കെടിഎം 390 അഡ്വഞ്ചറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഒരു നീണ്ട കാത്തിരിപ്പിന് ശേഷം ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ കെടിഎം 390 അഡ്വഞ്ചറിനെ EICMA 2019 മോട്ടോർ സൈക്കിൾ ഷോയിൽ അവതരിപ്പിച്ചു.

കെടിഎം 390 അഡ്വഞ്ചറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

കെടിഎം അഡ്വഞ്ചർ ശ്രേണി പ്രചോദിത സ്റ്റൈലിംഗ് സൂചകങ്ങളായ സ്പ്ലിറ്റ് സ്റ്റൈൽ എൽഇഡി ഹെഡ്‌ലൈറ്റ്‌, വിൻഡ്സ്ക്രീൻ, നക്കിൾ ഗാർഡുകൾ എന്നിവയെല്ലാം മോട്ടോർസൈക്കിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് കെടിഎം. നിരവധി സവിശേഷതകളും മികച്ച ഓഫ് റോഡിംഗ് അനുഭവവുമാണ് പുതിയ മോട്ടോർസൈക്കിളിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. 390 അഡ്വഞ്ചറിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ.

കെടിഎം 390 അഡ്വഞ്ചറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

1. 390 ഡ്യൂക്കിനെ അടിസ്ഥാനമാക്കി എത്തുന്നു

390 ഡ്യൂക്കിന് കരുത്ത് പകരുന്ന അതേ 373 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിൻ തന്നെയാണ് 390 അഡ്വഞ്ചറിനും കരുത്ത് പകരുന്നത്. കെടിഎം 390 ഡ്യൂക്ക് ഉത്പാദിപ്പിക്കുന്ന അതേ 44 bhp കരുത്തും 37 Nm torque ഉം ആണ് പുതിയ അഡ്വഞ്ചർ ടൂററും സൃഷ്ടിക്കുന്നത്.

കെടിഎം 390 അഡ്വഞ്ചറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ആറ് സ്പീഡ് ഗിയർബോക്‌സിലേക്കാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. അതിൽ സ്ലിപ്പർ ക്ലച്ചും വാഗ്ദാനം ചെയ്യുന്നു. 390 ഡ്യൂക്കിന് സമാനമായി കെടിഎം 390 അഡ്വഞ്ചർ ഒരു റൈഡ്-ബൈ-വയർ ത്രോട്ടിലും ഉപയോഗിക്കുന്നു. എന്നിരുന്നാലും, പുതിയ അഡ്വഞ്ചർ മോട്ടോർസൈക്കിളിന് സ്ട്രീറ്റ്ഫൈറ്റർ വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം ഒമ്പത് കിലോഗ്രാം ഭാരം കൂടുതലാണ്.

കെടിഎം 390 അഡ്വഞ്ചറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2. ട്രാക്ഷൻ കൺട്രോൾ, ഓഫ്‌റോഡ് എബി‌എസ് മോഡ്

കെടിഎം 390 അഡ്വഞ്ചറിൽ ഒരു ട്രാക്ഷൻ കൺട്രോൾ വാഗ്ദാനം ചെയ്തത് അപ്രതീക്ഷിതമാണ്. പുതുതായി ചേർത്ത ഫീച്ചർ ഓഫ് റോഡിംഗിന് ഉപയോഗപ്രദമാകും. കൂടാതെ വിച്ഛേദിക്കാനാകുന്ന എബി‌എസ് മോഡ് മോട്ടോർസൈക്കിന്റെ ഓഫ് റോഡിംഗ് മികവ് കൂടുതൽ വർധിപ്പിക്കുന്നു.

കെടിഎം 390 അഡ്വഞ്ചറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

3. ക്രമീകരിക്കാനാകുന്ന സസ്പെൻഷൻ സജ്ജീകരണം

390 അഡ്വഞ്ചറിൽ 43 mm അപ്സൈഡ് ഡൗണ്‍ ഫോർക്കുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് കംപ്രഷനും റീബൗണ്ടിനുമായി ക്രമീകരിക്കാൻ കഴിയും. പിന്നിലെ മോണോഷോക്ക് പ്രീലോഡിനും റീബൗണ്ടിനും ക്രമീകരിക്കാനാകും. രണ്ട് സസ്പെൻഷൻ സജ്ജീകരണവും WP- ൽ നിന്നാണ്.

Most Read: ബിഎസ്-VI സ്പ്ലെൻഡർ ഐസ്മാർട്ട് അവതരിപ്പിച്ച് ഹീറോ മോട്ടോകോർപ്

കെടിഎം 390 അഡ്വഞ്ചറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

4. അലോയ് വീലുകൾ

390 അഡ്വഞ്ചറിന് മുൻവശത്ത് 19 ഇഞ്ച് അലോയ് വീലുകളും റിയർ ഷോഡിൽ 17 ഇഞ്ച് അലോയ് വീലുകളും ഓഫ്‌റോഡ് സ്പെക്ക് ടയറുകളുമാണ് ഘടിപ്പിച്ചിരിക്കുന്നത്. ഓഫ് റോഡ് വാഹനത്തിന്റെ ഒരു ഓപ്ഷനായി പോലും കെടിഎം സ്‌പോക്ക് വീലുകൾ വാഗ്ദാനം ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്.

Most Read: 2020 CBR1000RR-R ഫയർബ്ലേഡ്, ഫയർബ്ലേഡ് SP മോഡലുകളെ അവതരിപ്പിച്ച് ഹോണ്ട

കെടിഎം 390 അഡ്വഞ്ചറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

5. ഇന്ത്യയിലെ അവതരണം, വില

അഡ്വഞ്ചർ ടൂറർ വിഭാഗത്തിലേക്ക് എത്തുന്ന പുതിയ കെടിഎം 390 അഡ്വഞ്ചർ മോഡൽ ഈ വർഷം ഡിസംബറിൽ ഗോവയിൽ നടക്കുന്ന 2019 ഇന്ത്യ ബൈക്ക് വീക്കിൽ ഇന്ത്യയിൽ അരങ്ങേറും.

Most Read: 2020 റിബൽ 300, 500 ക്രൂയിസർ മോഡലുകൾ അവതരിപ്പിച്ച് ഹോണ്ട

കെടിഎം 390 അഡ്വഞ്ചറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2.80 ലക്ഷം രൂപയ്ക്കും 3.0 ലക്ഷം രൂപയ്ക്കും ഇടയിലായിരിക്കും ബൈക്കിന്റെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. ശ്രേണിയിലെ മറ്റ് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ബി‌എം‌ഡബ്ല്യു G310 GS (ബി‌എസ്-IV) ന്റെ ഏറ്റവും അടുത്ത എതിരാളിയായിരിക്കുമിത്. 3.49 ലക്ഷം രൂപയാണ് G310 GS-ന്റെ വിപണി വില.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM 390 Adventure; Five Things To Know. Read more Malayalam
Story first published: Saturday, November 9, 2019, 19:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X