പെറാക്ക്; ഇന്ത്യയിൽ ബോബർ ശൈലിയിലെത്തുന്ന ജാവ മോട്ടോർസൈക്കിളിന്റെ സവിശേഷതകൾ

ജാവ മോട്ടോർസൈക്കിൾസ് തങ്ങളുടെ ഏറ്റവും പുതിയ മോഡൽ പെറാക്ക് പുറത്തിറക്കി. മോട്ടോർ സൈക്കിളിനുള്ള ബുക്കിങ് 2020 ജനുവരി ഒന്നിന് ആരംഭിക്കുമെന്നും ഏപ്രിൽ രണ്ടിന് ഡെലിവറികൾ ആരംഭിക്കുമെന്നും ജാവ പ്രഖ്യാപിച്ചു.

പെറാക്ക്; ഇന്ത്യയിൽ ബോബർ ശൈലിയിലെത്തുന്ന ജാവ മോട്ടോർ സൈക്കിളിന്റെ സവിശേഷതകൾ

നിങ്ങൾ തനിച്ച് ബൈക്ക് ഓടിക്കാൻ ഇഷ്ടപ്പെടുന്നവരോ, അല്ലെങ്കിൽ ജാവാ പ്രേമിയെയോ, പുതിയ പെറാക്ക്കിനായി കാത്തിരിക്കുന്നവരോ ആണെങ്കിൽ, കമ്പനിയുടെ ഏറ്റവും പുതിയ മോഡലിന്റെ പ്രധാന സവിശേഷതകൾ ഇതാ:

പെറാക്ക്; ഇന്ത്യയിൽ ബോബർ ശൈലിയിലെത്തുന്ന ജാവ മോട്ടോർ സൈക്കിളിന്റെ സവിശേഷതകൾ

ഏറ്റവും ശക്തിയേറിയ ജാവ എഞ്ചിൻ

രാജ്യത്ത് വീണ്ടും പുറത്തിറങ്ങിയതിന് ശേഷം ഇന്നുവരെയുള്ള കമ്പനിയുടെ ഏറ്റവും ശക്തമായ എഞ്ചിനാണ് പുതിയ പെറാക്കിൽ ജാവ അവതരിപ്പിക്കുന്നു. ബി‌എസ്-VI കംപ്ലയിന്റ്, 334 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ, 30 bhp കരുത്തും 31 Nm torque എന്നിവ സൃഷ്ടിക്കുന്നു.

പെറാക്ക്; ഇന്ത്യയിൽ ബോബർ ശൈലിയിലെത്തുന്ന ജാവ മോട്ടോർ സൈക്കിളിന്റെ സവിശേഷതകൾ

ജാവ 300, ജാവ 42 എന്നിവയിലെ എഞ്ചിനുകളുടെ അതേ വലുപ്പത്തിലുള്ള എഞ്ചിനാണെങ്കിലും, പെറാക്കിൽ ഒരു വലിയ എഞ്ചിൻ ബോറാണ് കമ്പനി നൽകിയിരിക്കുന്നത്.

പെറാക്ക്; ഇന്ത്യയിൽ ബോബർ ശൈലിയിലെത്തുന്ന ജാവ മോട്ടോർ സൈക്കിളിന്റെ സവിശേഷതകൾ

ജാവ 300, 42 എന്നിയുടെ 75 mm x 65 mm ബോറും സ്ട്രോക്കും താരതമ്യപ്പെടുത്തുമ്പോൾ പെറാക്കിന് കൂടുതൽ കരുത്ത് നൽകുന്നതിന് 81 mm x 65 mm ബോറും സ്ട്രോക്കുമാണ് കമ്പനി നൽകുന്നത്.

പെറാക്ക്; ഇന്ത്യയിൽ ബോബർ ശൈലിയിലെത്തുന്ന ജാവ മോട്ടോർ സൈക്കിളിന്റെ സവിശേഷതകൾ

ശ്രേണിയിലെ ആദ്യ ഡിസൈൻ

സ്വദേശീയമായി രൂപംകൊണ്ട ആദ്യത്തെ ബോബർ ശൈലിയിലുള്ള മോട്ടോർസൈക്കിളാണ് ജാവ പെറാക്ക്. ഡിസൈൻ ഘടകങ്ങളിൽ ചേസിസിന്റെ ഭാഗമായി നിർമ്മിച്ച സിംഗിൾ പീസ് സീറ്റ് ഉൾപ്പെടുന്നു. ഭൂരിഭാഗവും ദൃശ്യമായ ചാസി, മോട്ടോർസൈക്കിളിന് കൂടുതൽ പരുക്കൻ രൂപം നൽകുന്നു.

പെറാക്ക്; ഇന്ത്യയിൽ ബോബർ ശൈലിയിലെത്തുന്ന ജാവ മോട്ടോർ സൈക്കിളിന്റെ സവിശേഷതകൾ

കറുപ്പ് നിറത്തിലുള്ള ഡയൽ വരുന്ന റെട്രോ ശൈലിയിലുള്ള സിംഗിൾ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മോട്ടോർസൈക്കിളിന് കൂടുതൽ സ്റ്റൈൽ നൽകുന്ന ബാർ-എൻഡ് റിയർ വ്യൂ മിററുകൾ, സ്റ്റാർ ലോർഡിന്റെ ഹെൽമെറ്റിലെ ലൈറ്റുകളെ അനുസ്മരിപ്പിക്കുന്ന ഇൻഡിക്കേറ്ററുകൾ എന്നിവ മറ്റ് ഡിസൈൻ ഘടകങ്ങളിൽ ഉൾപ്പെടുന്നു.

Most Read: 2020 ട്രയംഫ് ടൈഗർ 900 ഡിസംബർ മൂന്നിന് അവതരിപ്പിക്കും

പെറാക്ക്; ഇന്ത്യയിൽ ബോബർ ശൈലിയിലെത്തുന്ന ജാവ മോട്ടോർ സൈക്കിളിന്റെ സവിശേഷതകൾ

ഒറ്റ വർണ്ണ ഓപ്ഷൻ

ഇപ്പോൾ പുറത്തിറങ്ങിയ ജാവ പെറാക്ക് ഏതാണ്ട് ഒരു ഡാർത്ത് വാർഡർ തീമിൽ വരുന്ന കറുപ്പ് നിറത്തിൽ ലഭ്യമാണ്. വാസ്തവത്തിൽ, വാഹനത്തിന്റെ സീറ്റിനൊഴികെ മറ്റെല്ലാ ഭാഗങ്ങൾക്കും ഒരു കറുത്ത നിറം തന്നെ ലഭിക്കുന്നു. ഇന്നത്തെ കാലത്തെ ഒരു മോട്ടോർസൈക്കിളിന് ഇത് അപൂർവമാണ്, അതിനാൽ ഇത് വാഹനത്തെ കൂടുതൽ ആകർഷകമാക്കുന്നു.

Most Read: ബുള്ളറ്റ് 350X-ന്റെ വില വർധിപ്പിച്ച് റോയൽ എൻഫീൽഡ്

പെറാക്ക്; ഇന്ത്യയിൽ ബോബർ ശൈലിയിലെത്തുന്ന ജാവ മോട്ടോർ സൈക്കിളിന്റെ സവിശേഷതകൾ

ചരിത്രം

1946 ൽ പാരീസ് മോട്ടോർ ഷോയിൽ അരങ്ങേറ്റം കുറിച്ച യഥാർത്ഥ പെറാക്കിനെ പേരിനെ അനുസ്മരിച്ചാണ് പുതിയ മോഡലിനും ജാവ ഈ പേര് നൽകിയിരിക്കുന്നത്. 9 bhp കരുത്ത് ഉൽപാദിപ്പിച്ചിരുന്ന ടു-സ്ട്രോക്ക്, 248.5 സിസി എയർ-കൂൾഡ് എഞ്ചിനായിരുന്നു യഥാർത്ഥ മോട്ടോർസൈക്കിളിൽ ഉപയോഗിച്ചിരുന്നത്.

Most Read: EICMA-യിൽ അരങ്ങേറ്റം കുറിച്ച് ഇന്ത്യൻ വിപണിയിലെത്തുന്ന മികച്ച ബൈക്കുകൾ

പെറാക്ക്; ഇന്ത്യയിൽ ബോബർ ശൈലിയിലെത്തുന്ന ജാവ മോട്ടോർ സൈക്കിളിന്റെ സവിശേഷതകൾ

1955 വരെ ഈ മോഡൽ ഉൽ‌പാദനത്തിലുണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു തൊട്ടു പിന്നാലെയാണ് മോട്ടോർ സൈക്കിൾ പ്രദർശിപ്പിച്ചത് എന്നതാണ് മറ്റൊരു രസകരമായ സംഭവം.

Most Read Articles

Malayalam
English summary
Jawa Perak: Top Features To Know About One Of India's First Bobber-Style 300cc Motorcycle. Read more Malayalam.
Story first published: Saturday, November 16, 2019, 18:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X