കാത്തിരുന്നു മുഷിയേണ്ട; ജാവ വെബ്‌സൈറ്റില്‍ ഇനിമുതല്‍ ഡെലിവറി എസ്റ്റിമേറ്റര്‍

2018 നവംബര്‍ 15 -നാണ് ജാവ, ജാവ 42 എന്നീ മോഡലുകളെ ജാവ മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്. വിപണിയില്‍ വലിയ പ്രതികരണമാണ് വാഹനങ്ങള്‍ക്ക് ലഭിച്ചത്. അതിനാല്‍ തന്നെ സെപ്തംബര്‍ 2019 വരെ തങ്ങളുടെ എല്ലാ യൂണിറ്റ് വാഹനവും വിറ്റുപോയതായി ജാവ അറിയിച്ചിരുന്നു.

കാത്തിരുന്നു മുഷിയേണ്ട; ജാവ വെബ്‌സൈറ്റില്‍ ഇനിമുതല്‍ ഡെലിവറി എസ്റ്റിമേറ്റര്‍

ബുക്കിങ് തുടങ്ങിയിട്ട് എട്ട് മാസത്തോളമാവുന്നു, ഇപ്പോഴും ആദ്യ ആഴ്ച്ചയില്‍ വാഹനം ബുക്ക് ചെയ്ത നിരവധി പേരും വാഹനത്തിനായി കാത്തിരിക്കുകയാണ്.

കാത്തിരുന്നു മുഷിയേണ്ട; ജാവ വെബ്‌സൈറ്റില്‍ ഇനിമുതല്‍ ഡെലിവറി എസ്റ്റിമേറ്റര്‍

ബൈക്കിന്റെ ഡെലിവറിയേക്കുറിച്ച് ജാവ ഡീലറുമാരോ, കമ്പനി ഉദ്യോഗസ്ഥരോ ഉപഭോക്താക്കള്‍ക്ക് യാതൊരു വിവരവും നല്‍കിയിരുന്നില്ല എന്നതാണ് ഈ കാത്തിരിപ്പു കാലയളവിന്റെ ഏറ്റവും ദുസഹമായ അവസ്ഥ.

കാത്തിരുന്നു മുഷിയേണ്ട; ജാവ വെബ്‌സൈറ്റില്‍ ഇനിമുതല്‍ ഡെലിവറി എസ്റ്റിമേറ്റര്‍

എന്നാല്‍ ഈ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും ഒരു പോംവഴി കണ്ടെത്തിയിരിക്കുകയാണ് ജാവ. തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 'ഡെലിവറി എസ്റ്റിമേറ്റര്‍' എന്ന സംവിധാനം സ്ഥാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 2018 ഡിസംബര്‍ 25 വരെ നടത്തിയിട്ടുള്ള എല്ലാ ബുക്കിങ്ങുകളുടേയും ഡെലിവറി വിവരങ്ങള്‍ ഇതില്‍ നിന്ന് ലഭിക്കും.

കാത്തിരുന്നു മുഷിയേണ്ട; ജാവ വെബ്‌സൈറ്റില്‍ ഇനിമുതല്‍ ഡെലിവറി എസ്റ്റിമേറ്റര്‍

25 ഡിസംബറിന് ശേഷം ഡീലര്‍ഷിപ്പുകളിലും മറ്റും ചെയ്ത ബുക്കിങ്ങുകളുടെ ഡെലിവറി വിവരങ്ങളും ഉടനടി ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. വാഹനത്തിനായി മാസങ്ങളായി കാത്തിരിക്കുന്നവര്‍ക്ക് ഇതൊരു ആശ്വാസമാണ്.

കാത്തിരുന്നു മുഷിയേണ്ട; ജാവ വെബ്‌സൈറ്റില്‍ ഇനിമുതല്‍ ഡെലിവറി എസ്റ്റിമേറ്റര്‍

പ്രാരംഭത്തില്‍ തന്നെ ജാവയ്ക്ക് വിപണിയില്‍ ലഭിച്ച വലിയ വരവേല്‍പ്പില്‍ വളരെ സന്തോഷവാനാണെന്ന് ക്ലാസ്സിക്ക് ലെജന്‍ഡ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആഷിഷ് ജോഷി പറഞ്ഞു.

കാത്തിരുന്നു മുഷിയേണ്ട; ജാവ വെബ്‌സൈറ്റില്‍ ഇനിമുതല്‍ ഡെലിവറി എസ്റ്റിമേറ്റര്‍

2500 -ഓളം ഘടകങ്ങള്‍ ചേര്‍ന്നാണ് ഓരോ ജാവ ബൈക്കുകളും പുറത്തിറങ്ങുന്നത്, ഈ ഘടകങ്ങള്‍ പ്രധാനം ചെയ്യുന്നത് 700 -ഓളം സപ്ലൈയര്‍മാരുമാണ്, കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഇവരുടെ ശക്തിയനുസരിച്ചിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Most Read:പച്ച നിറമുള്ള ജാവ 42 -ന് RTO -യുടെ രജിസ്‌ട്രേഷന്‍ വിലക്ക്

കാത്തിരുന്നു മുഷിയേണ്ട; ജാവ വെബ്‌സൈറ്റില്‍ ഇനിമുതല്‍ ഡെലിവറി എസ്റ്റിമേറ്റര്‍

പൂര്‍ണ്ണമായും പുനര്‍നിര്‍മ്മിക്കപ്പെട്ട ഒരു ബ്രാന്റും, പുതിയ നിര സപ്ലൈയര്‍മാരുള്ള പുതിയ ബൈക്കുമായതിനാല്‍ എല്ലാം ഒന്ന് ശരിയായ നിലയിലെത്തിക്കാന്‍ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Most Read:ഇരട്ട ചാനല്‍ എബിഎസുള്ള ജാവ ബൈക്കുകളുടെ വില്‍പ്പന ആരംഭിച്ചു

കാത്തിരുന്നു മുഷിയേണ്ട; ജാവ വെബ്‌സൈറ്റില്‍ ഇനിമുതല്‍ ഡെലിവറി എസ്റ്റിമേറ്റര്‍

ഡീലര്‍ഷിപ്പുകള്‍ കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയെന്നും ആഷിഷ് ജോഷി അറിയിച്ചു. നിലവിലുള്ള 105 ഡീലര്‍ഷിപ്പുകളുടെ എണ്ണം മൂന്ന് മാസത്തിനകം 120 ആക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. അടുത്ത ഡീലര്‍ഷിപ്പുകള്‍ ഭോപ്പാല്‍, അജ്മീര്‍ എന്നീ നഗരങ്ങളിലാവും തുറക്കാന്‍ സാധ്യത.

Most Read:ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ആഗ്രഹിക്കുന്ന 150 സിസി ബൈക്കുകള്‍

കാത്തിരുന്നു മുഷിയേണ്ട; ജാവ വെബ്‌സൈറ്റില്‍ ഇനിമുതല്‍ ഡെലിവറി എസ്റ്റിമേറ്റര്‍

27 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കുന്ന 293 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലണ്ടര്‍ എഞ്ചിനാണ് ജാവ, ജാവ 42 എന്നീ മോഡലുകള്‍ക്ക് കരുത്ത് പകരുന്നത്.

കാത്തിരുന്നു മുഷിയേണ്ട; ജാവ വെബ്‌സൈറ്റില്‍ ഇനിമുതല്‍ ഡെലിവറി എസ്റ്റിമേറ്റര്‍

ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് വാഹനത്തില്‍ വരുന്നത്. മഹീന്ദ്ര മോജോയില്‍ ഉപയോഗിച്ചിരിക്കുന്ന അതേ എഞ്ചിന്‍ യൂണിറ്റാണിത്. എഞ്ചിന്റെ ട്യൂണിങ്ങില്‍ വ്യത്യാസമുണ്ട്.

കാത്തിരുന്നു മുഷിയേണ്ട; ജാവ വെബ്‌സൈറ്റില്‍ ഇനിമുതല്‍ ഡെലിവറി എസ്റ്റിമേറ്റര്‍

14 ലിറ്റര്‍ സംഭരണ ശേഷിയുള്ള ഇന്ധന ടാങ്കാണ് പുതിയ ജാവയില്‍ വരുന്നത്. വാഹനം 35 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് നമുക്ക് വിശ്വസിക്കാം. വാഹനം ലഭിക്കാനായി എടുക്കുന്ന കാല താമസം ബുക്കിങ് ക്യാന്‍സല്‍ ചെയ്ത് മറ്റു വാഹനങ്ങളെടുക്കാന്‍ നിരവധി ഉപഭോക്താക്കളെ ഇതിനോടകം പ്രേരിപ്പിച്ചിരിക്കുകയാണ്.

Most Read Articles

Malayalam
English summary
Jawa Website Now Has A Delivery Estimator For Customers Waiting Since Last Year. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X