കെടിഎം 390 അഡ്വഞ്ചറിന്റെ കൂടുതൽ പരീക്ഷണ ചിത്രങ്ങങ്ങൾ പുറത്ത്

ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ കെടിഎം തങ്ങളുടെ ശ്രേണിയിലേക്ക് പുതിയ എൻട്രി ലെവൽ അഡ്വഞ്ചർ ടൂറർ മോഡലിനെ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. നവംബർ അഞ്ചു മുതൽ പത്ത് വരെ ഇറ്റലിയിൽ നടക്കുന്ന EIMA മോട്ടോർഷോയിൽ പുതിയ 390 അഡ്വഞ്ചർ മോട്ടോർസൈക്കിളിനെ കമ്പനി അവതരിപ്പിക്കും.

കെടിഎം 390 അഡ്വഞ്ചറിന്റെ കൂടുതൽ പരീക്ഷണ ചിത്രങ്ങങ്ങൾ പുറത്ത്

പുതിയ കെടിഎം 390 അഡ്വഞ്ചർ നിലവിൽ റോയൽ എൻഫീൽഡ് ഹിമാലയൻ, കവാസാക്കി വെർസിസ്-X 300, ബിഎംഡബ്ല്യു G 310 GS തുടങ്ങിയ മോഡലുകളുമായി മത്സരിക്കും.

കെടിഎം 390 അഡ്വഞ്ചറിന്റെ കൂടുതൽ പരീക്ഷണ ചിത്രങ്ങങ്ങൾ പുറത്ത്

നേരത്തെ എൽഇഡി ഹെഡ് ലൈറ്റ് പുതിയ ബൈക്കിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും സാധാരണ ഹാലൊജെൻ ലൈറ്റ് നൽകാനാണ് കെടിഎം തയ്യാറായത്. ഡ്യൂക്ക് 390-യുമായി താരതമ്യപ്പെടുത്തുമ്പോൾ എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും വ്യത്യസ്തമാണ്.

കെടിഎം 390 അഡ്വഞ്ചറിന്റെ കൂടുതൽ പരീക്ഷണ ചിത്രങ്ങങ്ങൾ പുറത്ത്

390 അഡ്വഞ്ചറിന് പുതിയ ഫ്രെയിമും സസ്പെൻഷൻ സജ്ജീകരണവും ലഭിക്കും. ഇതിന് 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ അലോയ് വീലുകൾ എന്നിവയും ലഭിക്കും. മോഡലിന്റെ സ്‌പോക്ക് വീലുകൾ പിന്നീട് സമാരംഭിക്കും. ഇതിന് എൽഇഡി ടെയിൽ ലാമ്പുകളും ടേൺ ഇൻഡിക്കേറ്ററുകളും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ടിഎഫ്ടി ഡിസ്പ്ലേയും ടേൺ ബൈ ടേൺ നാവിഗേഷൻ ഫംഗ്ഷനും ലഭിക്കും.

കെടിഎം 390 അഡ്വഞ്ചറിന്റെ കൂടുതൽ പരീക്ഷണ ചിത്രങ്ങങ്ങൾ പുറത്ത്

ഡ്യൂക്ക് 390-ൽ നിന്ന് കടമെടുത്ത എഞ്ചിനായിരിക്കും 390 അഡ്വഞ്ചറിലും കെടിഎം വാഗ്ദാനം ചെയ്യുക. എന്നാൽ സ്വഭാവത്തിൽ തികച്ചും വ്യത്യസ്തമായിരിക്കും ഈ എഞ്ചിൻ. അതായത് 390 അഡ്വഞ്ചർ ഒരു ഓഫ് റോഡർ ആയതിനാൽ മോട്ടോർസൈക്കിളിലെ എഞ്ചിൻ കമ്പനി വ്യത്യസ്തമായി ട്യൂൺ ചെയ്യും.

കെടിഎം 390 അഡ്വഞ്ചറിന്റെ കൂടുതൽ പരീക്ഷണ ചിത്രങ്ങങ്ങൾ പുറത്ത്

ഡ്യൂക്ക് 390-യിലുള്ള അതേ എഞ്ചിൻ 9,000 rpm-ൽ 44 bhp കരുത്തും 7,000 rpm-ൽ 37 Nm torque ഉം ഉത്പാദിപ്പിക്കും. 2020 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായിരിക്കും എഞ്ചിൻ.

Most Read: ബെനലി ലിയോൺസിനൊ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

കെടിഎം 390 അഡ്വഞ്ചറിന്റെ കൂടുതൽ പരീക്ഷണ ചിത്രങ്ങങ്ങൾ പുറത്ത്

മുൻ‌വശത്ത് ക്രമീകരിക്കാവുന്ന അപ്സൈഡ് ഡൗണ്‍ ടെലിസ്‌കോപ്പിക്ക് ഫോർക്കും പിന്നിൽ മോണോഷോക്ക് സസ്പെൻഷനുമാകും ഉൾപ്പെടുത്തുക. മുന്നിലും പിന്നിലും സിംഗിൾ ഡിസ്ക് വഴിയാണ് ബ്രേക്കിംഗ്. ഇത് സ്റ്റാൻഡേർഡായി എബിഎസ് സുരക്ഷയും വാഗ്ദാനം ചെയ്യും. എന്നാൽ സ്വിച്ച് ചെയ്യാവുന്ന എബിഎസ് സുരക്ഷാ പ്രവർത്തനമായിരിക്കും ലഭ്യമാവുക. ഇത് ഓഫ് റൈഡിന് വാഹനത്തെ സഹായിക്കും.

Most Read: ബ്ലുടൂത്ത് സംവിധാനത്തോടെ അപാച്ചെ RTR 200 4V വിപണിയില്‍

കെടിഎം 390 അഡ്വഞ്ചറിന്റെ കൂടുതൽ പരീക്ഷണ ചിത്രങ്ങങ്ങൾ പുറത്ത്

വില നിർണയത്തെ സംബന്ധിച്ചിടത്തോളം കെടിഎം 390 അഡ്വഞ്ചർ ഡ്യൂക്ക് 390-യേക്കാൾ 30,000 രൂപ മുതൽ 40,000 രൂപ വരെ ചെലവേറിയതാകും. ഇത് 2.8-3 ലക്ഷം രൂപ വില പരിധിയിൽ വരുമെന്നാണ് ലഭിക്കുന്ന സൂചന.

Most Read: ഡ്യൂക്ക് 790-യുടെ പവർ പാർട്സ് ആക്സസറികൾ അവതരിപ്പിച്ച് കെടിഎം

കെടിഎം 390 അഡ്വഞ്ചറിന്റെ കൂടുതൽ പരീക്ഷണ ചിത്രങ്ങങ്ങൾ പുറത്ത്

390 അഡ്വഞ്ചറിനെക്കൂടാതെ 2020-ൽ പുതിയ അഞ്ച് മോഡലുകളെക്കൂടി ഇന്ത്യൻ വിപണിയിലെത്താക്കാൻ കെടിഎം പദ്ധതിയിടുന്നുണ്ട്. ഹസ്ഖ്‌വര്‍ണ സ്വാർട്ട്‌പിലൻ 401, ഹസ്ഖ്‌വര്‍ണ വിറ്റ്‌പിലൻ, പുതു തലമുറ കെടിഎം ആർസി 390, ഫെയ്‌സ്‌ലിഫ്റ്റ് ഡ്യൂക്ക് 390, 200 എന്നിവ ഇതിൽ ഉൾപ്പെടും. ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളായ കെടിഎമ്മിന്റെ കീഴിലുള്ള സ്വീഡിഷ് ബൈക്ക് കമ്പനിയാണ് ഹസ്ഖ്‌വര്‍ണ.

Source: PowerDrift/Facebook

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM 390 Adventure spied again. Read more Malayalam
Story first published: Friday, October 11, 2019, 11:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X