ജാവ പെറാക്ക് ബുക്കിംഗ് സെപ്റ്റംബറില്‍

അടുത്തിടെയാണ് ജാവ, ജാവ ഫോര്‍ടി ടു എന്നീ ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കി തങ്ങളുടെ തിരിച്ച് വരവ് ജാവ മോട്ടോര്‍ സൈക്കിള്‍സ് ഗംഭീരമാക്കിയത്. ജാവയുടെ വില 1.64 ലക്ഷം രൂപയും ജാവ ഫോര്‍ടി ടുവിന്റെ വില 1.55 ലക്ഷം രൂപയുമാണ്.

ജാവ പെറാക്ക് ബുക്കിംഗ് സെപ്റ്റംബറില്‍

ഇവയെക്കൂടാതെ പുതുതായി ഒരഥിതിയെക്കൂടെ ബൈക്ക് പ്രേമികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് ജാവ. കസ്റ്റം ബോബര്‍ സ്‌റ്റൈലില്‍ ഒരുക്കിയിരിക്കുന്ന പുതിയ ബൈക്കിന്റെ പേര് പെറാക്ക് എന്നാണ്.

ജാവ പെറാക്ക് ബുക്കിംഗ് സെപ്റ്റംബറില്‍

ദില്ലി എക്‌സ്‌ഷോറൂമില്‍ പെറാക്കിന്റെ വില എന്നത് 1.89 ലക്ഷം രൂപയാണ്. 2019 സെപ്റ്റംബര്‍ മുതല്‍ ജാവ പെറാക്കിന്റെ ബുക്കിംഗ് തുടങ്ങുമെന്ന് ക്ലാസിക് ലെജന്‍ഡ്‌സ് തലവനായ അനുപം ഥരേജ വ്യക്തമാക്കിയതായാണ് ഐഎബി അറിയിച്ചിരിക്കുന്നത്.

Most Read: ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടി, അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

ജാവ പെറാക്ക് ബുക്കിംഗ് സെപ്റ്റംബറില്‍

"നിലവില്‍ രണ്ട് ബൈക്കുകളുടെ ബുക്കിംഗുകള്‍ മാത്രമാണ് ഞങ്ങള്‍ ഏറ്റെടുക്കുന്നത്. മികച്ച വില്‍പ്പനയും വില്‍പ്പനാനന്തര സേവനങ്ങളും ലഭ്യമാക്കണമെന്ന നക്ഷ്യമാണിപ്പോള്‍ ഞങ്ങള്‍ക്കുള്ളത്. അതുകൊണ്ട് തന്നെ മിക്കവാറും ഈ വര്‍ഷം അവസാനമായിരിക്കും ഞങ്ങള്‍ പെറാക്കിന്റെ ബിക്കിംഗ് തുടങ്ങുക", ഥരേജ കൂട്ടിച്ചേര്‍ത്തു.

ജാവ പെറാക്ക് ബുക്കിംഗ് സെപ്റ്റംബറില്‍

ജാവയെയും ജാവ ഫോര്‍ടി ടുവിനെയും അപേക്ഷിച്ച് ഫാക്ടറി കസ്റ്റം ബോബര്‍ സ്‌റ്റൈല്‍ ഡിസൈനിലായിരിക്കും പെറാക്കിനുണ്ടാവുക.

ജാവ പെറാക്ക് ബുക്കിംഗ് സെപ്റ്റംബറില്‍

സിംഗിള്‍ സീറ്റോട് കൂടിയ ജാവ പെറാക്കിന് പുനര്‍നിര്‍മ്മിച്ച സ്വിംഗ്ആം ആണ് ഉണ്ടാവുക. ജാവ, ജാവ ഫോര്‍ടി ടു മോഡലുകളുടെ ഷാസിയില്‍ അല്‍പ്പം രൂപമാറ്റം വരുത്തിയാണ് പെറാക്ക് നിര്‍മ്മിച്ചിരിക്കന്നത്.

ജാവ പെറാക്ക് ബുക്കിംഗ് സെപ്റ്റംബറില്‍

ഇരട്ട ചാനല്‍ എബിഎസും ഇരുവശത്തുമുള്ള ഡിസ്‌ക്‌ബ്രേക്കും കൂടാതെ സീറ്റിന് കീഴെയുള്ള മോണോഷോക്ക് സസ്‌പെന്‍ഷനും പെറാക്കിനുണ്ട്.

ജാവ പെറാക്കിന്റെ ലിക്വിഡ് കൂളിംഗ് എഞ്ചിന്‍ 334 സിസി ശേഷിയുള്ളതാണ്.

Most Read: എബിഎസുമായി പുതിയ സുസുക്കി വി-സ്‌ട്രോം 650XT

ജാവ പെറാക്ക് ബുക്കിംഗ് സെപ്റ്റംബറില്‍

ഇത് 30 Bhp കരുത്തും 31 Nm torque ഉം നല്‍കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. മറുവശത്ത് ജാവയ്ക്കും ജാവ ഫോര്‍ടി ടുവിനും മഹീന്ദ്ര മോജോയില്‍ കാണുന്ന പോലെയുള്ള 293 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂളിംഗ് എഞ്ചിനാണുള്ളത്. ഇവ 27 Bhp കരുത്തും 28 Nm torque ഉം നല്‍കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്.

Most Read Articles

Malayalam
English summary
Jawa Motorcycles To Start Bookings For The Perak By September-End This Year: read in malayalam
Story first published: Monday, January 28, 2019, 19:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X