2020 കവാസാക്കി Z900 ബിഎസ് VI പുറത്തിറങ്ങി; പ്രാരംഭ വില 8.50 ലക്ഷം

കവാസാക്കി ഇന്ത്യ പുതിയ ബിഎസ് VI കംപ്ലയിന്റ് Z900 മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ MY20 കവാസാക്കി Z900 ബിഎസ് VI മോട്ടോർസൈക്കിന് 8.50 ലക്ഷം മുതൽ 9 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

2020 കവാസാക്കി Z900 ബിഎസ് VI പുറത്തിറങ്ങി; പ്രാരംഭ വില 8.50 ലക്ഷം

948 സിസി ഇൻ-ലൈൻ ഫോർ ലിക്വിഡ്-കൂൾഡ് എഞ്ചിന്റെ ബിഎസ് VI കംപ്ലയിന്റ് പതിപ്പാണ് പുതിയ കവാസാക്കി Z900 ന് കരുത്തേകുന്നത്. ആറ് സ്പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിൻ 9,500 rpm-ൽ 123 bhp കരുത്തും 7,700 rpm-ൽ 98.4 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

2020 കവാസാക്കി Z900 ബിഎസ് VI പുറത്തിറങ്ങി; പ്രാരംഭ വില 8.50 ലക്ഷം

പുതിയ കവാസാക്കി Z900 BS-VI മോട്ടോർസൈക്കിളിൽ നിരവധി പുതിയ സവിശേഷതകൾ നിർമ്മാതാക്കൾ ഒരുക്കുന്നു. ഹെഡ്‌ലാമ്പുകൾക്കും ടെയ്‌ലൈറ്റുകൾക്കുമുള്ള പൂർണ്ണ എൽഇഡി ലൈറ്റിംഗുകളും, മുന്നിലും പിന്നിലും പരിഷ്കരിച്ച സസ്‌പെൻഷൻ ക്രമീകരണങ്ങളും ‘റൈഡോളജി' എന്ന ആപ്ലിക്കേഷൻ വഴി സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 4.3 ഇഞ്ച് പുതിയ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിൽ ഉൾപ്പെടുന്നു.

2020 കവാസാക്കി Z900 ബിഎസ് VI പുറത്തിറങ്ങി; പ്രാരംഭ വില 8.50 ലക്ഷം

പുതിയ MY2020 (മോഡൽ ഇയർ 2020), മറ്റ് റൈഡ് മോഡുകളുമായി സംയോജിപ്പിച്ച പുതിയ പവർ മോഡ് ഉൾക്കൊള്ളുന്നു. അതോടൊപ്പം ട്രാക്ഷൻ കൺട്രോൾ, ശക്തമായ ഫ്രെയിം, ഡൺലോപ്പ് സ്പോർട്സ്മാക്സ് റോഡ്സ്പോർട്ട് 2 ടയറുകൾ എന്നിവയും വാഹനത്തിൽ വരുന്നു.

2020 കവാസാക്കി Z900 ബിഎസ് VI പുറത്തിറങ്ങി; പ്രാരംഭ വില 8.50 ലക്ഷം

മെറ്റാലിക് ഗ്രാഫൈറ്റ് ഗ്രേ / മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് & മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് / മെറ്റാലിക് ഫ്ലാറ്റ് സ്പാർക്ക് ബ്ലാക്ക് എന്നീ രണ്ട് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിലാണ് പുതിയ Z900 ബിഎസ് VI മോട്ടോർസൈക്കിൾ കവാസാക്കി വാഗ്ദാനം ചെയ്യുന്നത്.

2020 കവാസാക്കി Z900 ബിഎസ് VI പുറത്തിറങ്ങി; പ്രാരംഭ വില 8.50 ലക്ഷം

മുകളിൽ സൂചിപ്പിച്ച മാറ്റങ്ങൾക്കും പരിഷ്കാരങ്ങൾക്കും പുറമെ, പുതിയ കവാസാക്കി Z900 മറ്റ് മാറ്റമില്ലാതെ തുടരും. സസ്പെൻഷൻ സജ്ജീകരണം മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും, മുൻവശത്ത് അതേ 41 mm അപ്പ് സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ ഒരു മോണോ ഷോക്ക് സസ്പെൻഷനും ഉപയോഗിക്കുന്നു.

2020 കവാസാക്കി Z900 ബിഎസ് VI പുറത്തിറങ്ങി; പ്രാരംഭ വില 8.50 ലക്ഷം

ബ്രേക്കിംഗ് മാറ്റമില്ലാതെ തുടരുന്നു, മുൻവശത്ത് ഇരട്ട 300 mm പെറ്റൽ ഡിസ്കുകളും പിന്നിൽ 250 mm പെറ്റൽ ഡിസ്കും ഉപയോഗിക്കുന്നു, വാഹനത്തിൽ ഇരട്ട ചാനൽ ABS ഉം പിന്തുണയ്ക്കുന്നു.

2020 കവാസാക്കി Z900 ബിഎസ് VI പുറത്തിറങ്ങി; പ്രാരംഭ വില 8.50 ലക്ഷം

രാജ്യത്തെ ആദ്യത്തെ പ്രീമിയം ബിഎസ് VI-കംപ്ലയിന്റ് സൂപ്പർനേക്ക് മോട്ടോർസൈക്കിളാണ് കവാസാക്കി Z900.

2020 കവാസാക്കി Z900 ബിഎസ് VI പുറത്തിറങ്ങി; പ്രാരംഭ വില 8.50 ലക്ഷം

വരാനിരിക്കുന്ന ബി‌എസ്‌ VI എമിഷൻ‌ മാനദണ്ഡങ്ങൾ‌ 2020 ഏപ്രിൽ‌ മുതൽ‌ നടപ്പാക്കാൻ‌ പോകുന്നതോടെ, കവാസാക്കി അതിന്റെ വാഹന നിരയിലെ മറ്റ് ഉൽ‌പ്പന്നങ്ങൾ‌ ഉടൻ‌ തന്നെ പരിഷ്കരിക്കാൻ‌ തുടങ്ങുമെന്ന് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #കവാസാക്കി #kawasaki
English summary
2020 Kawasaki Z900 BS6 Launched In India At Rs 8.50 Lakh: India’s First Premium BS-VI Motorcycle. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X