ഇരട്ട ചാനല്‍ എബിഎസുള്ള ജാവ ബൈക്കുകളുടെ വില്‍പ്പന ആരംഭിച്ചു

ജാവ മോട്ടോര്‍സൈക്കിള്‍ ഇരട്ടചാനല്‍ എബിഎസ് പതിപ്പുകളുടെ വില്‍പ്പന ആരംഭിച്ചു. ജാവ 42 ഇരട്ടചാനല്‍ എബിഎസ് പതിപ്പിന്റെ ആദ്യ ബൈക്ക് പൂനെയില്‍ ഉപഭോക്താവിന് കൈമാറി.

ഇരട്ട ചാനല്‍ എബിഎസുള്ള ജാവ ബൈക്കുകളുടെ വില്‍പ്പന ആരംഭിച്ചു

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ക്ലാസിക്ക് ലെജന്റ്‌സ് ജാവ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. അതേ തുടര്‍ന്ന് ലഭിച്ച പ്രതികരണങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്താന്‍ ജാവക്ക് പ്രചോദനമായി. തുടക്കത്തില്‍ ബുക്കിംഗുകള്‍ ആരംഭിച്ചെങ്കിലും ഈ വര്‍ഷം മാര്‍ച്ചിലാണ് വാഹനത്തിന്റെ വില്‍പ്പന കമ്പനി ആരംഭിച്ചത്.

ഇരട്ട ചാനല്‍ എബിഎസുള്ള ജാവ ബൈക്കുകളുടെ വില്‍പ്പന ആരംഭിച്ചു

കരാറടിസ്ഥാനത്തില്‍ മഹീന്ദ്രയുടെ പിതാമ്പൂര്‍ ശാലയില്‍ നിന്നാണ് ജാവ ബൈക്കുകള്‍ പുറത്തിറങ്ങുന്നത്. നാളിതുവരെ എത്ര ജാവ യൂണിറ്റുകള്‍ ശാലയില്‍ ഉത്പാദിപ്പിച്ചെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഇരട്ട ചാനല്‍ എബിഎസുള്ള ജാവ ബൈക്കുകളുടെ വില്‍പ്പന ആരംഭിച്ചു

ബൈക്കുകള്‍ക്കായി ലഭിച്ച ബുക്കിങ്ങുകളുടെ എണ്ണമോ, വിതരണം ചെയ്ത യൂണിറ്റുകളുടെ എണ്ണമോ ജാവ പുറത്തിവിട്ടിട്ടില്ല. വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ SIAM -ന്റെ റിപ്പോര്‍ട്ടു പ്രകാരം 2018 നവംബര്‍ മുതല്‍ 2019 മാര്‍ച്ചുവരെ 255 ജാവ ബൈക്കുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

ഇരട്ട ചാനല്‍ എബിഎസുള്ള ജാവ ബൈക്കുകളുടെ വില്‍പ്പന ആരംഭിച്ചു

മാര്‍ച്ച് മുതല്‍ പുറത്തിറങ്ങിയ ജാവ ബൈക്കുകള്‍ക്ക് സിംഗില്‍ ചാനല്‍ എബിഎസ് പതിപ്പുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇരട്ട ചാനല്‍ എബിഎസ് പതിപ്പിന്റെ വില്‍പ്പന കമ്പനി നീട്ടിവയ്ക്കുകയും ചെയ്തു.

ഇരട്ട ചാനല്‍ എബിഎസുള്ള ജാവ ബൈക്കുകളുടെ വില്‍പ്പന ആരംഭിച്ചു

ഐതിഹാസിക മോഡലായ ജാവ രാജ്യത്തുടനീളം നൂറിലധികം ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ അക്കാലയളവില്‍ ലഭിച്ച ബുക്കിംഗ് കണ്ട് കമ്പനി അമ്പരുന്നു. ആറ് മുതല്‍ ഒമ്പത് മാസം വരെയാണ് ജാവ ബൈക്കുകളുടെ ബുക്കിംഗ് കാത്തിരിപ്പ്.

ഇരട്ട ചാനല്‍ എബിഎസുള്ള ജാവ ബൈക്കുകളുടെ വില്‍പ്പന ആരംഭിച്ചു

എന്നാല്‍ ഡീലര്‍മാരാണ് ഇത്രയും കാലതാമസത്തിന് കാരണമെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍. ബുക്കിംഗ് ചെയ്ത ക്രമത്തില്‍ ജാവയുടെ വിതരണം ഡീലര്‍മാര്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഉത്പാദനശേഷി വര്‍ധിപ്പിക്കാന്‍ ജാവ ശ്രമം ആരംഭിച്ചിട്ടുമുണ്ട്. ഇത് കൃത്യസമയത്തുള്ള ബൈക്കിന്റെ വിതരണത്തെ സഹായിക്കും.

ഇരട്ട ചാനല്‍ എബിഎസുള്ള ജാവ ബൈക്കുകളുടെ വില്‍പ്പന ആരംഭിച്ചു

ജാവ സ്റ്റാന്‍ഡേര്‍ഡും ജാവ 42 ഉം 293 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് 27 bhp കരുത്തില്‍ 28 Nm torque ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ട്രാന്‍സിമിഷനാണ് രണ്ട് മോഡലുകളിലും ജാവ വാഗ്ദാനം ചെയ്യുന്നത്. ഇടത്തരം ആര്‍പിഎമ്മുകളില്‍ മികവുറ്റ പ്രകടനം കാഴ്ച്ചവെക്കുംവിധമാണ് എഞ്ചിന്റെ ആവിഷ്‌കാരം.

ഇരട്ട ചാനല്‍ എബിഎസുള്ള ജാവ ബൈക്കുകളുടെ വില്‍പ്പന ആരംഭിച്ചു

37.5 കിലോമീറ്റര്‍ ഇന്ധനക്ഷമത ARAI ടെസ്റ്റില്‍ ജാവ ബൈക്കുകള്‍ കുറിച്ചിട്ടുണ്ട്. മുന്നില്‍ ഹൈട്രോളിക് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജിങ് ശേഷിയുള്ള ഹൈട്രോളിക് ഷോക്ക് അബ്‌സോര്‍ബറുകളും ജാവ മോഡലുകളില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

ഇരട്ട ചാനല്‍ എബിഎസുള്ള ജാവ ബൈക്കുകളുടെ വില്‍പ്പന ആരംഭിച്ചു

ജാവ സ്റ്റാന്‍ഡേര്‍ഡ്, ജാവ 42 എന്നിവയുടെ ഇരട്ടചാനല്‍ എബിഎസ് വകഭേദങ്ങള്‍ക്ക് യഥാക്രമം 1.63 ലക്ഷം രൂപയും 1.72 ലക്ഷം രീപയുമാണ് എക്‌സ്‌ഷോറൂം വില. സിംഗിള്‍ ചാനല്‍ എബിഎസ് പതിപ്പിന് ഏകദേശം 9,000 രൂപ കുറവുണ്ടാകും.

ഇരട്ട ചാനല്‍ എബിഎസുള്ള ജാവ ബൈക്കുകളുടെ വില്‍പ്പന ആരംഭിച്ചു

നിലവില്‍ മറൂണ്‍, ഗ്രെയ്, ബ്ലാക്ക് നിറങ്ങളിലാണ് ജാവ ബൈക്കുകള്‍ വില്‍പ്പനയ്ക്ക് വരുന്നത്. ഇതേസമയം, ജാവ ഫോര്‍ട്ടി ടൂ മോഡലില്‍ ആറു നിറങ്ങള്‍ അണിനിരിക്കുന്നു. കോമറ്റ് റെഡ്, നെബ്യൂല ബ്ലു, സ്റ്റാര്‍ലൈറ്റ് ബ്ലു, ല്യുമോസ് ലൈം, ഗലാക്ടിക് ഗ്രീന്‍, ഹാലീസ് ടിയെല്‍ നിറങ്ങള്‍ ജാവ ഫോര്‍ട്ടി ടൂവില്‍ തിരഞ്ഞെടുക്കാം.

ഇരട്ട ചാനല്‍ എബിഎസുള്ള ജാവ ബൈക്കുകളുടെ വില്‍പ്പന ആരംഭിച്ചു

റോയല്‍ എന്‍ഫീള്‍ഡ് 350 സിസി ബുള്ളറ്റുകളുടെ വിപണി പിടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് ജാവയെ വീണ്ടും ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ കാരണമായത്.

ഇരട്ട ചാനല്‍ എബിഎസുള്ള ജാവ ബൈക്കുകളുടെ വില്‍പ്പന ആരംഭിച്ചു

ക്ലാസിക്ക് ലെജന്‍ഡ് എന്ന ആശയത്തില്‍ നഷ്ടപ്പെട്ട സമയവും വിശ്വാസിതയും തിരിച്ചുപിടിക്കാന്‍ ജാവ കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്. വില്‍പ്പനാനന്തര സേവനങ്ങളിലും വിതരണത്തിലും സര്‍വ്വീസിലും ഉള്‍പ്പടെ മികവ് പുലര്‍ത്തിയാല്‍ മാത്രമേ ജാവയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ.

Most Read Articles

Malayalam
English summary
Jawa Starts Deliveries Of Dual-Channel ABS Motorcycles. Read more malayalam
Story first published: Thursday, August 1, 2019, 18:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X