നിഞ്ച 300-നെ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങി കവാസാക്കി

ബൈക്ക് പ്രേമികളെ സംബന്ധിച്ച് കവാസാക്കിയുടെ ബൈക്കുകളോട് എന്നും ഒരു പ്രത്യേക സ്‌നേഹം തന്നെയുണ്ട്. കവാസാക്കിയുടെ ബൈക്ക് എന്ന് പറയുമ്പോള്‍ ആദ്യം മനസിലെത്തുന്നതും നിഞ്ച എന്ന മോഡല്‍ തന്നെയാകും.

നിഞ്ച 300-നെ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങി കവാസാക്കി

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നിഞ്ച 300-നെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കവാസാക്കി. ബിഎസ് VI മോഡലുകളെയാണ് പിന്‍വലിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍-നവംബര്‍ മാസത്തോടെ വാഹനങ്ങളുടെ ഉത്പാദനം അവസാനിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിഞ്ച 300-നെ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങി കവാസാക്കി

എന്നാല്‍ കമ്പനിയുടെ ഭാഗത്തു നിന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ബിഎസ് IV എഞ്ചിന്‍ പതിപ്പുകളെ പിന്‍വലിച്ച് ബിഎസ് VI മോഡലുകളെ അവതരിപ്പിച്ചേക്കാമെന്നും, നിഞ്ച 300 -നെ പിന്‍വലിച്ച് നിഞ്ച 400 -നെ വിപണിയില്‍ എത്തിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിഞ്ച 300-നെ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങി കവാസാക്കി

കവാസാക്കിയില്‍ നിന്ന് പുറത്തെത്തുന്ന എന്‍ട്രി ലെവല്‍ സ്പോര്‍ട്സ് ബൈക്കായ നിഞ്ച 300, ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ കൂടിയാണ്. 2020 ഏപ്രില്‍ ഒന്നിന് മുന്‍പേ ബിഎസ് VI പതിപ്പ് എത്തില്ലെങ്കിലും, ഓഗസ്റ്റ്-സെപ്തംബര്‍ മാസത്തോടെ വാഹനം വിപണയില്‍ എത്തിയേക്കുമെന്നാണ് സൂചന.

നിഞ്ച 300-നെ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങി കവാസാക്കി

നിഞ്ച 300-ന് വിപണിയില്‍ ഏകദേശം 2 ലക്ഷം രൂപ എക്‌സ്‌ഷോറും വില വരുമ്പോള്‍ നിഞ്ച 400-യുടെ വില ഏകദേശം 5 ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം. 2013 -ലാണ് കവാസാക്കി നിഞ്ച 300 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

നിഞ്ച 300-നെ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങി കവാസാക്കി

തുടക്കത്തില്‍ വില കൂടുതല്‍ ആയിരുന്നതുകൊണ്ട് പിന്നീട് വാഹനം പ്രാദേശികമായി നിര്‍മ്മിച്ചതോടെയാണ് വിലയില്‍ ഗണ്യമായ കുറവ് ഉണ്ടായത്.

നിഞ്ച 300-നെ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങി കവാസാക്കി

നിഞ്ച 300-ന്റെ എബിഎസ് പതിപ്പിനെയും കമ്പനി വിപണയില്‍ അവതരിപ്പിച്ചിരുന്നു. എബിഎസിനെപ്പം ലൈം ഗ്രീന്‍ എബണി, ക്യാന്‍സി പ്ലാസ്മ ബ്ലൂ നിറങ്ങളിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. നിഞ്ചയുടെ പ്രധാന മോഡലായ ZX-10R മോഡലിനോട് ഏറ്റവുമധികം സാമ്യം തോന്നിക്കുന്ന മോഡലാണ് നിഞ്ച 300.

Most Read: ഫാസ്റ്റ് ടാഗ് തുണച്ചു; മോഷണം പോയ വാഹനം അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തി

നിഞ്ച 300-നെ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങി കവാസാക്കി

ഫെയറിംഗിലുള്ള നിഞ്ച ബ്രാന്‍ഡിംഗ്, ഇരട്ട ഹെഡ്‌ലാമ്പ് ഘടന, വിന്‍ഡ്‌സ്‌ക്രീന്‍ എന്നിവ പുതിയ നിഞ്ച 300 -യുടെ സവിശേഷതകളാണ്. 296 സിസി പാരലല്‍, ഇരട്ട സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്.

Most Read: സ്ത്രീകള്‍ക്കായി ഭാരം കുറഞ്ഞ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

നിഞ്ച 300-നെ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങി കവാസാക്കി

ഈ എഞ്ചിന്‍ 38bhp കരുത്തും 27Nm torque ഉം ഉല്‍പ്പാദിപ്പിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. സ്ലിപ്പര്‍ ക്ലച്ച് പിന്തുണയും ഗിയര്‍ബോക്സിനുണ്ട്.

Most Read: അടിമുടി മാറ്റത്തോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

നിഞ്ച 300-നെ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങി കവാസാക്കി

ഹൈ-ടെന്‍സില്‍ സ്റ്റീല്‍ ഫ്രെയിമില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്ന ബൈക്കിന് ഉയര്‍ന്ന ദൃഢതയാണ് കമ്പനി ഉറപ്പ് നല്‍കുന്നത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്.

നിഞ്ച 300-നെ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങി കവാസാക്കി

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷനും ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. കെടിഎം RC390, ടിവിഎസ് അപാച്ചെ RR310, യമഹ R3 എന്നിവരാണ് കവാസാക്കി നിഞ്ച 300 -ന്റെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki discontinues its highest-selling motorcycle in India. Read more in Malayalam.
Story first published: Thursday, December 26, 2019, 19:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X