ഡ്യൂക്ക് 250 മോഡലിന് പുതിയ ഫിനാൻസ് ഓഫറുമായി കെടിഎം

ഓസ്ട്രിയൻ ഇരുചക്രവാഹന നിർമ്മാതാക്കളായ കെടിഎം തങ്ങളുടെ നേക്കഡ് സ്ട്രീറ്റ് ബൈക്കായ ഡ്യൂക്ക് 250-ക്ക് ആകർഷകമായ ഫിനാൻസ് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു. ഉത്സവ സീസണിനോട് അനുബന്ധിച്ചുള്ള ഓഫറിൽ എക്‌സ്‌ചേഞ്ച് ബോണസ്, കുറഞ്ഞ പലിശനിരക്ക് സീറോ ഡൗണ്‍ പെയിമെന്റ് ഓപ്ഷൻ എന്നിവയും ഉൾപ്പെടുന്നു.

ഡ്യൂക്ക് 250 മോഡലിന് പുതിയ ഫിനാൻസ് ഓഫറുമായി കെടിഎം

ഇന്ത്യയിലെ എല്ലാ കെടിഎം ഡീലർഷിപ്പുകളിലും പുതിയ ഫിനാൻസ് പദ്ധതി ലഭ്യമാണ്. നിലവിൽ ഉപഭോക്താവിന്റെ ഉടമസ്ഥതയിലുള്ള മോഡലിനെ ആശ്രയിച്ചിരിക്കും എക്സ്ചേഞ്ച് ബോണസ്. എക്സ്ചേഞ്ച് ഓഫറിനു പുറമെ, മോട്ടോർ സൈക്കിളിന് കുറഞ്ഞ പലിശനിരക്ക് സ്കീമിനൊപ്പം സീറോ ഡൗണ്‍ പെയിമെന്റ് ഓഫറും കെടിഎം വാഗ്ദാനം ചെയ്യുന്നു.

ഡ്യൂക്ക് 250 മോഡലിന് പുതിയ ഫിനാൻസ് ഓഫറുമായി കെടിഎം

ഇരുചക്ര വാഹന വായ്പയിൽ ഉപഭോക്താവിന് ഒന്നിലധികം തിരിച്ചടവ് കാലാവധികൾ തെരഞ്ഞെടുക്കാം. 12 മാസത്തെ ഫിനാൻസ് പദ്ധതിയിൽ 5.10 ശതമാനം മിനിമം പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.

ഡ്യൂക്ക് 250 മോഡലിന് പുതിയ ഫിനാൻസ് ഓഫറുമായി കെടിഎം

24 മാസത്തിനും 36 മാസത്തേക്കുമുള്ള പലിശ നിരക്ക് യഥാക്രമം 6.50 ശതമാനവും 7.10 ശതമാനവുമാണ്. കമ്പനിയുടെ എൻട്രി ലെവൽ മോട്ടോർസൈക്കിളായ കെടിഎം ഡ്യൂക്ക് 125-നും ആകർഷകമായ ഫിനാൻസ് ഓപ്ഷനും കഴിഞ്ഞ ദിവസം കമ്പനി പ്രഖ്യാപിച്ചിരുന്നു.

ഡ്യൂക്ക് 250 മോഡലിന് പുതിയ ഫിനാൻസ് ഓഫറുമായി കെടിഎം

2019 ഡിസംബർ വരെ ഉപഭോക്താക്കൾക്ക് ആകർഷകമായ ഫിനാൻസ് ഓപ്ഷനുകൾ ഡ്യൂക്ക് 250-യിൽ ലഭിക്കും. 1.97 ലക്ഷം രൂപയാണ് കെടിഎം ഡ്യൂക്ക് 250-യുടെ എക്സ്ഷോറൂം വില.

ഡ്യൂക്ക് 250 മോഡലിന് പുതിയ ഫിനാൻസ് ഓഫറുമായി കെടിഎം

248 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് കെടിഎം ഡ്യൂക്ക് 250-ക്ക് കരുത്തേകുന്നത്. 9,000 rpm-ൽ 29.5bhp കരുത്തും 7,500 rpm-ൽ 24 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. സ്ലിപ്പർ അസിസ്റ്റഡ് ക്ലച്ച് ഉള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Most Read: ബിഎസ്-VI യമഹ FZ, FZ-S മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

ഡ്യൂക്ക് 250 മോഡലിന് പുതിയ ഫിനാൻസ് ഓഫറുമായി കെടിഎം

ബൈക്കിന്റെ മുൻവശത്ത് 43 mm അപ്സൈഡ് ഡൗണ്‍ ഫോർക്കുകളും പിൻഭാഗത്ത് മോണോ ഷോക്ക് സസ്പെൻഷനുമാണ് സജ്ജീകരിച്ചിരിക്കുന്നത്. മുന്നിൽ 300 mm ഡിസ്കും പിന്നിൽ 230 mm യൂണിറ്റുമാണ് മോട്ടോർ സൈക്കിളിലെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. ഡ്യുവൽ ചാനൽ എബിഎസ് സംവിധാനം സ്റ്റാൻഡേർഡായി അവതരിപ്പിച്ചുകൊണ്ട് ബൈക്കിന്റെ സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നു.

Most Read: ജാവ വാർഷിക പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വീഡിയോ

ഡ്യൂക്ക് 250 മോഡലിന് പുതിയ ഫിനാൻസ് ഓഫറുമായി കെടിഎം

ഡ്യൂക്ക് 390-ൽ നിന്ന് കടമെടുത്ത രൂപകൽപ്പനയുൾപ്പടെ ചേസിസ്, സ്വിംഗാർം തുടങ്ങി മറ്റ് ഘടകങ്ങളും കടമെടുക്കുന്നു. ഘടകങ്ങൾ ഡ്യൂക്ക് 250-യിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും ഡ്യൂക്ക് 390-ൽ ഫീച്ചർ ചെയ്യുന്ന അതേ എൽഇഡി ഹെഡ്‌ലാമ്പും ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ സജ്ജീകരണവും ഡ്യൂക്ക് 250-ൽ ഉൾപ്പെടുത്തിയിട്ടില്ല.

Most Read: ആറുമാസമായി വില്‍പ്പനയില്ലാതെ ഹീറോ കരിസ്മ

ഡ്യൂക്ക് 250 മോഡലിന് പുതിയ ഫിനാൻസ് ഓഫറുമായി കെടിഎം

പകരം ഡ്യൂക്ക് 200-ൽ കാണുന്നതുപോലെയുള്ള പരമ്പരാഗത ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് 250 ഡ്യൂക്കിന് ലഭിക്കുന്നത്. ഓറഞ്ച്, വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകൾ കെടിഎം ഡ്യൂക്ക് 250 വാഗ്ദാനം ചെയ്യുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 390 അഡ്വഞ്ചർ മോട്ടോർസൈക്കിളും ഈ വർഷം തന്നെ ഇന്ത്യയിൽ പുറത്തിറക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM Duke 250 Finance Options On Offer. Read more Malayalam
Story first published: Friday, October 18, 2019, 15:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X