Just In
- 32 min ago പപ്പടം പോലെ പൊടിയില്ല! കുട്ടികളുടെ സുരക്ഷയിൽ 5-സ്റ്റാർ നേടി കാരെൻസ്; മുതിർന്നവരുടെ കാര്യത്തിൽ മെച്ചപ്പെടണം
- 2 hrs ago കല്യാണത്തിനു മുമ്പ് ലെവൽ മാറി ദീപക്ക്; അപർണയ്ക്കൊപ്പമുള്ള യാത്രകൾ ഇനി ബെൻസിന്റെ തിളക്കത്തിൽ
- 13 hrs ago കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- 15 hrs ago ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
Don't Miss
- Lifestyle ദാമ്പത്യത്തില്‍ വഴക്കുകള്‍ പതിവ്, പരസ്പര വിയോജിപ്പ് അവസാനിപ്പിക്കാന്‍ വേണ്ടത് ഈ 7 കാര്യം
- News സ്വര്‍ണവില വീണ്ടും മാറി; ഇന്നലെ ബുക്ക് ചെയ്തവര്‍ക്ക് നേട്ടം... ചാഞ്ചാട്ട സാധ്യത, ഗ്രാം വില അറിയാം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
- Finance സാമ്പത്തിക സ്വാതന്ത്ര്യം നേടാം 30 വയസിൽ; ചെയ്യേണ്ടതും ചെയ്യരുതാത്തതും…
- Technology ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
- Movies 'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
ഔദ്യോഗിക അവതരണത്തിന് മുമ്പ് കവസാക്കി Z H2-ന്റെ ചിത്രങ്ങൾ പുറത്ത്
ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി കവസാക്കിയുടെ വരാനിരിക്കുന്ന പുതിയ സൂപ്പർചാർജ്ഡ് റോഡ്സ്റ്ററായ Z H2 മോട്ടോർ സൈക്കിളിന്റെ ചിത്രങ്ങൾ ഓൺലൈനിൽ ചോർന്നു. Z മോണിക്കർ സൂചിപ്പിക്കുന്നത് പോലെ നേക്കഡ് സൂപ്പർചാർജ്ഡ് സൂപ്പർസ്പോർട്ട് ബൈക്കാണിത്. കവസാക്കി നിഞ്ച H2-ൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് വാഹനത്തിന്റെ നിർമ്മാണം.
ഒക്ടോബർ 23-ന് ടോക്കിയോയിൽ നടക്കുന്ന മോട്ടോർ ഷോയിൽ ബൈക്കിനെ ഔദ്യോഗികമായി അവതരിപ്പിക്കും. ഇതിന് മുന്നോടിയായാണ് Z H2-ന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
മോട്ടോർ സൈക്കിൾ ഷിപ്പിംഗ് ക്രേറ്റിൽ കൊണ്ടുപോകുന്നതിനിടെ എടുത്തതാണ് ഈ സ്പൈ ചിത്രങ്ങൾ. പുറത്തിറങ്ങിയാൽ, പുതിയ കവാസാക്കി Z H2 ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളിൽ നിന്ന് വിപണിയിലെത്തുന്ന ഏറ്റവും താങ്ങാവുന്ന സൂപ്പർചാർജ്ഡ് മോട്ടോർസൈക്കിളായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാഹനത്തിന്റെ മുൻവശമാണ് കാഴ്ചയിൽ ഏറ്റവും ശ്രദ്ധേയമായ ഭാഗം. ഇരട്ട എൽഇഡി ഹെഡ്ലാമ്പുകൾ, കവാസാക്കി റിവർ മാർക്ക് ലോഗോ എന്നിവ മുൻവശത്തെ ശ്രദ്ധേയമാക്കുന്നു. അതോടൊപ്പം ഒരു ചെറിയ വിൻഡ്സ്ക്രീൻ, ക്രമീകരിക്കാവുന്ന ലിവർ, വൈഡ് സിംഗിൾ പീസ് ഹാൻഡിൽബാർ, വലിയ ടാങ്ക് എക്സ്റ്റൻഷനുകൾ, വലിയ ഇന്ധന ടാങ്ക് എന്നിവ ബൈക്കിന്റെ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു.
മൾട്ടി-ഫംഗ്ഷൻ സ്വിച്ച് ഗിയറിനൊപ്പം പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ബൈക്കിന് ലഭിക്കും. അത് കൂടുതൽ വിവരവും പ്രവർത്തനങ്ങളും വാഗ്ദാനം ചെയ്യുന്നു. നിഞ്ച H2 നെ അപേക്ഷിച്ച് കൂടുതൽ സുഖകരമാകുമെന്ന് പ്രതീക്ഷിക്കുന്ന വിശാലമായ ടു-പീസ് സ്പ്ലിറ്റ് സീറ്റുകളും മോട്ടോർ സൈക്കിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Z H2 ലോഗോയും വലതുവശത്ത് വലിയ ഡ്യുവൽ ടോൺ എക്സ്ഹോസ്റ്റും സിൽവർ ഹീറ്റ് ഷീൽഡും ടെയിൽ വിഭാഗത്തിൽ വരുന്നു. ടാങ്കിലും സൈഡ് പാനലുകളിലും കോൺട്രാസ്റ്റ് ചുവപ്പും ഗ്രേ നിറത്തിലുള്ള ലൈനുകളുമുള്ള മാറ്റ് ബ്ലാക്ക് ഫിനിഷിലാണ് ബൈക്ക് എത്തുന്നത്.
Most Read: ആറു മാസത്തിനിടെ മാരുതി വിറ്റത് രണ്ട് ലക്ഷം ബിഎസ് VI വാഹനങ്ങള്‍
നിലവിൽ പുതിയ കവസാക്കി Z H2-നെക്കുറിച്ചുള്ള സാങ്കേതിക സവിശേഷതകളും മറ്റ് വിശദാംശങ്ങളും ലഭ്യമല്ല. ഈ മാസം അവസാനം ഔദ്യോഗിക അവതരണത്തോടെ ഇത് വെളിപ്പെടുത്തും. സൂപ്പർചാർജ്ഡ് നേക്കഡ് മോട്ടോർ സൈക്കിളിൽ നിഞ്ച H2-ന്റെ അതേ എഞ്ചിൻ തന്നെയാകും അവതരിപ്പിക്കുക. ഈ 998 സിസി, 4 സിലിണ്ടർ സൂപ്പർചാർജ്ഡ് മോട്ടോർ 240 bhp കരുത്തും 141.7 Nm torque ഉത്പാദിപ്പിക്കും.
Most Read:എംവി അഗസ്റ്റ ഡ്രാഗ്സ്റ്റർ 800 സീരീസ് ഇന്ത്യയിൽ പുറത്തിറക്കി
എങ്കിലും പുതിയ മോഡലിന്റെ എഞ്ചിൻ കവസാക്കി ട്യൂൺ ചെയ്യാൻ സാധ്യതയുണ്ട്. ഇത് ആറ് സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിക്കും. അതിൽ ഹൈഡ്രോളിക് അസിസ്റ്റ് / സ്ലിപ്പർ ക്ലച്ച്, കവസാക്കി ക്വിക്ക് ഷിഫ്റ്റർ എന്നിവ ഉൾപ്പെടും.
Most Read: ഹസ്ഖ്വര്‍ണ സ്വാര്‍ട്ട്പിലന്‍ 401 -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്
എംവി അഗസ്റ്റ ബ്രൂട്ടേൽ 1000 സെറി ഓറോ, കെടിഎം 1290 സൂപ്പർ ഡ്യൂക്ക് R, വരാനിരിക്കുന്ന ഡ്യുക്കാട്ടി V4 നേക്കഡ് എന്നിവയുമായാകും കവസാക്കി Z H2-ന്റെ വിപണിയിലെ പ്രധാന എതിരാളികൾ.
Image Courtesy: Powerdrift/Instagram