790 അഡ്വഞ്ചറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് കെടിഎം

ഗോവയിൽ നടക്കുന്ന ഇന്ത്യ ബൈക്ക് വീക്കിൽ അഡ്വഞ്ചർ 390 അവതരിപ്പിച്ചതിനു പിന്നാലെ ഉയർന്ന ശേഷിയുള്ള 790 അഡ്വഞ്ചർ മോട്ടോർസൈക്കിളിനെയും പ്രദർശിപ്പിച്ച് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ കെടിഎം.

790 അഡ്വഞ്ചറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് കെടിഎം

790 അഡ്വഞ്ചർ ഒരു സ്റ്റാൻഡേർഡ് വകഭേദത്തിലും ഉയർന്ന മോഡലായ 'R'വകഭേദത്തിലും ലഭ്യമാണ്. 790 ഡ്യൂക്കിന് കരുത്തേകുന്ന അതേ 799 സിസി, സമാന്തര-ഇരട്ട എഞ്ചിൻ തന്നെയാണ് പുതിയ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിലും ഉൾപ്പെടുത്തിയിരിക്കുന്നത്. എങ്കിലും വ്യത്യസ്ത ട്യൂണിലാണ് എഞ്ചിൻ യൂണിറ്റ് വാഗ്ദാനം ചെയ്യുന്നത്.

790 അഡ്വഞ്ചറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് കെടിഎം

ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്സ്. ഡൗണ്‍ഷിഫ്റ്റ് സുഗമമാക്കാന്‍ സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും മോഡലില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 790 അഡ്വഞ്ചറിലെ അതേ എഞ്ചിൻ 94 bhp കരുത്തും 88 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 790 ഡ്യൂക്കിൽ ഇത് 105 bhp 87 Nm torque എന്ന കണക്കിലാണ് വാഗ്ദാനം ചെയ്യുന്നത്.

790 അഡ്വഞ്ചറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് കെടിഎം

സ്റ്റാൻഡേർഡ് 790 അഡ്വഞ്ചർ R പതിപ്പിൽ 21 ഇഞ്ച് ഫ്രണ്ട് വീലും സമാനമായ ബ്രേക്കിംഗ് ഹാർഡ്‌വെയറും അടങ്ങിയിരിക്കുന്നു. എന്നിരുന്നാലും, 790 അഡ്വഞ്ചർ R-ൽ വിശാലമായ, 48 mm WP XPLOR ഫ്രണ്ട് ഫോർക്കും 240 mm സസ്പെൻഷൻ ട്രാവലും ഉപയോഗിക്കുന്നു. സ്റ്റോക്ക് ബൈക്കിൽ 43 mm അപ്സൈഡ് ഡൗണ്‍ ഫോർക്കും ലഭ്യമാകും.

790 അഡ്വഞ്ചറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് കെടിഎം

മുന്നിൽ റേഡിയൽ മൗണ്ട്‌ ചെയ്ത നാല് പിസ്റ്റൺ കാലിപ്പറുകളുള്ള ഇരട്ട 320 mm ഡിസ്കുകളും പിന്നിൽ 260 mm ഡിസ്കും ബ്രേക്കിംഗ് ഹാർഡ്‌വെയറിൽ അടങ്ങിയിരിക്കുന്നു. സുരക്ഷയുടെ ഭാഗമായി ബോഷ് നിര്‍മ്മിത ഇരട്ട ചാനല്‍ എബിഎസ് സംവിധാനവും 790-അഡ്വഞ്ചറിന്റെ സവിശേഷതയാണ്.

790 അഡ്വഞ്ചറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് കെടിഎം

ബൈക്കിന് മുന്നിലും പിന്നിലും എല്‍ഇഡി യൂണിറ്റുകളാണ് കമ്പനി നല്‍കുന്നത്. ഇന്‍സ്ട്രമെന്റ് കണ്‍സോളില്‍ ടിഎഫ്ടി കളര്‍ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു. സ്പോര്‍ട്, സ്ട്രീറ്റ്, റെയിന്‍, ട്രാക്ക് എന്നിങ്ങനെ നാലു റൈഡിംഗ് മോഡുകളും അഡ്വഞ്ചർ 790-യുടെ പ്രത്യേകതയാണ്.

Most Read: വിറ്റ്‌പിലൻ 250, സ്വാർട്ട്‌പിലൻ 250 മോഡലുകൾ ഇന്ത്യ ബൈക്ക് വീക്കിൽ അവതരിപ്പിച്ച് ഹസ്ഖ്‌വര്‍ണ

790 അഡ്വഞ്ചറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് കെടിഎം

ഫ്യുവൽ-ടാങ്ക് ശേഷി 20 ലിറ്ററാണ്. 89 കിലോഗ്രാം ഭാരമാണ് 790 അഡ്വഞ്ചറിനുള്ളത്. സീറ്റ് ഉയരം 850 mm ആണ് നൽകിയിരിക്കുന്നത്. ഇത് വളരെ ഉയർന്നതാണ്. ബൈക്കിന് 233 mm ഗ്രൗണ്ട്‌ ക്ലിയറൻസാണ് കെടിഎം നൽകിയിരിക്കുന്നത്.

Most Read: 2020 ഏപ്രിലിന് മുന്നോടിയായി ബിഎസ്-VI മോഡലുകൾ വിപണിയിൽ എത്തിക്കുമെന്ന് റോയൽ എൻഫീൽഡ്

790 അഡ്വഞ്ചറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് കെടിഎം

790 ഡ്യൂക്ക് വിപണിയിൽ എത്തിച്ചതുപോലെ കെടിഎം 790 അഡ്വഞ്ചറിനെ കുറഞ്ഞ പ്രാദേശികവൽക്കരണമുള്ള CKD യൂണിറ്റായി ഇന്ത്യയിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില നിർണ്ണയത്തെക്കുറിച്ച് ഇപ്പോൾ വിവരങ്ങളൊന്നും ലഭ്യമല്ല. എങ്കിലും ഇന്ത്യയിലെ 790 ഡ്യൂക്കിന്റെ എക്സ്ഷോറൂം വിലയേക്കാൾ (8.64 ലക്ഷം) കൂടുതലായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

Most Read: 350 സിസി ഇരട്ട സിലിണ്ടർ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാനൊരുങ്ങി MV അഗസ്റ്റ

790 അഡ്വഞ്ചറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് കെടിഎം

അതായത് ഇന്ത്യൻ വിപണിയിൽ 790 അഡ്വഞ്ചറിന് ഏകദേശം 10.8 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വില. ബേസ് മോഡലായ 790 അഡ്വഞ്ചർ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് ഉറപ്പാണെങ്കിലും ഉയർന്ന വകഭേദമായ 790 അഡ്വഞ്ചർ R രാജ്യത്ത് എത്തുമോ എന്ന കാര്യം സംശയമാണ്.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM 790 Adventure showcased in India bike week. Read more Malayalam
Story first published: Saturday, December 7, 2019, 17:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X