കവസാക്കി സൂപ്പർചാർജ്ഡ് റോഡ്സ്റ്റർ Z H2; പുതിയ ടീസർ വീഡിയോ

കവസാക്കിയുടെ വരാനിരിക്കുന്ന സൂപ്പർചാർജ്ഡ് റോഡ്സ്റ്ററിന്റെ പേര് വെളിപ്പെടുത്തുന്ന ഏറ്റവും പുതിയ ടീസർ വീഡിയോ പുറത്തിറങ്ങി. Z H2 എന്നാണ് മോഡലിന് കമ്പനി നൽകിയിരിക്കുന്ന പേര്.

കവസാക്കി സൂപ്പർചാർജ്ഡ് റോഡ്സ്റ്റർ Z H2; പുതിയ ടീസർ വീഡിയോ

കവസാക്കി Z H2-ന്റെ വിവിധ സ്റ്റൈലിംഗ് ഘടകങ്ങളും ടീസർ വീഡിയോ വെളിപ്പെടുത്തുന്നു. കവസാക്കി Z1000 ന് സമാനമാണ് വരാനിരിക്കുന്ന സൂപ്പർചാർജ്ഡ് റോഡ്സ്റ്ററിന്റെ രൂപകൽപ്പന.

കവസാക്കി സൂപ്പർചാർജ്ഡ് റോഡ്സ്റ്റർ Z H2; പുതിയ ടീസർ വീഡിയോ

നിഞ്ച H2 ൽ നിന്ന് വ്യത്യസ്തമായി ഒരു പില്യൺ സീറ്റിനൊപ്പമാണ് Z H2 എത്തുന്നത്. Z1000 ൽ നിന്ന് വളരെ വ്യത്യസ്തമായ സ്പ്ലിറ്റ്-സ്റ്റൈൽ, സ്റ്റെപ്പ്-അപ്പ് ഡിസൈനുമാണ് മോഡലിന് നൽകിയിരിക്കുന്നത്.

കവസാക്കി സൂപ്പർചാർജ്ഡ് റോഡ്സ്റ്റർ Z H2; പുതിയ ടീസർ വീഡിയോ

വരാനിരിക്കുന്ന Z H2- ൽ "Z" ആകൃതിയിലുള്ള ടെയിൽലൈറ്റാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ വീഡിയോ ദൃശ്യങ്ങളിലൂടെ ഹെഡ് ലൈറ്റിനെക്കുറിച്ച് ഒരു ധാരണ നൽകുകയും മുൻവശത്തെ ഫ്ലൈ സ്ക്രീൻ സജ്ജീകരണം വെളിപ്പെടുത്തുകയും ചെയ്യുന്നു.

കവസാക്കി സൂപ്പർചാർജ്ഡ് റോഡ്സ്റ്റർ Z H2; പുതിയ ടീസർ വീഡിയോ

ഇതിനു മുമ്പ് പുറത്തിറങ്ങിയ ആദ്യ ടീസർ വീഡിയോയിൽ കവസാക്കി റിവർ മാർക്ക് ചിഹ്നത്തിൽ ഇരട്ട-പോഡ്, എൽഇഡി ഹെഡ് ലൈറ്റും വ്യക്തമാക്കിയിരുന്നു. പുതിയ Z H2 നുള്ള പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും വ്യക്തമായിരുന്നു. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും സൂപ്പർചാർജ് ചെയ്ത മോഡലിൽ ബ്ലൂടൂത്ത് സംവിധാനം കാണുമെന്നാണ് പ്രതീക്ഷ.

നേക്കഡ് റോഡ്‌സ്റ്ററിന്റെ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം നിഞ്ച H2-വുമായി പങ്കിടും. എന്നിരുന്നാലും, Z H2-ന്റെ ഉപ ഫ്രെയിം ചെറുതായി മാറ്റിയേക്കാം. നിഞ്ച H2-ലെ അതേ ഗ്രീൻ പെയിന്റ് സ്കീം ചാസിയിൽ ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്. അതോടൊപ്പം സെൽഫ്-ഹീലിംഗ് ഫീച്ചറും ഉണ്ടാകും.

കവസാക്കി സൂപ്പർചാർജ്ഡ് റോഡ്സ്റ്റർ Z H2; പുതിയ ടീസർ വീഡിയോ

നിഞ്ച H2-ന്റെ അതേ 998 സിസി ഇൻ-ലൈൻ നാല് സിലിണ്ടർ, ലിക്വിഡ് കൂൾഡ്, 16-വാൽവ്, ഒറ്റ സൂപ്പർചാർജറുള്ള DOHC എഞ്ചിനാകും പുതിയ മോഡലിലും കവസാക്കി അവതരിപ്പിക്കുക. ഇത് 11,500 rpm-ൽ 231 bhp കരുത്തും 11,000 rpm-ൽ 141.7 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

Most Read: ഗോ, ഗോ പ്ലസ് മോഡലുകൾക്ക് വില വർധിപ്പിച്ച് ഡാറ്റ്സൻ

എന്നാൽ പുതിയ റോഡ്‌സ്റ്ററിനായി കവസാക്കി മിക്കവാറും മോട്ടോർ ട്യൂൺ ചെയ്യാൻ സാധ്യതയുണ്ട്. ആറ് സ്പീഡ് ഗിയർ‌ബോക്‌സിലേക്ക് എഞ്ചിൻ ഘടിപ്പിക്കും. അതിൽ ഹൈഡ്രോളിക് അസിസ്റ്റ് / സ്ലിപ്പർ ക്ലച്ച്, കവസാക്കി ക്വിക്ക് ഷിഫ്റ്റർ എന്നിവ ഉൾപ്പെടും.

Most Read: വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ടൊയോട്ട ഗ്ലാൻസ

കവസാക്കി സൂപ്പർചാർജ്ഡ് റോഡ്സ്റ്റർ Z H2; പുതിയ ടീസർ വീഡിയോ

കവസാക്കി വികസിപ്പിച്ച ഡോഗ് റിംഗ് സ്റ്റൈൽ ട്രാൻസ്മിഷൻ H2 ന്റെ സവിശേഷതയാണെന്ന് കവസാക്കി പ്രേമികൾക്ക് അറിയാവുന്ന കാര്യമാണ്. സമാന സവിശേഷത Z H2-ലും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read: ബെനലി ലിയോൺസിനൊ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

മികച്ച ഹാർഡ്‌വെയർ സജ്ജീകരണത്തിലൂടെ Z H2-നെ കവസാക്കി സജ്ജമാക്കും. അതിനാൽ ബ്രേക്കിംഗ്, സസ്‌പെൻഷൻ സജ്ജീകരണം എന്നിവയും നിഞ്ച H2-വുമായി പങ്കിടുമെന്നാണ് സൂചന. അതോടൊപ്പം 43 mm ഇൻവേർട്ടഡ് ഫ്രണ്ട് ഫോർക്കും ഒരു യൂണി ട്രാക്കും, Öhlins TTX36 ഗ്യാസ് ചാർജ് ചെയ്ത പിൻ ഷോക്കും വാഹനത്തിന്റെ ഭാഗമാകും. റോഡ്‌സ്റ്ററിൽ Öhlins ഇലക്ട്രോണിക് സ്റ്റിയറിംഗ് ഡാംപറും കാണുമെന്നാണ് ലഭിക്കുന്ന വിവരം.

കവസാക്കി സൂപ്പർചാർജ്ഡ് റോഡ്സ്റ്റർ Z H2; പുതിയ ടീസർ വീഡിയോ

ബ്രെംബോ-സോഴ്‌സ്ഡ് കാലിപ്പറുകൾ മോട്ടോർ സൈക്കിളിന്റെ ബ്രേക്കിംഗിനെ കൂടുതൽ മെച്ചപ്പെടുത്തും. സമഗ്രമായ ഒരു ഇലക്ട്രോണിക് പാക്കേജ് സുരക്ഷിതമായ യാത്രയും സൗകര്യവും ഉറപ്പാക്കും.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki supercharged roadster named Z H2. Read more Malayalam
Story first published: Thursday, October 10, 2019, 17:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X