കെടിഎം 390 അഡ്വഞ്ചറിന്റെ ബുക്കിംഗുകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ

ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ കെടിഎമ്മിന്റെ ഏറ്റവും പുതിയ മോഡലായ 390 അഡ്വഞ്ചറിന്റെ പ്രീ-ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയതായി റിപ്പോർട്ടുകൾ. രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ 10,000 രൂപ ടോക്കൺ തുക നൽകി വാഹനം ബുക്ക് ചെയ്യാനാകും.

കെടിഎം 390 അഡ്വഞ്ചറിന്റെ ബുക്കിംഗുകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ

390 അഡ്വഞ്ചറിന്റെ ഡെലിവറികൾ അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കുമെന്നാണ് സൂചന. ഈ മാസം ആദ്യം ഇറ്റലിയിലെ മിലാനിൽ നടന്ന 2019 EICMA മോട്ടോർ സൈക്കിൾ ഷോയിലാണ് കെടിഎം 390 അഡ്വഞ്ചർ അരങ്ങേറ്റം കുറിച്ചത്. 2019 ഇന്ത്യാ ബൈക്ക് വീക്കിൽ വാഹനം രാജ്യത്ത് അവതരിപ്പിക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

കെടിഎം 390 അഡ്വഞ്ചറിന്റെ ബുക്കിംഗുകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ

3 ലക്ഷം രൂപ മുതൽ 3.2 ലക്ഷം രൂപ വരെയാണ് മോട്ടോർ സൈക്കിളിന്റെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. 390 അഡ്വഞ്ചറിന്റെ വിപണിയിലെ പ്രധാന എതിരാളിയായ ബി‌എം‌ഡബ്ല്യു G310 GS-ന് 3.49 ലക്ഷം രൂപയിൽ ലഭ്യമാണ്.

കെടിഎം 390 അഡ്വഞ്ചറിന്റെ ബുക്കിംഗുകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ

കെടിഎമ്മിന്റെ അഡ്വഞ്ചർ ടൂറർ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലാണ് 390 അഡ്വഞ്ചർ. എന്നിരുന്നാലും, ഈ വിഭാഗത്തിലെ കമ്പനിയുടെ എൻട്രി ലെവൽ മോഡലല്ല ഇത്. കെടിഎം ഇതിനകം തന്നെ 250 അഡ്വഞ്ചർ അവരുടെ വെബ്സൈറ്റിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ക്വാർട്ടർ ലിറ്റർ മോഡൽ ഇന്ത്യൻ വിപണിയിലും ലഭ്യമാകുമെന്നാണ് ലഭിക്കുന്ന സൂചന.

കെടിഎം 390 അഡ്വഞ്ചറിന്റെ ബുക്കിംഗുകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ

390 അഡ്വഞ്ചർ ഒരു സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിനും ബോൾട്ട് ചെയ്ത സബ് ഫ്രെയിമിനും ചുറ്റുമാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു ഡൈ-കാസ്റ്റ്, ഓപ്പൺ-ലാറ്റിസ് സ്വിംഗാർമും പാക്കേജിന്റെ ഭാഗമാണ്.

കെടിഎം 390 അഡ്വഞ്ചറിന്റെ ബുക്കിംഗുകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ

മുന്നിലും പിന്നിലും ക്രമീകരിക്കാവുന്ന സസ്പെൻഷൻ സജ്ജീകരണം, റൈഡ്-ബൈ-വയർ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, സ്വിച്ചബിൾ എബിഎസ്, പൂർണ്ണ എൽഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ കളർ ടിഎഫ്ടി എന്നിങ്ങനെ വിവിധ പ്രീമിയം ഹാർഡ്‌വെയറുകളാണ് 390 അഡ്വഞ്ചറിൽ കെടിഎം വാഗ്ദാനം ചെയ്യുന്നത്.

കെടിഎം 390 അഡ്വഞ്ചറിന്റെ ബുക്കിംഗുകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ

390 ഡ്യൂക്കിനെ അടിസ്ഥാനമാക്കിയുള്ള ഓഫ്-റോഡ് ബൈക്കിന് അതേ 373.2 സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, 4-വാൽവ്, ബാലൻസ് ഷാഫ്റ്റുള്ള DOHC എഞ്ചിനാണ് കരുത്തേകുന്നത്. ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ പരമാവധി 43 bhp പവറും 37 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

Most Read: ഒക്ടോബറിൽ 600 ബുക്കിംഗുകൾ നേടി ബിഎംഡബ്ല്യു മോട്ടോറാഡ് G 310 ഇരട്ടകൾ

കെടിഎം 390 അഡ്വഞ്ചറിന്റെ ബുക്കിംഗുകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ

സ്പോക്ക് വീലുകൾക്ക് പകരം അലോയ് വീൽ സജ്ജീകരണത്തോടെയാണ് മോട്ടോർസൈക്കിൾ വിപണിയിലെത്തുന്നത്. വയർ-സ്‌പോക്ക് വീലുകളും ഉയരമുള്ള സെറ്റ് ഫ്രണ്ട് ഫെൻഡറും 390 അഡ്വഞ്ചറിന് ഓഫ്-റോഡ്-റെഡി ലുക്ക് നൽകുന്നു. ക്രമീകരിക്കാനാന്ന വിൻഡ്‌സ്ക്രീനുമാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read: ഡ്യുവൽ ടോൺ കളർ ഓപ്ഷനുമായി റോയൽ എൻഫീൽഡ് ഹിമാലയൻ എത്തുന്നു

കെടിഎം 390 അഡ്വഞ്ചറിന്റെ ബുക്കിംഗുകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ

ബ്രേക്കിംഗിനായി മുൻവശത്ത് 320 mm സിംഗിൾ ഡിസ്ക്, നാല് പിസ്റ്റൺ റേഡിയൽ ഫിക്‌സഡ് കോളിപ്പർ, പിന്നിൽ 230 mm റോട്ടർ, സിംഗിൾ പിസ്റ്റൺ ഫ്ലോട്ടിംഗ് കാലിപ്പർ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.

Most Read: 2020 വി-സ്ട്രോം 1100-ന്റെ ടീസർ വീഡിയോ പുറത്തുവിട്ട് സുസുക്കി

കെടിഎം 390 അഡ്വഞ്ചറിന്റെ ബുക്കിംഗുകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ

390 സ്ട്രീറ്റ്ഫൈറ്റർ വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ അഡ്വഞ്ചർ മോട്ടോർസൈക്കിളിന് ഏകദേശം ഒമ്പത് കിലോഗ്രാം ഭാരം കൂടുതലാണ്. അഡ്വഞ്ചർ മോട്ടോർ സൈക്കിൾ മോഡലുകൾക്ക് വർധിച്ചു വരുന്ന ഉപഭോക്തക്കൾക്കിടയിൽ പ്രത്യേക സ്ഥാനം നേടിയെടുക്കാൻ 390 അഡ്വഞ്ചറിന് സാധിക്കുമെന്നാണ് കെടിഎമ്മിന്റെ വിശ്വാസം.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM 390 Adventure pre-bookings started in India. Read more Malayalam
Story first published: Tuesday, November 12, 2019, 10:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X