍ എബിഎസ് ബൈക്കുകളുടെ വിതരണം ഈ മാസം ആരംഭിക്കുമെന്ന് ജാവ

ആറു സ്പീഡാണ് ബൈക്കുകളിലെ ഗിയര്‍ബോക്‌സ്. ഇടത്തരം ആര്‍പിഎമ്മുകളില്‍ മികവുറ്റ പ്രകടനം കാഴ്ച്ചവെക്കുംവിധമാണ് എഞ്ചിന്റെ ആവിഷ്‌കാരം. 37.5 കിലോമീറ്റര്‍ ഇന്ധനക്ഷമത ARAI ടെസ്റ്റില്‍ ജാവ ബൈക്കുകള്‍ കുറിച്ചിട്ടുണ്ട്. മുന്നില്‍ ഹൈട്രോളിക് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജിങ് ശേഷിയുള്ള ഹൈട്രോളിക് ഷോക്ക് അബ്‌സോര്‍ബറുകളും ജാവ മോഡലുകളില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

Most Read: ഹെല്‍മറ്റ് വാങ്ങുന്നതിന് മുമ്പ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഇരട്ട ചാനല്‍ എബിഎസ് ബൈക്കുകളുടെ വിതരണം ഈ മാസം ആരംഭിക്കുമെന്ന് ജാവ

1.64 ലക്ഷം രൂപയാണ് പിറകില്‍ ഡ്രം ബ്രേക്കും ഒറ്റ ചാനല്‍ എബിഎസുമുള്ള ജാവയ്ക്ക് വില. ഇതേ ക്രമീകരണമുള്ള ജാവ ഫോര്‍ട്ടി ടൂ 1.55 ലക്ഷം രൂപ വില കുറിക്കുന്നു. നിരയില്‍ ഇരട്ട ചാനല്‍ എബിഎസ് മോഡലുകള്‍ക്ക് വില കൂടുതലാണ്. ഇരട്ട ചാനല്‍ എബിഎസ് ഒരുങ്ങുമ്പോള്‍ യഥാക്രമം 1.72 ലക്ഷം രൂപ, 1.64 ലക്ഷം രൂപ എന്നിങ്ങനെയാണ് ജാവ, ജാവ ഫോര്‍ട്ടി ബൈക്കുകള്‍ക്ക് വില.

Most Read: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയും ശിക്ഷയും

ഇരട്ട ചാനല്‍ എബിഎസ് ബൈക്കുകളുടെ വിതരണം ഈ മാസം ആരംഭിക്കുമെന്ന് ജാവ

ഈ വര്‍ഷാവസാനം ബോബര്‍ ഗണത്തില്‍പ്പെടുന്ന പെറാക്കിനെയും കൊണ്ടുവരാനുള്ള പദ്ധതിയിലാണ് ജാവ. നവംബറില്‍ പെറാക്കിനെ കമ്പനി അനാവരണം ചെയ്തിരുന്നു. സ്‌പോക്ക് വീലുകള്‍, താഴ്ന്ന ഹാന്‍ഡില്‍ബാറുകള്‍, ഹാന്‍ഡില്‍ബാറിന്റെ അറ്റത്ത് നിലകൊള്ളുന്ന മിററുകള്‍, തുകല്‍ സീറ്റ് തുടങ്ങിയ വിശേഷങ്ങള്‍ പെറാക്കിനുണ്ട്.

ഇരട്ട ചാനല്‍ എബിഎസ് ബൈക്കുകളുടെ വിതരണം ഈ മാസം ആരംഭിക്കുമെന്ന് ജാവ

ശേഷി കൂടിയ 334 സിസി എഞ്ചിനാണ് ജാവ പൊറക്കില്‍ തുടിക്കുക. ലിക്വിഡ് കൂളിങ് സംവിധാനമുള്ള എഞ്ചിന്‍ 30 bhp കരുത്തും 31 Nm torque ഉം പരമാവധി കുറിക്കും. ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. പെറാക്കിന്റെ മുന്‍ പിന്‍ ടയറുകളില്‍ ഡിസ്‌ക്ക് ബ്രേക്കുകളാണ് വേഗം നിയന്ത്രിക്കുക.

ഇരട്ട ചാനല്‍ എബിഎസ് ബൈക്കുകളുടെ വിതരണം ഈ മാസം ആരംഭിക്കുമെന്ന് ജാവ

ഇരട്ട ചാനല്‍ എബിഎസ്, വീതികൂടിയ പിരെല്ലി ടയറുകള്‍ എന്നിവയും പെറാക്കിന്റെ പ്രത്യേകതകളില്‍പ്പെടും. 1.89 ലക്ഷം രൂപയാണ് ബൈക്കിന് ജാവ പ്രഖ്യാപിച്ചിരിക്കുന്ന വില.

Most Read Articles

Malayalam
English summary
Jawa Dual ABS Deliveries To Begin This Month. Read in Malayalam.
Story first published: Friday, June 21, 2019, 17:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X